Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മീൻ വാങ്ങി പൊരിക്കാൻ അമ്മയെ പറഞ്ഞേല്പിച്ചു; അത്യാവശ്യ ഫോൺ വന്നു പുറത്തേക്കു പോയി; തിരിച്ചെത്തിയത് മൃതദേഹം; കണ്ണീരോടെ അമ്മ ഞെട്ടൽ മാറാതെ നാട്ടുകാർ

07 DECEMBER 2022 08:42 AM IST
മലയാളി വാര്‍ത്ത

സൗത്ത് തൃക്കരിപ്പൂർ വില്ലേജിലെ വയലോടി പട്ടികജാതി കോളനിയിലെ യുവാവിന്റെ മൃതദേഹം ശരീരത്തിൽ മുറിവുകളോടെ വീട്ടിനടുത്ത പറമ്പിൽ കണ്ടെത്തി. മർണാടിയൻ പ്രിജേഷി(കുട്ടൻ–34) ആണ് മരിച്ചത്.പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്നു തെളിഞ്ഞിട്ടുണ്ട്. സംഭവത്തിൽ തെളിവുകൾ കണ്ടെത്താൻ സഹായകം ആകുമായിരുന്ന പ്രിജേഷിന്റെ ഫോൺ കാണാനില്ല. പൊലീസിന് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും രണ്ടു പേർ റിപ്പോർട്ട് കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്.

രാത്രി മീൻ വാങ്ങി വന്നു അമ്മയെ ഏൽപ്പിച്ച ശേഷം ചോറ് തയാറാക്കാൻ പറഞ്ഞു അതിനിടയിലാണ് രാത്രി ഒൻപതോടെ ഒരു ഫോൺ വന്നത്. അത്യാവശ്യ കാര്യമുണ്ടെന്നും ഉടനെ വരാമെന്നും പറഞ്ഞു ബൈക്കുമായി പുറത്തു പോയി. നേരം വൈകിയിട്ടും മകനെ കാണാത്തതിനെ തുടർന്നു മാതാവ് ഫോണിൽ വിളിച്ചു കൊണ്ടിരുന്നെങ്കിലും ഈ നേരമത്രയും ഫോൺ തിരക്കിലായിരുന്നു. പുലർച്ചെ ഒന്നോടെ ഫോൺ സ്വിച്ച് ഓഫ് ആയി. ഈ ഫോണാണ് കാണാതായത്.

പുലർച്ചെ പ്രിജേഷിന്റെ ബൈക്ക്, പറമ്പിൽ നിർത്തിയിട്ട നിലയിൽ കണ്ടതിനെ തുടർന്നു പരിശോധിച്ചപ്പോഴാണ് ചെളിയിൽ പുരണ്ട നിലയിൽ സമീപം മൃതദേഹം കണ്ടത്. ശരീരത്തിൽ പാന്റ് മാത്രമായിരുന്നു. വീട്ടിൽ നിന്നു 30 മീറ്റർ അകലത്താണ് മൃതദേഹം കിടന്നത്. പരിസരവാസികൾ പൊലീസിൽ വിവരം നൽകിയതിനെ തുടർന്ന് ചന്തേര സിഐ പി.നാരായണൻ, എസ്ഐ എം.വി.ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ജനനേന്ദ്രിയത്തിലും ദേഹത്തിൽ പലയിടങ്ങളിലും അടിയേറ്റ പാടും മുറിവുമുണ്ട്. എന്താണ് സംഭവിച്ചതെന്ന് ഇനിയും അറിവില്ല. രാത്രി പ്രദേശത്ത് നിന്നും ഒച്ചയും ബഹളവും കേട്ടതായും നാട്ടുകാർക്ക് അറിവില്ല.

ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ എന്നിവർ സ്ഥലത്തെത്തി. പൊലീസ് നായയും വിരലടയാള വിദഗ്ധരും പരിശോധനയും നിരീക്ഷണവും നടത്തി. പൊലീസ് നായ മൃതദേഹം കിടന്ന സ്ഥലത്തു നിന്നു വയലോടി പാലം കടന്ന് തോടിന്റെ കരയിലെത്തി തിരിച്ചുവന്നു. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കും.

പ്രിജേഷിന്റെ ഒടുവിലത്തെ വാക്കുകളോർത്ത് ദുഖിക്കുകയാണ് മാതാപിതാക്കളും കുടുംബാംഗങ്ങളും. മീൻവാങ്ങി വീട്ടിലെത്തിച്ച ശേഷം മാതാവ് അമ്മിണിയോടു പൊരിക്കണമെന്നു പറഞ്ഞിരുന്നു. അതിനിടയിലാണ് ഒരു ഫോൺ വന്നത്. തുടർന്ന് അത്യാവശ്യ കാര്യമുണ്ടെന്നും ഉടനെ വരാമെന്നും പറഞ്ഞു ബൈക്കുമായി പുറത്തേക്ക് പോവുകയായിരുന്നു.

വീടിനോടു ചേർന്നുള്ള പറമ്പിൽ മൃതദേഹം കിടന്നിട്ടും ഒരു കൊലപാതകം നടന്നിട്ടും പരിസരവാസികൾ ഒന്നും അറിഞ്ഞില്ല. ഇത് നാട്ടുകാരെയും ഞെട്ടിച്ചിട്ടുണ്ട്‌. നാട്ടുകാർക്ക് 'കറുത്തൂട്ട'നായിരുന്നു പ്രിജേഷ്. വിവിധ തൊഴിലുകൾ ചെയ്തു വരികയായിരുന്നു. ഒടുവിൽ പയ്യന്നൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായി. മരണം കൊലപാതകമാണെന്നു പ്രാഥമിക നിഗമനത്തിൽ എത്തിയതോടെ രാത്രി വന്ന ഫോൺകോളിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ബന്ധപ്പെട്ടവർ. മുഖ്യ തെളിവായ ഫോൺ കാണാതെ പോയത് ദുരൂഹതയേറ്റിയിട്ടുണ്ട്. മൃതദേഹത്തിനു സമീപത്തെ പ്രിജേഷിന്റെ ബൈക്കിലും മരണവുമായി ബന്ധപ്പെട്ട് ചില സൂചനകൾ ലഭ്യമായിട്ടുണ്ട് എന്നാണ് അറിവ് .

പൊലീസിനു ലഭ്യമായ സൂചനകൾ അനുസരിച്ച് സംഭവത്തിലെ വിശദാംശങ്ങളും ഉടനെ പുറത്തു വരുമെന്നാണ് അറിയുന്നത്. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ഇന്നലെ വൈകിട്ട് വയലോടിയിൽ കൊണ്ടുവന്ന മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.

കൊടക്കൽ കൃഷ്ണൻ–മർണാടിയൻ അമ്മിണി ദമ്പതികളുടെ ഇളയ മകനാണ് അവിവാഹിതനായ പ്രിജേഷ്. സഹോദരങ്ങൾ: പ്രീത, പ്രസീന (ബാങ്ക് ജീവനക്കാരി), പ്രിയേഷ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends