Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എഎൻ ഷംസീറിനെ കണ്ടിട്ടും കാണാതെ മട്ടിൽ നടന്നകന്ന് പിണറായി; ചെയര്‍മാൻമാരുടെ പാനലിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ചരിത്ര തീരുമാനവുമായി സ്പീക്കര്‍ എ.എന്‍. ഷംസീർ എത്തി, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ ഷംസീറിന് അഭിനന്ദനം അറിയിച്ചപ്പോൾ പിണറായി മാത്രം ഷംസീറിനെ കണ്ടില്ലെന്ന് നടിച്ചു, കേരളത്തിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച് എഎൻ ഷംസീർ

06 DECEMBER 2022 12:40 PM IST
മലയാളി വാര്‍ത്ത

നിയമസഭാ സ്പീക്കർ എഎൻ ഷംസീറിനെ കണ്ടിട്ടും കാണാതെ മട്ടിൽ നടന്നകന്ന് പിണറായി. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇങ്ങനെയൊരു അപൂർവ സംഭവം നിയമസഭയിൽ ഉണ്ടായത്. വൈകിട്ട് മുഖ്യമന്ത്രിയെ കാണാൻ സ്പീക്കർ സമയം ചോദിച്ചെങ്കിലും കാണാൻ അനുമതി നൽകിയില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ എന്തിനും തയ്യാറായി തന്നെയാണ് ഷംസീർ നിൽക്കുന്നത്. ചെയര്‍മാൻമാരുടെ പാനലിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ചരിത്ര തീരുമാനവുമായി സ്പീക്കര്‍ എ.എന്‍. ഷംസീർ എത്തിയപ്പോൾ ഭരണ-പ്രതിപക്ഷ ഭേദമന്യേ യാ ണ് സ്പീക്കറെ അംഗങ്ങൾ അഭിനന്ദിച്ചത്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ ഷംസീറിന് അഭിനന്ദനം അറിയിച്ചപ്പോൾ പിണറായി മാത്രം ഷംസീറിനെ കണ്ടില്ലെന്ന് നടിച്ചു.

ആദ്യ സമ്മേളനത്തില്‍ തന്നെ സ്പീക്കർ പാനലിൽ ഇത്തവണ മുഴുവൻ വനിതകളെയാണ് അദ്ദേഹം ഉൾപ്പെടുത്തിയത്. യു. പ്രതിഭ, സി.കെ. ആശ , കെ.കെ. രമ എന്നിവരെയാണ് പാനലിൽ ഉൾപ്പെടുത്തിയത്. പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചതും സ്പീക്കർ എ എൻ ഷംസീർ തന്നെ. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സഭയില്‍ ഇല്ലാത്ത സമയം സഭാ നടപടികള്‍ നിയന്ത്രിക്കുവാനുള്ള ചുമതലയാണ് പാനൽ അം​ഗങ്ങൾക്ക് നൽകുക.

സാധാരണഗതിയില്‍ മൂന്ന് പേര്‍ അടങ്ങുന്ന പാനലില്‍ പരമാവധി ഒരു വനിത അംഗം മാത്രമാണ് ഉള്‍പ്പെടാറുള്ളത്. ഒരു സമ്മേളനത്തില്‍ത്തന്നെ പാനലിലെ മൂന്ന് അംഗങ്ങളേയും വനിതകളില്‍ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ടത് കേരള നിയമസഭയില്‍ ആദ്യമായാണ്. ഒന്നാം കേരള നിയമസഭ മുതല്‍ സഭയുടെ നടപ്പു സമ്മേളനം വരെ ആകെ 515 അംഗങ്ങള്‍ പാനലില്‍ വന്നതില്‍ കേവലം 32 വനിതകള്‍ക്കു മാത്രമാണ് ഉൾപ്പെട്ടത്. ഈ അവസരത്തിലാണ് സ്പീക്കറുടെ തീരുമാനത്തിനുള്ള പ്രസക്തി.സ്പീക്കറായതിനുശേഷമുള്ള ആദ്യ സമ്മേളനത്തില്‍ത്തന്നെ ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയ തീരുമാനമാണ് ഷംസീർ കൈക്കൊണ്ടത്.

ആർഎംപി നേതാവ് കെ.കെ. രമ പാനലിൽ ഉൾപ്പെട്ടതും അപ്രതീക്ഷിതമായി. ഇനി കെ.കെ. രമ ചെയറിൽ ഇരിക്കുമ്പോൾ മുഖ്യമന്ത്രിക്ക് സംസാരിക്കേണ്ടി വന്നാൽ അദ്ദേഹവും സാർ എന്ന് അഭിസംബോധന ചെയ്യേണ്ടി വരും. അങ്ങനെയൊരു സാഹചര്യമുണ്ടാകുമോ എന്നതാകും ഇനി ഉറ്റുനോക്കുക. പാനൽ തെരഞ്ഞെടുക്കുമ്പോൾ പ്രതിപക്ഷത്തിന് ഒരം​ഗത്തെ നാമനിർദേശം ചെയ്യാമെന്നാണ് ചട്ടം. അങ്ങനെയാണ് കെ.കെ. രമ പാനലിൽ ഉൾപ്പെട്ടത്. യുഡിഎഫ് അം​ഗമായ ഉമാ തോമസ് ഉണ്ടായിട്ടും രമയെ നാമനിർദേശം ചെയ്തു എന്നതും ശ്രദ്ധേയം. നേരത്തെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നതിനിടെ ഷംസീർ ഇടപെട്ടപ്പോൾ ഷംസീർ സ്പീക്കറുടെ ജോലിയേറ്റെടുക്കേണ്ടെന്ന് സതീശൻ പറഞ്ഞത് ചർച്ചയായിരുന്നു. എം.ബി. രാജേഷ് മന്ത്രിയായതിനെ തുടർന്നാണ് ഷംസീർ സ്പീക്കറായത്.

ഷംസീറിനെ സ്പീക്കർ ആക്കിയപ്പോൾ തന്നെ ഇത്തരം ചില കുരുട്ടു ബുദ്ധികൾ പിണറായി പ്രതീക്ഷിച്ചതാണ്. പിണറായി കോടിയേരി ബാലകൃഷ്ണന് നൽകിയ വാക്ക് പാലിക്കുന്നതിന് വേണ്ടി മാത്രമാണ് ഷംസീറിനെ സ്പീക്കറാക്കിയത്. മുഹമ്മദ് റിയാസിനോടുള്ള വ്യക്തി വൈരാഗ്യമാണ് ഷംസീർ മുഖ്യമന്ത്രിയോട് കാണിക്കുന്നത്. മുഖ്യമന്ത്രിക്ക് ഷംസീറിനോട് പണ്ടേ താൽപ്പര്യമുണ്ടായിരുന്നില്ല. മുമ്പ് ഷംസീറിന് സീറ്റ് നിഷേധിക്കാനും പണറായി ശ്രമിച്ചതാണ്. അന്നും കോടിയേരി ഇടപെട്ടാണ് ഷംസീറിന് സീറ്റ് വാങ്ങി നൽകിയത്. എന്നായാലും ഷംസീർ ഒരു തലവേദനയാകുമെന്ന് എന്നേ പിണറായി മനസിലാക്കി.

ചികിത്സക്കായി ചെന്നൈയിലേക്ക് പോകുന്നതിന് മുമ്പാണ് ഷംസീറിനെ മന്ത്രിയാക്കണമെന്ന് കോടിയേരി പിണറായിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യം തീർച്ചയായും പരിശോധിക്കാമെന്ന് പിണറായി ഏറ്റു . തിരികെയെത്തിയ പിണറായി വിശദമായ ആലോചനകൾക്ക് ശേഷമാണ് ഷംസീറിനെ സ്പീക്കറാക്കാൻ തീരുമാനിച്ചത്.ഇതായിരുന്നു അദ്ദേഹത്തിൻ്റെ ബുദ്ധിപൂർവമായ നീക്കം. സ്പീക്കറാകാൻ ഷംസീറിന് താൽപ്പര്യമുണ്ടായിരുന്നില്ല.

എം.ബി. രാജേഷിനെ സ്പീക്കർ സ്ഥാനത്ത് നില നിർത്തി കൊണ്ട് ഷംസീറിനെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാക്കാമായിരുന്നു.എന്നാൽ പിണറായി അത് വേണ്ടെന്നു വച്ചു. മുഹമ്മദ് റിയാസുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് ഇത്തരം രെു തീരുമാനം അദ്ദേഹം എടുത്തത്. മുഹമ്മദ് റിയാസിന് ഷംസീർ എന്നും ഭീഷണിയായിരുന്നു. കരാറുകാരും എം എൽ എ മാരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് റിയാസ് പറഞ്ഞതാണ് ഏറ്റവുമൊടുവിൽ വിവാദമായത്. ഇതിനെ പ്രതിരോധിക്കാൻ ഇൻസൾട്ട് ആണ് മുരളീ ഈ ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്ന് എ.എൻ.ഷംസീർ എം എൽ എ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു. ഇത് റിയാസിനെ ലക്ഷ്യം വച്ചു കൊണ്ടുള്ള കുത്തായിരുന്നു.

വെള്ളം എന്ന ഹിറ്റ് സിനിമയിലെ പഞ്ച് ഡയലോഗാണ് എ എൻ. ഷംസീർ എംഎൽഎ പ്രയോഗിച്ചത്. കരാറുകാരെ കൂട്ടി മന്ത്രിയെ കാണാൻ വരുന്നതു സംബന്ധിച്ചു മന്ത്രി മുഹമ്മദ് റിയാസും എ.എൻ. ഷംസീറും തമ്മിലുള്ള ഭിന്നത പരസ്യമായ സാഹചര്യത്തിൽ ഡയലോഗിനു രാഷ്ട്രീയമാനം കൂടി കൈവന്നു. വിവാദങ്ങൾക്കിടെ, ഒളിയമ്പാണെങ്കിലും എ.എൻ. ഷംസീറിന്റെ ആദ്യ പരസ്യപ്രതികരണമായിരുന്നു ഇത്.
സംസ്ഥാന സിനിമാ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു കൊണ്ടുള്ള ഫെയ്സ്ബുക് പോസ്റ്റിന്റെ തലക്കെട്ടായാണ് എ.എൻ. ഷംസീർ ഈ ഡയലോഗ് ഉപയോഗിച്ചിരിക്കുന്നത്. വെള്ളം സിനിമയിൽ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണു ജയസൂര്യ അവതരിപ്പിച്ചതും മികച്ച നടനുള്ള പുരസ്കാരം നേടിയതും. സിനിമയിൽ മുരളിയോട്, സിദ്ദിഖ് അവതരിപ്പിച്ച ഡോക്ടർ കഥാപാത്രമാണീ ഡയലോഗ് പറയുന്നത്. ഇത് റിയാസിനുള്ള അടിയാണെന്ന് അന്നേ അഭിപ്രായം ഉയർന്നിരുന്നു.

ചില എംഎൽഎമാർ പൊതുമരാമത്തു കരാറുകാരെയും കൂട്ടി മന്ത്രിയെ കാണാൻ വരുന്നത് അവസാനിപ്പിക്കണമെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് പൊതുമരാമത്തു വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞതോടെയാണ് രണ്ട് നേതാക്കളും തമ്മിലുളള ഭിന്നത മറനീക്കിയത്. മന്ത്രിയെ കരാറുകാർക്കൊപ്പം കാണാൻ പോയ എം എൽ എ ഷംസീറാണെന്ന് പിന്നീട് നവ മാധ്യമങ്ങൾ എഴുതി. ഷംസീറിൻെറ ഹൃദയത്തിനേറ്റ കുത്തായിരുന്നു ഇത്. സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ എ.എൻ. ഷംസീർ റിയാസിൻ്റെ നിലപാടിനെ ചോദ്യം ചെയ്യുകയും എംഎൽഎമാരെ വിലക്കുന്ന അഹങ്കാരത്തിന്റെ ഭാഷ വേണ്ടെന്നു പറയുകയും ചെയ്തുവെന്ന വാർത്തകൾ പുറത്തുവരികയും ചെയ്തു.മന്ത്രിയാകാൻ കഴിയാത്തതിലുള്ള പ്രതിഷേധം ഏറെ നാളായി മനസിൽ കൊണ്ടു നടക്കുന്ന ഷംസീർ സി പി എം യോഗത്തിൽ തകർത്തടിക്കുകയാണ് ചെയ്തത്. റിയാസ് അഹങ്കാരിയാണെന്ന് ഷംസീർ ആവർത്തിച്ചു.

ഷംസീറിന്റെ വിയോജിപ്പു മറ്റു ചില എംഎൽഎമാരും ഏറ്റുപിടിച്ചതായി മാധ്യമങ്ങളിൽ വാർത്തകളിലുണ്ടായിരുന്നു. ഇതോടെ സ്വന്തം മണ്ഡലത്തിലെ കരാറുകാരെ കൂട്ടി മന്ത്രിയെ കാണാൻ വരാമെന്നും മറ്റു മണ്ഡലങ്ങളിലെ കരാറുകാരുമായി വരരുതെന്നുമാണ് പറഞ്ഞതെന്നുമുള്ള പരസ്യ വിശദീകരണവുമായി മുഹമ്മദ് റിയാസ് രംഗത്തെത്തി. ഇതു മുന്നണി നിലപാടാണെന്നും റിയാസ് വിശദീകരിച്ചു. ഷംസീറാകട്ടെ, നിയമസഭാ കക്ഷി യോഗത്തിലെ പരാമർശങ്ങൾ സംബന്ധിച്ച വാർത്ത നിഷേധിക്കാനോ വിശദീകരിക്കാനോ തയാറായിട്ടില്ല. താൻറിയാസുമായി ഉടക്കി എന്ന് അദ്ദേഹം തൻ്റെ സുഹൃത്തുക്കളോട് പറയുകയും ചെയ്തു

മന്ത്രി റിയാസിന്റേതാണു പാർട്ടി നിലപാടെന്നു അന്നത്തെ സിപിഎം സംസ്ഥാന ആക്ടിങ്സെക്രട്ടറി എ. വിജയരാഘവൻ വ്യക്തമാക്കിയതും ഷംസീറിനു തിരിച്ചടിയാണെന്നാണു വിലയിരുത്തൽ. ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനായ റിയാസും സംഘടനയുടെ മുൻ സംസ്ഥാന സെക്രട്ടറിയായ എ.എൻ.ഷംസീറും തമ്മിലുള്ള അഭിപ്രായഭിന്നത പുറത്തു വന്നതിൽ സിപിഎമ്മിന് അതൃപ്തിയുണ്ട്. എന്നാൽ, റിയാസിന്റെ നിലപാടിനൊപ്പം തന്നെയാണു സിപിഎം നിൽക്കുന്നത്. റിയാസ് മുഖ്യമന്ത്രിയുടെ മരുമകൻ ആയിരിക്കുന്ന കാലത്തോളം സി പി എമ്മിൻ്റെ നിലപാടിൽ മാറ്റമില്ല.

ഷംസീറിൻ്റെ എഫ്.ബി പോസ്റ്റ് സംബന്ധിച്ച് ചില വിശദീകരണങ്ങൾ ഷംസീറുമായി ബന്ധപ്പെട്ടവർ തന്നെയാണ് പുറത്ത് വിട്ടത്.സാധാരണ ഗതിയിൽ ഇത്തരം പരാമർശങ്ങൾ ഒരു എം എൽ എ യു ടെ ഭാഗത്ത് നിന്നും വരുമ്പോൾ മാധ്യമങ്ങൾ അതിൽ പിടിക്കാറില്ല. പോസ്റ്റിലുള്ള കുത്തുകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയാൽ മാത്രമേ അവർ അതിൽ പിടിക്കുകയുള്ളു.

ഇത്തരത്തിൽ റിയാസിനെ എന്നും നേരിടാൻ തയ്യാറായി നിന്ന എം എൽ എ ആണ് ഷംസീർ. നാളെ റിയാസ് മന്ത്രിയല്ലാതായി തീർന്നാലും ഷംസീർ ഒരു ഭീഷണിയായിരിക്കും. സ്പീക്കർ കാൺട് സ്പീക്ക് എന്ന ഷംസീറിൻ്റെ മറുപടി അദ്ദേഹത്തിൻ്റെ അതൃപ്തിയാണ് വ്യക്തമാക്കിയത്. തന്നെ മന്ത്രിയാക്കുമെന്നാണ് ഷംസീർ പ്രതീക്ഷിച്ചത്. ചികിത്സക്ക് ചെന്നൈയിലേക്ക് തിരിക്കുന്നതിന് മുമ്പ് തന്നെ സഖാവ് മന്ത്രിയാക്കും എന്ന ഉറപ്പ് കോടിയേരി നൽകിയിരുന്നു. എം.വി.ഗോവിന്ദൻ്റെ മന്ത്രി സ്ഥാനമാണ് ഷംസീർ ആഗ്രഹിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എന്ന നിലയിൽ തനിക്ക് തിളങ്ങാമെന്ന് ഷംസീർ കരുതിയിരുന്നു.

എ. എൻ. ഷംസീറിനെതിരെ കണ്ണൂരിലെ സിംഹം പി ജയരാജൻ രംഗത്തെത്തിയിട്ട് കുറച്ച് കാലമായി . സി. ഒ. ടി. നസീർ വധശ്രമകേസിൽ തന്നെ പ്രതി ചേർക്കാനുള്ള ചില സി പി എം നേതാക്കളുടെ തന്ത്രമാണ് ജയരാജൻ പൊളിച്ചത് ഷുക്കൂർ, ഷുഹൈബ്, കതിരൂൾ മനോജ് കേസുകളിൽ പ്രതി സ്ഥാനത്തുള്ള പി. ജയരാജൻ പുതിയൊരു കേസ് കൂടി തന്റെ തലയിൽ ചാരാനുള്ള ശ്രമമാണ് തകർത്തത്. സി ഒടി നസീർ വധശ്രമക്കേസ് ആദ്യം വിവാദമായപ്പോൾ തന്നെ ജയരാജന്റെ തലയിൽ ചാരാനുള്ള ശ്രമം നടന്നിരുന്നു. എന്നാൽ അക്കാര്യം മുൻകൂട്ടി കണ്ട ജയരാജൻ നസീറിനെ ആശുപത്രിയിൽ ചെന്നു കാണുകയും തന്റെ നിരപരാധിത്വം വ്യക്തമാക്കുകയും ചെയ്തു. തന്നെ വടകരയിൽ നിർത്തി തോൽപ്പിക്കാൻ പാർട്ടി ശ്രമിച്ചെന്ന പരാതി ജയരാജന്റെ ഉള്ളിലുണ്ട്.

വടകരയിലെ സ്ഥാനാർത്ഥിത്വം തന്റെ ജില്ലാ സെക്രടറി സ്ഥാനം ഇല്ലാതാക്കാനുള്ള കരു നീക്കത്തിന്റെ ഭാഗമാണെന്ന് ഏറെ നാളായി ജയരാജൻ സംശയിക്കുന്നു. അതിൽ കുറച്ചധികം സത്യങ്ങളുണ്ട്. കാരണം ജയരാജനെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെ തന്നെ അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. സാധാരണ ഒരാളെ സ്ഥാനാർത്ഥിയാക്കുമ്പോൾ അയാൾ പാർട്ടിയിൽ വഹിക്കുന്ന സ്ഥാനം ഒഴിവാക്കാറില്ല. എന്നാൽ ജയരാജനെ മത്സരിപ്പിച്ചതു സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനായിരുന്നു.

വളരെ നേരത്തെ തന്നെ ജയരാജൻ പിണറായിയുടെയും കേടിയേരിയുടെയും കണ്ണിലെ കരടായിരുന്നു. ജയരാജൻ തങ്ങൾക്കു മേലെ പറക്കുന്നു എന്ന പരാതിയാണ് ഇരുവർക്കും ഉണ്ടായിരുന്നത്. അതിന് വളം വളയ്ക്കാൻ ജയരാജന്റെ സുഹ്യത്തുക്കൾ എന്ന ഭാവേനെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ശുതുക്കൾ ശ്രമിക്കുകയും ചെയ്തു. അവരാണ് ജയരാജനെ പ്രകീർത്തിച്ച് ആൽബം ഇറക്കിയത്. ഒറ്റനോട്ടത്തിൽ ഇതെല്ലാം ജയരാജനെ നന്നാക്കാനാണെന്ന് തോന്നുമായിരുന്നെങ്കിലും അതായിരുന്നില്ല വാസ്തവം. ഷംസീറാണ് പി.ജെക്കെതിരെ കണ്ണൂരിൽ ചരടുവലിക്കുന്നത്.

