Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഒറ്റ രാത്രികൊണ്ട് സമരം പോയി... ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ 138 ദിവസമായി നടത്തിവന്ന സമരം അവസാനിച്ചതോടെ ഇന്നത്തെ ഹൈക്കോടതി പരാമര്‍ശം നിര്‍ണായകം; 220 കോടി നഷ്ടമെന്ന് അദാനി; സമരക്കാരില്‍നിന്ന് നഷ്ടം ഈടാക്കില്ല

07 DECEMBER 2022 08:38 AM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞം അങ്ങനെ കലങ്ങിത്തെളിഞ്ഞു. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ 138 ദിവസമായി നടത്തിവന്ന സമരം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഒത്തുതീര്‍ന്നു. ഈ വിഷയത്തിലെ കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കുകയാണ്. കേന്ദ്രസേന, നഷ്ടം ഈടാക്കല്‍ തുടങ്ങിയ പല വിഷയങ്ങളും ഹൈക്കോടതി പരിശോധിക്കും.

അതേസമയം ഉന്നയിച്ച ആവശ്യങ്ങളില്‍ ഭാഗിക പരിഹാരം മാത്രമാണ് ഉണ്ടായതെന്നും സമരം തല്‍ക്കാലത്തേക്കു പിന്‍വലിക്കുകയാണെന്നും പൂര്‍ണ തൃപ്തിയില്ലെന്നും സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച്.പെരേര അറിയിച്ചു. സമരം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കില്ലെന്നു സമരസമിതി പ്രതിനിധികളോട് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തില്ലെന്നു സമരസമിതിയും വ്യക്തമാക്കി. സര്‍ക്കാര്‍ അറിയിച്ചാല്‍ ഇന്നു തന്നെ നിര്‍മാണം പുനരാരംഭിക്കുമെന്നും അതിനായി നിര്‍മാണ സാമഗ്രികള്‍ എത്തിക്കുമെന്നും വിഴിഞ്ഞം തുറമുഖ നിര്‍മാണക്കമ്പനിയായ അദാനി ഗ്രൂപ്പ് അറിയിച്ചു. വിഴിഞ്ഞം സമരം മൂലം അദാനി പോര്‍ട്‌സിനുണ്ടായ നഷ്ടം സര്‍ക്കാര്‍ സമരക്കാരില്‍നിന്ന് ഈടാക്കില്ല.

സമരം അവസാനിച്ച സ്ഥിതിക്ക് ഇനി പ്രകോപിപ്പിക്കേണ്ടതില്ലെന്നാണു തീരുമാനം. സമരം 138 ദിവസം നീണ്ടെങ്കിലും തുറമുഖം ഉപരോധിച്ചുകൊണ്ടുള്ള പ്രതിഷേധം 110 ദിവസമാണുണ്ടായിരുന്നത്. ഇതനുസരിച്ചാണ് അദാനി പോര്‍ട്‌സ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. ദിവസം 2 കോടി രൂപ വീതം 110 ദിവസം കൊണ്ട് 220 കോടിയുടെ നഷ്ടം സംഭവിച്ചെന്നാണു കമ്പനിയുടെ വാദം.

ഓരോ ഇനത്തിലും കൃത്യമായി എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സമരം തീര്‍ന്നെങ്കിലും നഷ്ടം ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കമ്പനിയോടു വിട്ടുവീഴ്ച ചെയ്യേണ്ടിവരും. 2015 ഓഗസ്റ്റില്‍ തുടങ്ങിയ നിര്‍മാണത്തിന്റെ ആദ്യഘട്ടം 2019 ഡിസംബര്‍ മൂന്നിനു പൂര്‍ത്തിയാകേണ്ടതായിരുന്നു. നിര്‍മാണ കാലാവധി കഴിഞ്ഞാല്‍ ആദ്യം 3 മാസവും പിന്നീട് പിഴയോടു കൂടി 6 മാസവും നീട്ടിക്കൊടുക്കാമെന്നാണ് കരാറിലെ വ്യവസ്ഥ. ദിവസം 12 ലക്ഷം രൂപ വച്ചാണ് 6 മാസത്തേക്കു കമ്പനി പിഴയായി നല്‍കേണ്ടിയിരുന്നത്. ഈയിനത്തില്‍ ഇന്നലെ വരെ ഏതാണ്ട് 28 കോടിയോളം രൂപ സര്‍ക്കാരിന് അദാനി പോര്‍ട്‌സ് നല്‍കേണ്ടിവരും. പുറമേ പലിശയും.

സര്‍ക്കാരിന്റെ ഈ ആവശ്യത്തിനെതിരെ കമ്പനി ആര്‍ബിട്രേഷന്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. സമരത്തിന്റെ പേരിലുള്ള നഷ്ടപരിഹാരമായി 200 കോടിയിലധികം രൂപ കമ്പനി ചോദിക്കുമ്പോള്‍ 30 കോടിക്കുവേണ്ടി സര്‍ക്കാരിനു ബലം പിടിക്കാന്‍ കഴിയില്ല.

2018 ലെ ഓഖി ചുഴലിക്കാറ്റിന്റെ പേരില്‍ കമ്പനി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 16 മാസം കൂടുതലായി ചോദിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ അനുവദിച്ചില്ല. കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി സമയം ആവശ്യപ്പെട്ടപ്പോള്‍ 34 ദിവസം അധികമായി നല്‍കി. കരാര്‍ പാലിക്കാത്തതിനെതിരെ സര്‍ക്കാര്‍ നോട്ടിസ് നല്‍കിയപ്പോഴാണ്, ഓഖിയും കോവിഡും ഉന്നയിച്ചു കമ്പനി ട്രൈബ്യൂണലിനെ സമീപിച്ചത്. 2024 ഡിസംബര്‍ 3ന് അകം ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കാമെന്നാണു കമ്പനി ഒടുവില്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. അതേസമയം, 2023 സെപ്റ്റംബറില്‍ കപ്പല്‍ എത്തിക്കാമെന്ന ഉറപ്പ് കമ്പനി നല്‍കിയിട്ടുണ്ട്.

വിഴിഞ്ഞം സമരം തുടങ്ങുമ്പോള്‍ 7 ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഇതില്‍ അഞ്ചെണ്ണത്തിലും മന്ത്രിസഭാ ഉപസമിതിയില്‍ ധാരണയായെന്നു മുഖ്യമന്ത്രി ഇന്നലെ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ നിയമസഭയില്‍ പറഞ്ഞു. എന്നാല്‍, ഒന്നു പോലും പരിഹരിച്ചില്ലെന്നാണു സമരസമിതിയുടെ നിലപാട്. ഇതിനു പുറമേ 4 ആവശ്യങ്ങള്‍ കൂടി ഇന്നലെ ഉന്നയിച്ചു.

വിഴിഞ്ഞത്തെ സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം, ആര്‍ച്ച് ബിഷപ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണം. ആവശ്യം അംഗീകരിച്ചില്ല. കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കുള്ള മാസ വാടക 8000 രൂപയായി ഉയര്‍ത്തണം. വാടകത്തുക സര്‍ക്കാര്‍ കണ്ടെത്തണം, അദാനി ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നു തുക വേണ്ട. ഇപ്പോള്‍ നിശ്ചയിച്ച 5500 രൂപ അപര്യാപ്തം. വാടകത്തുകയായി 5,500 രൂപ സര്‍ക്കാര്‍ പൂര്‍ണമായി നല്‍കും.

തീരശോഷണം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയില്‍ സമരസമിതി നിര്‍ദേശിക്കുന്ന പ്രാദേശിക വിദഗ്ധരുടെ പ്രാതിനിധ്യം വേണം. വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ കൃത്യമായ ഉറപ്പു പാലിക്കുന്നുണ്ടെന്നു വിലയിരുത്താന്‍ നിരീക്ഷണ സമിതിയെ നിയോഗിക്കണം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിരീക്ഷണ സമിതിയെ നിയോഗിക്കും. തുറമുഖ സെക്രട്ടറിയും ഇതില്‍ അംഗമായിരിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends