Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഭരണഘടന ചുമതലയുള്ള ആളാണ് ഗവർണർ; അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ഭരണഘടന പറയാത്ത ചാൻസലറുടെ ചുമതലയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുന്നത്; ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കങ്ങൾക്ക് സർക്കാർ പറയുന്ന വാദങ്ങൾ ഇങ്ങനെ

07 DECEMBER 2022 09:39 AM IST
മലയാളി വാര്‍ത്ത

ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കങ്ങൾ സർക്കാർ നടത്തുകയാണ്. എന്നാൽ ഇതിന് കഴിഞ്ഞ ദിവസം ലെജിസ്ലെറ്റീവ് അസംബ്ലിയിൽ സർക്കാർ കൊടുത്തിരിക്കുന്ന വിശദീകരണം ഏറെ ശ്രദ്ധേയമാണ്. ഭരണഘടന ചുമതലയുള്ള ആളാണ് ഗവർണർ. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ഭരണ ഘടനയിൽ പറയാത്ത ചാൻസലറുടെ ചുമതലയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുന്നതെന്നാണ് സർക്കാർ പറയുന്നത്.

ഗവർണർ പദവിയെ വിവാദങ്ങളിലേക്കും പൊതു വിമർശനങ്ങളിലേക്കും കൊണ്ട് അദ്ദേഹത്തെ അത്തരത്തിൽ ഉള്ള വാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന പദവികളിൽ നിന്നും ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും സർക്കാർ പറയുന്നു. ഗവർണറെ ബുദ്ധിമുട്ടിക്കാൻ പാടില്ലാത്തതിനാലാണ് അദ്ദേഹത്തെ ചാൻസലർ പദവിയിൽ മാറ്റാൻ നിയമനിർമാണം കൊണ്ടുവരുന്നത്. ഇന്ന് ലെജിസ്ലേറ്റീവ് അസ്സെംബ്ലിയിൽ അവതരിപ്പിക്കുന്ന 2022ലെ സർവകലാശാല നിയമങ്ങൾ ഭേദഗതി ബില്ലിന്റെ ഉദ്ദേശ്യങ്ങൾ വിശദമാക്കുന്ന കാരണങ്ങളുടെ വിവരണത്തിലാണ് ഇക്കാര്യം സർക്കാർ പറഞ്ഞിരിക്കുന്നത്.

കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച മദൻ മോഹൻ പുഞ്ചി കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിയമ ഭേദഗതി എന്നതാണ് ശ്രദ്ധേയമായ കാര്യം . സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ അധികാര നിർവഹണത്തിൽ ഗവർണറുടെ സ്ഥാനവും സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ ഗവർണറുടെ ചുമതലയും പുഞ്ചി കമ്മിഷൻ പരിശോധിച്ചിരുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ് . ഗവർണറുടെ ഭരണഘടനാപരമായ ചുമതലകൾ ന്യായമായും നിഷ്പക്ഷമായും നിർവഹിക്കാൻ ഭരണഘടന വിഭാവനം ചെയ്തിട്ടില്ല.

ഗവർണർ പദവിയെ വിവാദങ്ങളിലേക്കും പൊതുവിമർശനങ്ങളിലേക്കും വിധേയമാക്കുന്നതുമായ സ്ഥാനങ്ങളും അധികാരങ്ങളും മുഖേന ഗവർണറെ ബുദ്ധിമുട്ടിക്കാൻ പാടില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. ഗവർണർക്ക് ഏതെങ്കിലും സ്റ്റാറ്റ്യൂട്ട് അടിസ്ഥാനത്തിൽ സാധാരണ രീതിയിലുള്ള ചുമതലകൾ നൽകരുതെന്നും കമ്മിഷൻ നിരീക്ഷണം നടത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

അതിന് പകരം അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണന്മാരെ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർമാരായി നിയമിക്കാൻ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലും ശുപാർശ ചെയ്തിരിക്കുകയാണ് . ഈ സാഹചര്യത്തിൽ പ്രശസ്തരായ വിദ്യാഭ്യാസ വിചക്ഷണന്മാരെ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർമാരെ നിയമിക്കുന്നതിന് സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. വൈസ് ചാൻസലറുടെ ഔദ്യോഗിക സ്ഥാനത്തിന് താൽകാലികമായി ഒഴിവുണ്ടാകും.

ആ ഘട്ടത്തിൽ ചെയ്യേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് എല്ലാ സർവകലാശാല നിയമങ്ങളിലും സമാന വ്യവസ്ഥകൾ കൊണ്ടുവരും എന്നതാണ് ശ്രദ്ധേയമായ കാര്യം . അതിനു വേണ്ടി സർവകലാശാല നിയമങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചതെന്നും ബില്ലിൽ പറഞ്ഞിട്ടുണ്ട് . പ്രശസ്തനായ വിദ്യാഭ്യാസ വിചക്ഷണൻ അല്ലെങ്കിൽ ശാസ്ത്രം, വൈദ്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഹ്യൂമാനിറ്റീസ്, സാഹിത്യം, നിയമം, ഈ മേഖലയിൽകഴിവുള്ളവരെയാണ് ചാൻസലർ ആയി നിയമിക്കേണ്ടത്. അഞ്ചുവർഷത്തേക്കാണ് ചാൻസലറെ നിയമിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends