സ്‌കൂട്ടറില്‍ ആഡംബര കാര്‍ ഇടിച്ച് ഇരുപത്തിനാലുകാരിയായ യുവതിയ്ക്ക് ദാരുണാന്ത്യം...സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

സ്‌കൂട്ടറില്‍ ആഡംബര കാര്‍ ഇടിച്ച് ഇരുപത്തിനാലുകാരിയായ യുവതിയ്ക്ക് ദാരുണാന്ത്യം...സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്.
ആഡംബര കാര്‍ യുവതി സഞ്ചരിച്ച സ്‌കൂട്ടറിലിടിച്ച് യുവതിയെ മീറ്ററുകളോളം വലിച്ചുകൊണ്ടുപോയി.ദീപിക ത്രിപാഠിയാണ് മരിച്ചത്. നോയിഡ 96ല്‍ ഡിവൈഡറിനു സമീപത്തു നിന്ന് സ്‌കൂട്ടര്‍ വളക്കുന്നതിനിടെ അതി വേഗതയിലെത്തിയ ജാഗ്വര്‍ കാര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ യുവതിയെയും വലിച്ച് മീറ്ററുകള്‍ ദൂരത്തേക്ക് കാര്‍ നീങ്ങി.കാറിന്റെ ഡ്രൈവറായ ഹരിയാന സ്വദേശി സാമുവല്‍ ആന്‍ഡ്ര്യൂ പിസ്റ്റര്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പിന്നീട് ഇയാളെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തു.
ഓടിക്കൂടിയ ആളുകള്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തും മുമ്പ് മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
"
https://www.facebook.com/Malayalivartha

























