കളിക്കുന്നതിനിടെ എട്ടു വയസുകാരന്‍ കുഴല്‍ കിണറില്‍ വീണു, രക്ഷാപ്രവര്‍ത്തനം തുടരുന്നു, കുട്ടിക്ക് ഓക്സിജന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സുരക്ഷ പ്രവര്‍ത്തകര്‍

കളിക്കുന്നതിനിടെ എട്ടു വയസുകാരന്‍ കുഴല്‍ കിണറില്‍ വീണു, രക്ഷാപ്രവര്‍ത്തനം തുടരുന്നു, കുട്ടിക്ക് ഓക്സിജന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സുരക്ഷ പ്രവര്‍ത്തകര്‍.
മധ്യപ്രദേശിലെ ബിട്ടുളിലാണ് സംഭവം. കുട്ടിയെ പുറത്ത് എത്തിക്കാന്‍ ശ്രമം തുടരുന്നു. എട്ടു വയസുള്ള തന്‍മയ് സാഹുവാണ് കുഴല്‍ കിണറില്‍ വീണത്. കുട്ടി അബോധാവസ്ഥയിലാണെന്ന് രക്ഷാ സംഘം. അഞ്ച് അടി താഴ്ചയുള്ള കുഴല്‍ കിണറിലാണ് കുട്ടി വീണത്.
ഒരു സ്വകാര്യ കൃഷിസ്ഥലത്തിന് അടുത്തുള്ള മൈതാനത്ത് കളിക്കുന്നതിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.രണ്ട് വര്‍ഷം മുമ്പാണ് ബിട്ടുളി നാനാക് ചൗഹാന്റെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാന്‍ കുഴല്‍ക്കിണര്‍ കുഴിച്ചത്.
വെള്ളം കിട്ടാത്തതിനാല്‍ ഇത് പിന്നീട് ഇരുമ്പുപാളികൊണ്ട് മൂടിയെന്നാണ് സ്ഥലം ഉടമ പറയുന്നത്. കുട്ടി എങ്ങനെയാണ് ഇരുമ്പുപാളി നീക്കം ചെയ്തതെന്ന് അറിയില്ലെന്നും ചൗഹാന്‍ പോലീസിനോട് പറഞ്ഞു.കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണെന്നും മണ്ണ് നീക്കാന്‍ യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നും പോലീസ് .
ഭോപ്പാലില്‍ നിന്നും ഹോഷംഗബാദില്‍ നിന്നും സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിന്റെ ടീമും സ്ഥലത്ത് എത്തി.
" f
https://www.facebook.com/Malayalivartha


























