Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... രണ്ടു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും 1,65,000 രൂപ പിഴയും ശിക്ഷ വിധിച്ചു, തങ്ങളെ നുണ പരിശോധനക്ക് വിധേയരാക്കണമെന്ന് പ്രതികള്‍,അന്നു രാത്രി 10 ഭാഷ അറിയാവുന്ന ഒരു യോഗാ മാസ്റ്റര്‍ അത് വഴി ഓടിപ്പോയത് അന്വേഷിക്കണമെന്ന് പ്രതികള്‍

07 DECEMBER 2022 08:12 AM IST
മലയാളി വാര്‍ത്ത

കോവളത്ത് ചെന്തിലാക്കരി കണ്ടല്‍ക്കാട്ടില്‍ വിദേശ വനിതയെ തട്ടിക്കൊണ്ടുപോയി വൈറ്റ് ബീഡി (കഞ്ചാവ് ബീഡി) നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടുവള്ളിയില്‍ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയ കേസില്‍ രണ്ടു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും 1,65,000 രൂപ പിഴയും ശിക്ഷ വിധിച്ചു.


ബലാല്‍സംഗത്തിനും കൊലപാതകത്തിനും ആണ് രണ്ടു ജീവപര്യന്ത്യ തടവ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് പിഴയൊടുക്കാന്‍ ശിക്ഷിച്ചത്. തന്നത്താന്‍ പ്രതിരോധിക്കാന്‍ ശേഷിയില്ലാതാക്കി ദൈവത്തിന്റെ സ്വന്തം രാജ്യമായ കേരളത്തില്‍ ചികിത്സക്കായെത്തിയ വീദേശ വനിതയെ മൃഗീയവും പൈശാചികവുമായി കൊലപ്പെടുത്തിയ പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല.



അപ്രകാരം നല്ലനടപ്പു നിയമത്തിന്റെ ഔദാര്യത്തിന് പ്രതികള്‍ അര്‍ഹരല്ലെന്നും വിധിന്യായത്തില്‍ വിചാരണക്കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാര്‍ ഉത്തരവിട്ടു. അതേ സമയം വിധി കേട്ട പ്രതികള്‍ തങ്ങളെ നുണ പരിശോധനക്ക് വിധേയരാക്കണമെന്ന് ബോധിപ്പിച്ചു.


അന്നു രാത്രി 10 ഭാഷ അറിയാവുന്ന ഒരു യോഗാ മാസ്റ്റര്‍ അത് വഴി ഓടിപ്പോയത് അന്വേഷിക്കണം. ലിഗയുടെ ശരീരത്തില്‍ നിന്നും വേറൊരാളുടെ മുടി കിട്ടിയിട്ടുണ്ട് അതന്വേഷിക്കണം. അവിടെ വരുന്ന സാമൂഹൃ വിരുദ്ധരായ ചീട്ടുകളിക്കാരെ കുറിച്ച് അന്വേഷിക്കണമെന്നും പ്രതികള്‍ ബോധിപ്പിച്ചു.



സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ വധശിക്ഷ വിധിക്കുന്നതിനെ വിചാരണ കോടതിയെ നിയമം തടയുന്നുണ്ടോയെന്ന് ജഡ്ജി സനില്‍കുമാര്‍ ചോദിച്ചു. സാഹചര്യ തെളിവുകള്‍ മാത്രമുള്ളതിനാല്‍ വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം വാദിച്ചപ്പോഴാണ് കോടതിയില്‍ നിന്നും ചോദ്യമുയര്‍ന്നത്.

തനിക്ക് ജീവിക്കണമെന്നും 10 വര്‍ഷത്തെ ശിക്ഷ മതിയെന്നും ഒന്നാം പ്രതി ഉമേഷ് തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാര്‍ മുമ്പാകെ ബോധിപ്പിച്ചു. വിധി പ്രസ്താതാവത്തിന് മുമ്പ് ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഉത്തരമായാണ് ഉമേഷ് ബോധിപ്പിച്ചത്. ആദ്യം താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന മറുപടിയാണ് പ്രതി ബോധിപ്പിച്ചത്.



നിങ്ങളുടെ ഇടപെടലുകള്‍ കോടതി കണ്ടെത്തി നിങ്ങള്‍ കുറ്റക്കാരെന്ന് കണ്ടെത്തിക്കഴിഞ്ഞതിനാല്‍ നിരപരാധിയെന്ന് അപ്പീല്‍ കോടതിയിലേ ബോധിപ്പിക്കാന്‍ സാധിക്കുകയുള്ളുവെന്നും കോടതി പറഞ്ഞു. അതേ സമയം വധശിക്ഷ വിധിക്കാവുന്ന ബലാല്‍സംഗം , കൊലപാതകം എന്നീ കുറ്റങ്ങളാണ് നിങ്ങള്‍ക്കതിരെ തെളിഞ്ഞിരിക്കുന്നതെന്നും തൂക്കിക്കൊലയാണ് ശിക്ഷയെന്നും നിസാരമായി കുട്ടിക്കളിയായി കണ്ടല്ല പറയുന്നതെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ശിക്ഷയില്‍ ഇളവു വേണമെങ്കില്‍ അക്കാര്യങ്ങള്‍ പറയാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് താന്‍ കാറ്ററിംഗ് , കൂലിപ്പണി എന്നിവ ചെയ്താണ് ജീവിക്കുന്നതെന്നും 70 വയസായ പിതാവും 60കാരിയായ മാതാവും ഒരു സഹോദരനുമായി 2 സെന്റ് കുടുംബ വീട്ടിലാണ് താമസം.ഓപ്പറേഷന്‍ ആവശ്യമുള്ള അമ്മയെ നോക്കുന്നത് താനാണ്. തല്‍സമയം പശ്ചാത്താപമോ കുറ്റബോധമോ ഉണ്ടോയെന്നും കോടതി ആരാഞ്ഞു. ആദ്യം ഉണ്ടെന്നു പറഞ്ഞ പ്രതി താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും അതിനാല്‍ കുറ്റബോധമില്ലെന്നും ബോധിപ്പിച്ചു.

രണ്ടാം പ്രതി ഉമേഷ് താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും ശിക്ഷയില്‍ ഇളവു വേണമെന്നും ബോധിപ്പിച്ചു. വീട്ടില്‍ 67 വയസ്സുള്ള അമ്മ , സഹോദരി എന്നിവരുടെ ആശ്രയം താനാണ്. 600 രൂപയാണ് തന്റെ ദിവസവരുമാനമെന്നും ബോധിപ്പിച്ചു.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസല്ലാത്തതിനാല്‍ വധശിക്ഷ വിധിക്കുകുന്നില്ല.28 ഉം 24 ഉം വയസ്സുള്ള പ്രതികള്‍ ജയിലില്‍ കഴിഞ്ഞ് മാനസാന്തരം വരുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. വിധി കേള്‍ക്കാന്‍ പ്രതികളുടെ ബന്ധുക്കള്‍ കോടതിയില്‍ എത്തി. കോടതിക്ക് പുറത്തിറങ്ങിയ ഒന്നാം പ്രതി ഉമേഷ് താന്‍ ഇന്നലെ രാത്രി മുഴുവന്‍ കരഞ്ഞതായും ഉറങ്ങിയില്ലെന്നും പറഞ്ഞു.

ഡിസംബര്‍ 5 ന് കോടതി ശിക്ഷയില്‍ വാദം കേട്ടു. ഹീനമായ കൃത്യം , കഴുത്ത് ഞെരിച്ചമര്‍ത്തി 3 എല്ലകള്‍ പൊട്ടലുണ്ടാക്കിയതില്‍ ഇര സഹിച്ച വേദന , വിദേശ വനിത , ബലാല്‍സംഗത്തോടെയുള്ള കൊലപാതകം , നടപ്പാക്കിയ രീതി , വിദേശികളുടെ മനസില്‍ ഉണ്ടാക്കിയ സൈക്കോസിസ് , മനുഷ്യത്വ രഹിതമായ പീഢനം ,സമൂഹ മനസാക്ഷിയെ നടുക്കിയ ക്രൂരത , ബലാല്‍സംഗവും കൊലപാതകവുമടങ്ങുന്ന 2 കുറ്റങ്ങള്‍ , 2018 ന് ശേഷമോ മുമ്പോ കോടതി ശിക്ഷിച്ചിട്ടില്ലെങ്കിലും വീണ്ടും കേസില്‍ പ്രതിയാകല്‍ എന്നിവയാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നും വധശിക്ഷ നല്‍കണമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് ബോധിപ്പിച്ചു. വധശിക്ഷ സംബന്ധിച്ച് സുപ്രീം കോടതിയുടെ മാന ദണ്ഠങ്ങള്‍ വച്ച് വധശിക്ഷ നല്‍കണമെന്നും ബോധിപ്പിച്ചു. തല്‍സമയം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 376 (എ) ബലാല്‍സംഗം , 376 (ഡി) ( കൂട്ടബലാല്‍സംഗം) എന്നിവക്ക് ഒറ്റ ശിക്ഷ നല്‍കണോ അതോ വെവ്വേറെ ശിക്ഷ നല്‍കണമോയെന്നും കോടതി ചോദിച്ചു. കൂട്ടബലാല്‍സംഗ സെക്ഷ്വല്‍ പ്ലഷര്‍ (ലൈംഗിക സന്തോഷം) രണ്ടു പ്രതികള്‍ കൂട്ടായി ആസ്വദിച്ചതിനാല്‍ വെവ്വേറെ നല്‍കാമെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends