Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ക്ഷേത്രത്തിൽ മാലകെട്ടി നൽകി ഒറ്റയ്ക്ക് ജീവിക്കുന്ന വൃദ്ധയുടെ സമ്പാദ്യം അടിച്ച് മാറ്റി മുങ്ങിയ 35കാരി പിടിയിൽ: ആളില്ലാത്ത തക്കത്തിന് കട്ടിലിനടിയിൽ കയറി: ബന്ധുവീട്ടിൽ വീട്ടമ്മ ഉറങ്ങാൻ പോയെന്ന് ഉറപ്പ് വരുത്തി പണവും സ്വർണവും പ്ലാസ്റ്റിക്ക് കവറിലാക്കി ഇരുചക്രവാഹനത്തിൽ കടന്നുകളഞ്ഞു; കുടുക്കിയത് സിസിടിവി...

07 DECEMBER 2022 08:58 AM IST
മലയാളി വാര്‍ത്ത

തനിച്ച്‌ താമസിക്കുന്ന വൃദ്ധയുടെ വീട്ടിൽ നിന്ന് ഒരുലക്ഷം രൂപയും അരപ്പവന്റെ സ്വർണക്കമ്മലും മോഷ്‌ടിച്ച യുവതിയെ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. പള്ളിപ്പാട് നടുവട്ടം കൊരണ്ടിപ്പള്ളിൽ ലക്ഷ്‌മിക്കുട്ടിയമ്മയുടെ (73) വീട്ടിൽനിന്ന് പണവും സ്വർണവും മോഷ്‌ടിച്ച കേസിൽ വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ പ്രമോദ്കുമാറിന്റെ ഭാര്യ മായാകുമാരി(35) ആണ് പിടിയിലായത്. ബന്ധുവീട്ടിൽ രാത്രികഴിയുന്ന ലക്ഷ്‌മിക്കുട്ടിയമ്മ ശനി രാവിലെ വീട്ടിലെത്തിയപ്പോഴാണ്‌ മോഷണം നടന്ന വിവരം അറിഞ്ഞത്‌. ബന്ധു വീട്ടിൽ ഉറങ്ങാൻ പോയി രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് അടുക്കള വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്.

സംശയം തോന്നി അലമാരകൾ തുറന്നു പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. മോഷണം നടന്ന ദിവസം വൈകിട്ട് സമീപമുള്ള ക്ഷേത്രത്തിലേക്ക് മാലകെട്ടിക്കൊണ്ടിരിക്കുമ്പോൾ സ്കൂട്ടറിൽ എത്തിയ മായാകുമാരി ലക്ഷ്മിക്കുട്ടിയോട് വീട്ടിലെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. രാത്രിയിൽ അടുത്ത ബന്ധുവിന്റെ വീട്ടിലാണ് ഉറങ്ങുന്നതെന്നു മനസ്സിലാക്കിയ മായാകുമാരി ലക്ഷ്മിക്കുട്ടി അറിയാതെ കട്ടിനടിയിൽ കയറി ഒളിച്ചിരിക്കുകയും രാത്രിയിൽ വീട്ടമ്മ അടുത്ത വീട്ടിൽ ഉറങ്ങാൻ പോയ സമയത്ത് മോഷണം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സമീപമുള്ള വീട്ടിലെ സിസിടിവിയിൽ മോഷണം നടന്ന ദിവസം പുലർച്ചെ നാലു മണിയോടെ ഒരു സ്ത്രീ പ്ലാസ്റ്റിക് കവറുമായി സ്കൂട്ടറിൽ കയറി പോകുന്ന ദൃശ്യം ലഭിച്ചിരുന്നു. പൊലീസ് സിസിടിവി ദൃശ്യം ലക്ഷ്മിക്കുട്ടിയെ കാണിച്ചപ്പോൾ വീട്ടിൽ എത്തിയ സ്ത്രീ തന്നെയാണ് സ്കൂട്ടറിൽ കയറി പോയതെന്നു തിരിച്ചറിഞ്ഞിരുന്നു. തുടർന്നു സ്കൂട്ടറിന്റെ റജിസ്ട്രേഷൻ നമ്പർ വച്ചുള്ള പരിശോധനയിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. പ്രതിയുടെ വിരലടയാളങ്ങളും ലഭിച്ചിരുന്നു.

 

മോഷണം നടന്ന വീട്ടിലെത്തിച്ച മായദേവിയെ ലക്ഷ്മിക്കുട്ടി തിരിച്ചറിഞ്ഞു. വീയപുരം പൊലീസിലും ഇവർക്കെതിരെ മോഷണ പരാതിയുണ്ട്. മായാദേവി സമാനരീതിയിൽ മറ്റെവിടെയെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. മായാദേവിയുടെ സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്എച്ച്ഒ വി.എസ്. ശ്യാംകുമാർ, എസ്ഐ സവ്യസാചി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുരേഷ്, മഞ്ജു, രേഖ, സിവിൽ പൊലീസ് ഓഫിസർമാരായ ഇയാസ്, എ.നിഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വീട്ടിലുണ്ടായിരുന്ന മൂന്ന്‌ അലമാരകളിലായി സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും അരപ്പവന്‍ കമ്മലുമാണ്‌ കവര്‍ന്നത്‌. സി.സി.ടി.വി ദൃശ്യങ്ങളും വിരലടയാള വിദഗ്‌ധര്‍ ശേഖരിച്ച തെളിവുകളുമാണ്‌ പ്രതിയെ പിടികൂടാന്‍ പോലീസിന്‌ സഹായകരമായത്‌. പരിശോധനയില്‍ 35000രൂപയും മോഷ്‌ടിച്ച സ്വര്‍ണവും കണ്ടെടുത്തു. മോഷണത്തിന്‌ രണ്ടു ദിവസം മുമ്പ്‌ മായാകുമാരി ലക്ഷ്‌മിക്കുട്ടിയമ്മയുടെ വീട്ടിലെത്തി വിവരങ്ങള്‍ മനസിലാക്കിയിരുന്നു. കുടിക്കാന്‍ വെള്ളംആവശ്യപ്പെട്ടാണ്‌ ഇവര്‍ ലക്ഷ്‌മിക്കുട്ടി അമ്മയുടെ വീട്ടില്‍ എത്തിയത്‌. ഇരുവരും നടത്തിയ സംസാരത്തിലാണ വീട്ടില്‍ മറ്റാരുമില്ലെന്നും ഒറ്റയ്‌ക്കാണ്‌ താമസമെന്നും മനസിലാക്കിയത്‌.

ക്ഷേത്രത്തില്‍ മാലകെട്ടിയാണ്‌ ഇവര്‍ കഴിയുന്നത്‌. ഇങ്ങനെ സ്വരുക്കൂട്ടിയ പണമാണ്‌ മോഷണം പോയത്‌. വീയപുരം സ്റ്റേഷൻപരിധിയിൽ മുമ്പ് സമാനരീതിയിൽ മായാകുമാരി മോഷണശ്രമം നടത്തുന്നു. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന്‌ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞത് മുമ്പ് ഇവർ നടത്തിയ മോഷണശ്രമങ്ങളെപ്പറ്റിയുള്ള വിവരം ലഭിച്ചതിനാലാണ്. അടുത്തിടെ പള്ളിപ്പാട് നടുവട്ടം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉപജില്ലാ കലോത്സവം നടന്നിരുന്നു. കലോത്സവത്തിനു വന്നതാണെന്നു പറഞ്ഞ് മായാകുമാരി ലക്ഷ്മിക്കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.

ഏറെനേരം സംസാരിക്കുകയും ചെയ്തു. ലക്ഷ്മിക്കുട്ടിയമ്മ ഒറ്റയ്ക്ക് താമസിക്കുകയാണ് എന്നത് ഉൾപ്പടെ വിവരങ്ങൾ മനസ്സിലാക്കിയശേഷമാണ് മോഷണം ആസൂത്രണംചെയ്തതെന്നാണ് പോലീസ് പറയുന്നത്. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന്‌ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥർ മായാകുമാരിയെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. വിരലടയാളം ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചശേഷം ചൊവ്വാഴ്ച രാവിലെ വീട്ടിൽനിന്നാണ് അറസ്റ്റുചെയ്തത്.

 

തൊണ്ടിമുതലുകളെപ്പറ്റി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പ്രതിയെ ചൊവ്വാഴ്ച ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. വീട്ടിൽ കടന്നുകയറിയതും അലമാരകൾ തുറന്നു പരിശോധിച്ചതുമെല്ലാം പ്രതി വിശദീകരിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ വി.എസ്. ശ്യാംകുമാർ, എസ്.ഐ. സവ്യസച്ചി, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ്, മഞ്ജു, രേഖ, സിവിൽ പോലീസ് ഓഫീസർമാരായ ഇയാസ്, നിഷാദ് എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends