ശശി തരൂര്‍ കഴിവുള്ള നേതാവാണെന്നും അദ്ദേഹത്തെ നേത്യത്വത്തിലേക്ക് കൊണ്ടു വരണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍

ശശി തരൂര്‍ കഴിവുള്ള നേതാവാണെന്നും അദ്ദേഹത്തെ നേത്യത്വത്തിലേക്ക് കൊണ്ടു വരണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍.
കേരളത്തിലല്ല ദേശീയ നേതൃനിരയില്‍ തന്നെ തരൂരിന് അര്‍ഹമായ സ്ഥാനം നല്‍കണം. മാത്രവുമല്ല നേതൃനിരയില്‍ തരൂര്‍ വന്നാല്‍ അത് പാര്‍ട്ടിക്ക് ഗുണകരം എന്നാണ് തന്റെ അഭിപ്രായമെന്നും വ്യക്തമാക്കി കുര്യന്‍.
തരൂര്‍ പരിപാടികള്‍ ഡിസിസിയെ അറിയിക്കാത്തത് അച്ചടക്ക ലംഘനമല്ല. അത് നേതാക്കളുടെ സ്വാതന്ത്യമാണ്. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ശശി തരൂരിന്റെ പരിപാടിയില്‍ നിന്ന് താന്‍ വിട്ടുനില്‍ക്കുന്നുവെന്നത് മാധ്യമ സൃഷ്ടിയാണെന്നും വ്യക്തിപരമായ അസൗകര്യം മൂലമാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha
























