ഏതു വമ്പനെയും അട്ടിമറിക്കാനുള്ള കഴിവും മികവും നാം കുഞ്ഞന്മാർ എന്നു കരുതുന്നവർക്കുണ്ട്; എത്ര പേർ യോജിക്കുമെന്നറിയില്ല എന്നാലും റഫറിയിങ്ങിൽ സാങ്കേതിക വിദ്യ അമിതമായി ഉപയോഗിക്കുന്നത് കളിയുടെ സൗന്ദര്യത്തെ ഒഴുക്കിനെ ബാധിക്കുന്നു എന്നാണ് എന്റെ പക്ഷം; തുറന്നടിച്ച് സന്ദീപ് ജി

സുന്ദരമായ തുകൽപ്പന്ത്, അതിലൊളിപ്പിച്ച വിസ്മയങ്ങളുമായി പായുകയാണ്. ഇതിനിടയിൽ പലരെയും മറിച്ചിട്ടു. പലർക്കും ഭാഗ്യം കനിഞ്ഞു നൽകി. ചിലരോട് നിറഞ്ഞ സ്നേഹം കാണിച്ചു. അങ്ങനെ ഖത്തറിൽ അൽ റിഹ് ല ഓട്ടം തുടരുന്നു.നിർണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ച് സന്ദീപ് ജി . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സുന്ദരമായ തുകൽപ്പന്ത്, അതിലൊളിപ്പിച്ച വിസ്മയങ്ങളുമായി പായുകയാണ്. ഇതിനിടയിൽ പലരെയും മറിച്ചിട്ടു. പലർക്കും ഭാഗ്യം കനിഞ്ഞു നൽകി. ചിലരോട് നിറഞ്ഞ സ്നേഹം കാണിച്ചു.
അങ്ങനെ ഖത്തറിൽ അൽ റിഹ് ല ഓട്ടം തുടരുന്നു. ഈ ലോകകപ്പ് പലതുകൊണ്ടും മുമ്പത്തേക്കാൾ ആവേശം തരുന്നതായി തോന്നുന്നു. ഒരു ടീമും അനിഷേധ്യരല്ല എന്ന പാഠമാണ് ഈ ലോകകപ്പിൻ്റെ പ്രത്യേകത. ഏതു വമ്പനെയും അട്ടിമറിക്കാനുള്ള കഴിവും മികവും നാം കുഞ്ഞന്മാർ എന്നു കരുതുന്നവർക്കുണ്ട്. കാമറൂൺ ബ്രസീലിനെ അട്ടിമറിക്കുന്നു. സൗദി അർജൻ്റീനയെ, ടുണീഷ്യ ഫ്രാൻസിനെ, ജപ്പാൻ ജർമനിയെയും സ്പെയിനെയും കൊറിയ പോർച്ചുഗലിനെ .. അങ്ങനെ അട്ടിമറികളുടെ പരമ്പര തന്നെ നാം കണ്ടു.
കളി ക്വാർട്ടർ ഘട്ടത്തിലേക്ക് എത്തുമ്പോൾ ഫ്രാൻസ് തന്നെയാണ് ഏറ്റവും മികച്ച ടീം എന്നു പറയാം. മറ്റു മികച്ച ടീമുകളും ഫ്രാൻസും തമ്മിലുള്ള വ്യത്യാസം അവരുടെ ടീമിലുള്ള എംബാപ്പെയുടെ സാന്നിദ്ധ്യമാണ്. ഏതു പ്രതിരോധത്തിലും വിള്ളലുണ്ടാക്കി കുതിക്കുന്നതിനൊപ്പം ഏത് ആംഗിളിൽ നിന്നും ഷോട്ട് ഉതിർക്കാനും അദ്ദേഹത്തിനു സാധിക്കുന്നു.
ഈ ലോകകപ്പിൽ ഇതുവരെ 5 ഗോളുകൾ നേടിക്കഴിഞ്ഞ എംബാപ്പെയുടെ ബൂട്ടുകളിലാണ് ഫ്രഞ്ചു പടയുടെ സ്വപ്നം കൊരുത്തിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ പോരാട്ടം തീപാറുമെന്നുറപ്പ്. ഇതൊക്കെ പറയുമ്പോഴും എനിക്ക് പ്രിയപ്പെട്ട ടീം ജർമനി പുറത്തായത് നിരാശപ്പെടുത്തുന്നു. വാൽക്കഷ്ണം : എത്ര പേർ യോജിക്കുമെന്നറിയില്ല , എന്നാലും റഫറിയിങ്ങിൽ സാങ്കേതിക വിദ്യ അമിതമായി ഉപയോഗിക്കുന്നത് കളിയുടെ സൗന്ദര്യത്തെ , ഒഴുക്കിനെ ബാധിക്കുന്നു എന്നാണ് എന്റെ പക്ഷം .
https://www.facebook.com/Malayalivartha
























