Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അര്‍ധരാത്രി 12ന് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു നിഷ ബാലകൃഷ്ണന്‍ എന്ന യുവതിയുടെ ജോലി നഷ്ടപ്പെടുത്തിയ സംഭവം ആസൂത്രിതമെന്നു വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

06 DECEMBER 2022 12:12 PM IST
മലയാളി വാര്‍ത്ത
 അര്‍ധരാത്രി 12ന് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു നിഷ ബാലകൃഷ്ണന്‍ എന്ന യുവതിയുടെ ജോലി നഷ്ടപ്പെടുത്തിയ സംഭവം ആസൂത്രിതമെന്നു വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മന്ത്രി എം.ബി.രാജേഷ് നല്‍കിയ വിശദീകരണത്തില്‍ അപ്പാടെ പൊരുത്തക്കേടുകളാണെന്നും വിലയിരുത്തല്‍. മന്ത്രിയെന്ന നിലയില്‍ എം.ബി.രാജേഷ്ിട്ട ഫെയ്‌സ് ബുക്ക് പോസ്റ്റാണ് വിവാദമായിക്കൊണ്ടിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തെറ്റു ചെയ്ത ജീവനക്കാരന്‍ ബിനുരാജിനെ ആവശ്യത്തിലധികം ന്യായീകരിക്കുന്നുണ്ട്. മന്ത്രിയുടെ ന്യായീകരണത്തിന് താഴ സെജീവ സിപിഎം പ്രവര്‍ത്തകരാണ് എതിര്‍ കമന്റുകളിട്ട് മന്ത്രിയ കളിയാക്കിയിട്ടുള്ളത്. മന്ത്രി പണിയ്ക്ക് ശമ്പളം കുറവായതിനാലാണ് ന്യായീകരണ തെഴിലിന് പോകുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.

എറണാകുളം, കണ്ണൂര്‍ പിഎസ്സി ഓഫിസുകളിലേക്ക് ഒഴിവു റിപ്പോര്‍ട്ട് ചെയ്തു മെയില്‍ അയയ്ക്കുന്നത് അര്‍ധരാത്രി കൃത്യം 12നാണെന്നു മന്ത്രി കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. അതുവരെ കാത്തിരിക്കേണ്ട എന്തു കാര്യമായിരുന്നു ഉദ്യോഗസ്ഥര്‍ക്കെന്ന ചോദ്യമുയരുന്നു. ഉദ്യോഗസ്ഥര്‍ അവധി ദിനങ്ങളില്‍ ഓഫിസിലെത്തിയും അര്‍ധരാത്രി വരെ ജോലി ചെയ്തും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണു മന്ത്രി പറഞ്ഞത്. കൊച്ചി കോര്‍പറേഷനിലെ ഒഴിവ് നഗരകാര്യ ഡയറക്ടറുടെ ഓഫിസില്‍ അറിയിക്കുന്നത് 2018 മാര്‍ച്ച് 28ന്. വേണമെങ്കില്‍ അന്നു തന്നെ ഉദ്യോഗസ്ഥര്‍ക്ക് ഈ ഒഴിവ് പിഎസ്സിയെ അറിയിക്കാമായിരുന്നു. 29നും 30നും പൊതുഅവധി നേരത്തേ പ്രഖ്യാപിച്ചതാണ്. എന്നിട്ടും 31ന് അര്‍ധരാത്രി വരെ താമസിപ്പിച്ചു.


കണ്ണൂരിലേക്കും എറണാകുളത്തേക്കുമുള്ള 2 മെയിലുകളും വ്യത്യസ്ത ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു കൊണ്ടുള്ള കത്തുകളും വ്യത്യസ്ത സബ്ജക്ട് ലൈനുകളും  ഉള്ളവയാണ്. രണ്ടിടത്തേക്കും വ്യത്യസ്ത അറ്റാച്ച്‌മെന്റുകളും സബ്ജക്ട് ലൈനുകളും ചേര്‍ത്തു കൃത്യം 12നു തന്നെ അയച്ചുവെന്നതു വിശ്വസനീയമല്ലെന്നു സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നുകില്‍ 2 മെയിലുകളും നേരത്തേ തയാറാക്കി ഡ്രാഫ്റ്റില്‍ സേവ് ചെയ്ത ശേഷം 12ന് അയയ്ക്കണം.

അല്ലെങ്കില്‍ 12ന് ഓട്ടമാറ്റിക് ആയി മെയില്‍ പോകാന്‍ കഴിയുന്ന രീതിയില്‍ ഷെഡ്യൂള്‍ഡ് മെയില്‍ നേരത്തേ തയാറാക്കി വയ്ക്കണം.  രണ്ടാണെങ്കിലും 12 വരെ വച്ചു താമസിപ്പിച്ചത് കൃത്യവിലോപമാണ്.നിഷ ബാലകൃഷ്ണന് പിഎസ്സി വഴിയുള്ള ജോലി നഷ്ടപ്പെട്ട സംഭവത്തെക്കുറിച്ച് നിയമസഭയില്‍ ന്യായീകരണം ഇല്ലാതെ മന്ത്രി എം.ബി.രാജേഷ്. മാധ്യമങ്ങള്‍  പുറത്തുകൊണ്ടു വന്ന സംഭവം തെറ്റാണെന്നും ഉദ്യോഗസ്ഥനു വീഴ്ചയുണ്ടായിട്ടില്ലെന്നും ഞായറാഴ്ച ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട മന്ത്രി ഇന്നലെ ഇതേക്കുറിച്ചു മൗനം പാലിച്ചു. എല്ലാ ഭാഗത്ത് നിന്നും മന്ത്രിക്കെതിരെ കടുത്ത വിമര്‍ശനമാണുയര്‍ന്നിരിക്കുന്നത്.

അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച പി.സി.വിഷ്ണുനാഥാണ് വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചുള്ള  മുഖപ്രസംഗം സഭയില്‍ ചൂണ്ടിക്കാട്ടിയ വിഷ്ണുനാഥ്, 'എന്റെ സ്വപ്നം തകര്‍ത്തിട്ട് എന്തു നേടി' എന്ന നിഷയുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. വിഷ്ണുനാഥിന്റെ മറ്റെല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കിയ മന്ത്രി നിഷയുടെ നിയമനത്തിലേക്കു കടക്കാന്‍ തയാറായില്ല.


 പിഎസ്സി റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അര്‍ധരാത്രി ഒഴിവു റിപ്പോര്‍ട്ട് ചെയ്ത് ഉദ്യോഗാര്‍ഥി നിഷയുടെ അവസരം നഷ്ടപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ തദ്ദേശ വകുപ്പ്  ഡയറക്ടര്‍ അരുണ്‍ കെ.വിജയനെ ഉപരോധിച്ചു. ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ ആവശ്യപ്പെട്ടായിരുന്നു ഉപരോധം.

 നിഷ ബാലകൃഷ്ണനു സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട സംഭവത്തില്‍ പിഎസ്‌സി ചെയര്‍മാനോ മറ്റു പിഎസ്‌സി അധികൃതരോ പ്രതികരിച്ചില്ല. പിഎസ്‌സിക്ക് ഇക്കാര്യത്തില്‍ നിയമപരമായും അല്ലാതെയും ഒട്ടേറെ പരിമിതികള്‍ ഉള്ള സാഹചര്യത്തിലാണു പ്രതികരിക്കാത്തത് എന്ന് അറിയുന്നു. എന്നാലും നാല് മിനിട്ടിന്റെ കൃത്യനിഷ്ട പാലിച്ച പി എസ് സിയെ അഭിനന്ദിക്കാതിരിക്കാനാവില്ല. എന്നാലും മന്ത്രിയുടെയും പി എസ് സിയുടെയും നിലപാടുകള്‍ ഒന്നു തന്നെയാണ്.

മന്ത്രിയുടെ ന്യായീകരണത്തില്‍ നിന്നും ആ സീറ്റിലിരുന്ന് ഇത്തരം കോപ്രായം കാണി ഉദ്യോഗസ്ഥനായ ബിനുരാജിന് വളരെ വലിയ സ്വധീനമുണ്ടെന്ന് മനസിലാക്കാം. എന്തായാലും ഒരാളിന്റെ ജോലി നഷ്ടപ്പെടുത്താന്‍ വകുപ്പ് മന്ത്രിയും കൂട്ടു നില്ക്കുന്നുവെന്നത് കേരളത്തില്‍ നാളിതുവരെ ഒരു മന്ത്രിയും ചെയ്യാത്ത നടപടിയായി മാറി.  
       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (8 hours ago)

Malayali Vartha Recommends