ജയരാജനെ എതിർക്കാൻ മുരളി വന്നപ്പോൾ തന്നെ ജയരാജൻ തോൽക്കുമെന്ന് സി പിഎം നേതാക്കൾക്ക് അറിയാമായിരുന്നു. തോറ്റാൽ ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുമെന്നും അറിയാമായിരുന്നു. അതിനെ തുരങ്കം വയ്ക്കാനാണ് നസീർ വധശ്രമ കേസ് ജയരാജന്റെ തലയിൽ ചാരാൻ ശ്രമിച്ചത് . ഇതിനു പിന്നിൽ ഷംസീർ ആണെന്ന കാര്യം ജയരാജൻ സംശയിക്കുന്നു. സി ഒടി നസീറിനെ കണ്ട ജയരാജൻ ഇക്കാര്യം നസീറിനോട് പറഞ്ഞതായാണ് സൂചന. സി പി എം ജില്ലാ സമ്മേളനത്തിൽ സിഐഫ് ഐ നേതാക്കളെ ഉപയോഗിച്ച് ജയരാജനെതിരെ ആരോപണങ്ങൾ ഉന്നയിപ്പിച്ചത് ഷംസീറാണ്. ജയരാജനെ പ്രകീർത്തിക്കുന്ന ആൽബവും ഫ്ലക്സും വിവാദമാക്കിയതും ഷംസീർ തന്നെയാണെന്നാണ് ജയരാജൻ പക്ഷം പറയുന്നത്. ഷംസീർ സി പിഎം സംസ്ഥാന കമ്മിറ്റിയുടെ പൂർണ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നതെന്നും ജയരാജന് അറിയാം.

കോടിയേരിയുടെ വിശ്വസ്തനായിരുന്നു ഷംസീർ. തലശേരി കോടിയേരിയുടെ മണ്ഡലമായിരുന്നു.. അവിടെ ഷംസീറിനെ നിയോഗിച്ചത് കോടിയേരിയാണ്. കോടിയേരി പറയുന്നതെല്ലാം ചെയ്യാനാണ് ഷംസീറിനെ നിയോഗിച്ചിരുന്നത്.. നസീറിനെതിരായ ആക്രമണം അന്വേഷിക്കണമെന്ന ആവശ്യം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത് ജയരാജനാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി കമ്മീഷനെ നിയമിച്ചത്. എന്നാൽ ഷംസീറിനെ രക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയത്.. കെ. മുരളീധരനും മുല്ലപള്ളി രാമചന്ദ്രനും ഉൾപ്പെടെയുള്ള നേതാക്കൾ നസീർ വധത്തിൽ ജയരാജനെ പ്രതികൂട്ടിൽ നിർത്താൻ ശ്രമിച്ചപ്പോൾ തന്നെ സഹായിക്കാൻ ഒരു സിപിഎം നേതാവും എത്താത്തത് ജയരാജനെ വല്ലാതെ വേദനിപ്പിച്ചു. പിന്നീട് ഖാദി ബോർഡ് വൈസ്ചെയർമാനാക്കി പി.ജയരാജനെ പിണറായി ആക്ഷേപിച്ചു.

പിണറായി സർക്കാരിൻ്റെ കാലത്ത് ഷംസീറിന് ഒന്നും മിണ്ടാനാവില്ല. ഇതു തന്നെയാണ് മുഖ്യമന്ത്രി ലക്ഷ്യമിട്ടത്.ഇതിലാണ് ഷംസീറിൻ്റെ പാര. തന്നെ മിണ്ടാൻ സമ്മതിച്ചില്ലെങ്കിൽ ടി.പിയുടെ ഭാര്യയെ പിണറായിയെ കൊണ്ട് സർ എന്ന് വിളിപ്പിക്കുമെന്ന് ഷംസീർ തീരുമാനിച്ചു. നിയമസഭ ചേരുമ്പോൾ മാത്രമാണ് ഷംസീറിൻ്റെ റോൾ. ഇതിൻ്റെ ജാള്യത ഷംസീറിനുണ്ട്. തനിക്ക് പണി കിട്ടിയതാണെന്ന് ഷംസീറിനറിയാം. പണി കേട്ടും കണ്ടുമറിഞ്ഞ മുഹമ്മദ് റിയാസ് ഇപ്പോൾ ഏറെ സന്തോഷിക്കുന്നുണ്ടാവും.സഭയിൽ ഏറെ നിയന്ത്രിക്കാൻ പാടുപെട്ടിട്ടുള്ള ആളാണ് ഷംസീർ. അദ്ദേഹത്തെ സഭാ നാഥനാക്കിയപ്പോൾ സംഭവിച്ചതോ ഏറ്റവും മികച്ച അഭിപ്രായം. ചുമ്മാതാണോ ഷംസീറിനെ കണ്ടിട്ട് പിണറായി മിണ്ടാത്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (8 hours ago)

Malayali Vartha Recommends