Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഉമയെ തഴഞ്ഞ് രമയെത്തുമ്പോള്‍... ടിപിയുടെ ഓര്‍മ്മകളില്‍ നിയമസഭയിലെത്തിയ കെകെ രമയുടെ ദിവസമായിരുന്നു ഇന്നലത്തേത്; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ സഭയില്‍ നിയന്ത്രിക്കാന്‍ പറ്റിയ സുവര്‍ണാവസരത്തില്‍ തിളങ്ങി കെകെ രമ; സഭാ നടപടി നിയന്ത്രിച്ച അനുഭവം വ്യക്തമാക്കി കെ കെ രമ

07 DECEMBER 2022 09:56 AM IST
മലയാളി വാര്‍ത്ത

ഇന്നലെ കെകെ രമ എംഎല്‍എയുടെ ദിവസമായിരുന്നു. ഒപ്പം ടിപിയുടെ ഓര്‍മ്മകളും. സര്‍ക്കാരിനെ ഏറ്റവുമധികം വിമര്‍ശിച്ച കെകെ രമ സഭയുടെ നാഥയാകുന്ന കാഴ്ചയും കണ്ടു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ സഭയില്‍ നിയന്ത്രിക്കാന്‍ പറ്റിയ സുവര്‍ണാവസരത്തില്‍ തിളങ്ങിയിരിക്കുകയാണ് കെകെ രമ. അതേസമയം സിപിഎമ്മില്‍ മഞ്ഞുരുകുന്നോ എന്ന ചോദ്യം പാര്‍ട്ടി പ്രവര്‍ത്തകരില്‍ പോലുമുണ്ടായി.

സ്പീക്കറുടെ പാനലിലേക്ക് മൂന്ന് വനിതകളെ നിയമിച്ചതായി നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. വടകര എംഎല്‍എയായ കെ.കെ രമ ഇന്ന് സ്പീക്കറുടെ ചെയറിലിരുന്ന് സഭാ നടപടികള്‍ നിയന്ത്രിച്ചിരുന്നു. ഈ അനുഭവം വ്യക്തമാക്കിയും ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചും കെ.കെ രമ കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തില്‍ പൂര്‍ണമായും വനിതകളെ ഉള്‍പ്പെടുത്തി സ്പീക്കര്‍ പാനല്‍ പ്രഖ്യാപിച്ചു. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ സഭ നിയന്ത്രിക്കേണ്ട സ്പീക്കര്‍ പാനലിലാണ് ഇക്കുറി വനിതകള്‍ മാത്രം ഇടംപിടിച്ചിരിക്കുന്നത്. ഭരണപക്ഷത്തുനിന്നു രണ്ടുപേരെയും പ്രതിപക്ഷത്തുനിന്നു ഒരാളെയും ഉള്‍പ്പെടുത്തിയാണ് പാനല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്പീക്കര്‍ എ എന്‍ ഷംസീര്‍ ആണ് വനിതകള്‍ പാനലില്‍ വരണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ഭരണപക്ഷത്തുനിന്നു സി കെ ആശയും യു പ്രതിഭയും പ്രതിപക്ഷത്തുനിന്നു കെ കെ രമയുമാണ് പാനലില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് വനിതകളെ മാത്രം ഉള്‍പ്പെടുത്തി പാനല്‍ പ്രഖ്യാപിക്കുന്നത്. മൂന്നംഗ സ്പീക്കര്‍ പാനലില്‍ സാധാരണ ഒരു വനിതാ അംഗം മാത്രമാണ് ഉള്‍പ്പെടാറുള്ളത്. അതേസമയം പ്രതിപക്ഷത്തുനിന്ന് സഭയിലെ പുതുമുഖമായ ഉമ തോമസ് എത്തുമെന്നായിരുന്നു ഭരണപക്ഷം കരുതിയിരുന്നത്.

ഇതു തെറ്റിച്ചാണ് സ്പീക്കര്‍ പാനലിലേക്ക് വടകര എംഎല്‍എ കെ കെ രമയുടെ പേര് പ്രതിപക്ഷം നിര്‍ദേശിച്ചത്. സ്പീക്കര്‍ പാനലില്‍ ഉള്‍പ്പെട്ട യു പ്രതിഭ കായംകുളം എംഎല്‍എയും സി കെ ആശ വൈക്കം എംഎല്‍എയുമാണ്.

അതിനിടെ കെകെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. മൂന്ന് വനിതകള്‍ സ്പീക്കര്‍ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ആഘോഷമാക്കുന്നതിലൂടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ആഴത്തിലുളള പ്രതിസന്ധി വ്യക്തമാകുന്നു. സ്വാതന്ത്ര്യം നേടി ഇത്ര വര്‍ഷമായിട്ടും സ്പീക്കര്‍ പദവിയില്‍ ഒരു സ്ത്രീ ഇരുന്നിട്ടില്ല എന്നത് ദു:ഖകരമായ വസ്തുതയാണെന്നും കെകെ രമ ചൂണ്ടിക്കാട്ടുന്നു.

കെ കെ രമയുടെ ഫേസ്ബുക്ക് പേസ്റ്റ് പൂര്‍ണരൂപം

ഇന്ന് സ്പീക്കറുടെ ചെയറിലിരുന്ന് സഭാ നടപടികള്‍ നിയന്ത്രിച്ചു. ഒരു വനിതാ സാമാജിക എന്ന നിലയിലും വ്യക്തി എന്ന നിലയിലും സന്തോഷവും ആത്മവിശ്വാസവും പകര്‍ന്ന ഒരു ദിനമാണ് കടന്നുപോയത്. നല്ല നിലയില്‍ സഭാ നടപടികളുമായി സഹകരിച്ച ഭരണ, പ്രതിപക്ഷ നിരകളിലെ മുഴുവന്‍ സഹപ്രവര്‍ത്തകരേയും സ്നേഹമറിയിക്കുന്നു.

എങ്കിലും സ്പീക്കര്‍ പാനലില്‍ മൂന്ന് വനിതകള്‍ തെരെഞ്ഞെടുക്കപ്പെട്ടത് ആഘോഷമാവുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ആഴത്തിലുള്ള പ്രതിസന്ധിയെയാണ് കാണിക്കുന്നത്. ഇന്ത്യ സ്വതന്ത്രയാവുകയും കേരള സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്തിട്ട് ഇത്രയും വര്‍ഷമായിട്ടും സ്പീക്കര്‍ പദവിയില്‍ ഒരു സ്ത്രീ ഇരുന്നിട്ടില്ല എന്നത് ദു:ഖകരമായ വസ്തുതയാണ്. അതുകൊണ്ടാണ് ഇപ്പോഴത്തെ ഈ തെരെഞ്ഞടുപ്പ് മഹാ സംഭവമായി ആഘോഷിക്കപ്പെടുന്നത്.

ആ ആത്മവിമര്‍ശനം കൂടി ആവശ്യപ്പെടുന്നുണ്ട് ഈ സന്ദര്‍ഭം. ഈ അഭിമാനനിമിഷം സ:ടി.പിക്ക് സമര്‍പ്പിക്കുന്നു... എന്നാണ് കെകെ രമ കുറിച്ചത്.

പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തിങ്കളാഴ്ചയാണ് തുടക്കമായത്. സ്പീക്കറായി ചുമതലയേറ്റെടുത്ത എ എന്‍ ഷംസീര്‍ നിയന്ത്രിക്കുന്ന ആദ്യ നിയമസഭാ സമ്മേളനം കൂടിയാണിത്. സ്പീക്കറായിരുന്ന എം ബി രാജേഷ് മന്ത്രിയായതോടെയാണ് സ്പീക്കര്‍ സ്ഥാനത്ത് ഒഴിയുവന്നത്. തുടര്‍ന്ന് തലശേരി എംഎല്‍എ എ എന്‍ ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends