Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അദാനിയുടെ പണത്തിൽ ക്രൈസ്തവ സഭ വീണതോടെ വഴിയാധാരമായത് വിഴിത്തത്തെ പാവപ്പെട്ട മത്സ്യതൊഴിലാളികൾ, ജോർജ് ആലഞ്ചേരി നടത്തിയ ചടുലമായ നീക്കങ്ങൾ വിഴിഞ്ഞം സമരത്തെ പൊളിച്ചു, ആലഞ്ചേരിക്ക് ഒപ്പം കർദ്ദിനാൾ ക്ലിമിസ് ബാവയെയും ഇറക്കി പിണറായിയും അദാനിയും, ഇനി പാവങ്ങൾ ജയിലിൽ ഉറങ്ങും...

07 DECEMBER 2022 11:30 AM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞത്ത് കെ.സി.ബി.സി. അധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിയെ ഇറക്കി കളിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ. ആലഞ്ചേരിയെ ഇറക്കാൻ കരൺ അദാനിക്ക് ബുദ്ധി ഉപദേശിച്ചതും പിണറായി തന്നെയാണ്. അദാനിയുടെ പണത്തിന് മുന്നിൽ ക്രൈസ്തവ സഭ ഒന്നടങ്കം വീണതോടെ വഴിയാധാരമായത് വിഴിത്തത്തെ പാവപ്പെട്ട മത്സ്യതൊഴിലാളികൾ മാത്രമാണ്. ജോർജ് ആലഞ്ചേരി നടത്തിയ ചടുലമായ നീക്കങ്ങളാണ് വിഴിഞ്ഞം സമരത്തെ പൊളിച്ചു കളഞ്ഞത്. നേരം ഇരുട്ടിവെളുക്കുമ്പോൾ പോലീസ് സ്റ്റേഷൻ ആക്രമിച്ച മത്സ്യതൊഴിലാളികൾ ജയിലിലാവുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

കർദ്ദിനാൾ ക്ലിമിസ് ബാവയെയും ആലഞ്ചേരിക്ക് ഒപ്പം പിണറായിയും അദാനിയും ഇറക്കിയിരുന്നു. സമരം തീർക്കാൻ ക്ലിമിസ് ബാവ നിർണായകമായ സംഭാവനകളാണ് നൽകിയത്. എന്നാൽ സമരം തീർന്നതോടെ ക്ലിമിസിൻ്റെ നേട്ടം ആലഞ്ചേരി അടിച്ചു മാറ്റി.വിഴിഞ്ഞത്തെ സമവായം സന്തോഷകരമായ വാർത്തയെന്നാണ് കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രതികരിച്ചത്. ജനങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. തുറമുഖം വേണമെന്നാണ് സഭയുടെ നിലപാട്.

മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ ജനങ്ങൾ ഉൾക്കൊള്ളണമെന്നും മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം സർക്കാർ പാലിക്കണമെന്നും ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു. ഇനി തുറന്ന മനസോടെ സമവായം പ്രയോഗത്തിലെത്തിക്കണമെന്നും രണ്ട് കൂട്ടരും ധാരണയിൽ ഉറച്ച് നിൽക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. വിഴിഞ്ഞം സഭയുടെ മാത്രം വിഷയമല്ലെന്നും ക്രൈസ്തവർക്കൊപ്പം മറ്റ് വിഭാഗങ്ങളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് എതിരായ സമരം ഒത്തുതീർപ്പായതിന് പിന്നാലെ ആയിരുന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പ്രതികരണം. സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. സമരം തീർക്കാൻ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി വ്യക്തമാക്കി. മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചർച്ചയ്ക്ക് പിന്നാലെയായിരുന്നു സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയത്.

വാടക പൂർണ്ണമായും സർക്കാർ നൽകും. വാടക 5,500 മതിയെന്ന് സമരസമിതി വ്യക്തമാക്കി. അദാനി ഫണ്ടിൽ നിന്നും 2500 രൂപ തരാം എന്ന സർക്കാർ വാഗ്ദാനം വേണ്ടെന്ന് വെച്ചതായും സമരസമിതി പറഞ്ഞു. ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സർക്കാർ നൽകാനും ധാരണയായി. തീരശോഷണത്തിൽ വിദഗ്ധസമിതി സമരസമിതിയുമായി ചർച്ച നടത്തും.

തീരശോഷണം പഠിക്കാൻ സമരസമിതിയും വിദഗ്ധസമിതിയെ വെക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. സർക്കാർ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീൻ സഭ അറിയിച്ചു.ഇതോടെ എൽഡിഎഫ് വിഴിഞ്ഞം പ്രചാരണ ജാഥ ഉപേക്ഷിച്ചു. സമരം ഒത്തുതീർപ്പിലായ സാഹചര്യത്തിലാണ് ജാഥ ഉപേക്ഷിച്ചത്. ഇന്ന് രാവിലെയാണ് ജാഥ ആരംഭിക്കാനിരുന്നത്.

ജാഥയുടെ ഉദ്ഘാടനം വർക്കലയിൽ നടന്നിരുന്നു. വികസനം സമാധാനം എന്ന പേരിലായിരുന്നു എൽഡിഎഫിൻറെ പ്രചാരണ ജാഥ. തുറമുഖ നിർമ്മാണത്തിന് എതിരായ സമരം 140 ആം ദിനം പിന്നിട്ട ഇന്നാണ് സമവായമായത്. സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. സമരം തീർക്കാൻ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി വ്യക്തമാക്കി.

വിഴിഞ്ഞത്ത് സർക്കാർ നൽകിയ ഉറപ്പുകൾ ഇവയാണ്. മത്സ്യത്തൊഴിലാളികൾക്ക് 635 സ്‍ക്വയർഫീറ്റ് വിസ്തൃതിയിൽ വീട്, . ഓരോ ഫ്ലാറ്റുകളിലും ആവശ്യത്തിന് സ്ഥലവും സൗകര്യവും ഉറപ്പാക്കും. ഒന്നരക്കൊല്ലം കൊണ്ട് നിർമാണം പൂർത്തിയാക്കും. രണ്ട് മാസത്തെ വാടക മുൻകൂറായി നൽകും. പുനരധിവാസ പ്രവർത്തനങ്ങൾക്ക് ചീഫ് സെക്രട്ടറി മേൽനോട്ടം വഹിക്കും.

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പോലും വീട് നൽകാത്ത സർക്കാരാണ് മത്സ്യതൊഴിലാളികൾക്ക് വീട് നിർമ്മിച്ച് നൽകുന്നതെന്നാണ് വിരോധാഭാസം. വിഴിഞ്ഞം സമരം പൊളിക്കാൻ അദാനിയും പിണറായി വിജയനും തമ്മിൽ നിരന്തര രഹസ്യ ചർച്ചകൾ നടന്നിരുന്നു.. വിഴിഞ്ഞത്ത് അദാനിക്കെതിരെ സമരം ചെയ്യുന്നവരെ സകുടുംബം നശിപ്പിക്കാനായിരുന്നു സർക്കാരിൻ്റെ പദ്ധതി. ലത്തീൻ സമുദായം ഒന്നടങ്കം എതിരായാലും സാരമില്ലെന്നാണ് സർക്കാരിൻ്റെ നിലപാട്.

ഒരു കാരണവശാലും അദാനിയെ പിണറായി പിണക്കില്ല. കാരണം പിണറായിക്ക് അദാനിയെ പേടിയാണ്. ഏതാനും ദിവസങ്ങൾ കൊണ്ട് വിഴിഞ്ഞം സമരം പൂർണമായും ഇല്ലാതാക്കാനാണ് സർക്കാർ പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. ക്രൈസ്തവ നേതാക്കൾ ഇടപെട്ടതുകൊണ്ടു മാത്രമാണ് മത്സ്യതൊഴിലാളികൾ കൂട്ടത്തോടെ അകത്താകാതിരുന്നത്.

മത്സ്യ തൊഴിലാളികൾക്ക് സർക്കാർ തങ്ങളെ വഞ്ചിച്ചതായി അറിയാം. അദാനിക്ക് മുന്നിൽ മൂത്രമൊഴിക്കുന്ന ഭരണാധികാരികൾക്ക് തങ്ങളെ രക്ഷിക്കാനാവില്ലെന്ന് അവർക്കറിയാം. തങ്ങളുടെ വോട്ടു വാങ്ങി ജയിച്ച ആൻ്റണി രാജു കൂടി തങ്ങളെ വഞ്ചിച്ചതായി അവർ കരുതുന്നു.

വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ സമരം തുടരാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനിച്ചത്.. ഞായറാഴ്ച പള്ളികളിൽ സർക്കുലർ വായിച്ചു. തുടർ സമരപരിപാടികളും പ്രഖ്യാപിച്ചു. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്ന് ലത്തീൻ അതിരൂപതാ വികാരി ജനറാൾ ഫാ. യൂജിൻ പെരേര വിശ്വാസികൾക്ക് അയച്ച സർക്കുലറിൽ പറഞ്ഞു.. വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു തന്നെ ആഘാതം സൃഷ്ടിക്കുമെന്നും സർക്കുലറിൽ പറഞു.

ശനിയാഴ്ച, വിഴിഞ്ഞം തുറമുഖനിർമാണ പ്രദേശത്തേക്ക് നിർമാണസാമഗ്രികൾ എത്തിക്കാനുള്ള ശ്രമത്തിനിടെ വൻ സംഘർഷമുണ്ടായിരുന്നു. വിഴിഞ്ഞം സമരക്കാരും സമരത്തെ എതിർക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി. മൂന്നര മണിക്കൂർ നീണ്ടുനിന്ന സംഘർഷത്തിൽ ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി. പൊലീസുകാർക്ക് ഉൾപ്പടെ അഞ്ചുപേർക്ക് പരുക്കേറ്റു. സംഘർഷത്തെ തുടർന്ന് പാറയുമായി എത്തിയ ലോറികൾ പൊലീസ് മടക്കി അയച്ചു. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം തുടരുകയാണ്.

വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്ച ഉണ്ടായ സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ ഒന്നാം പ്രതിയായത് സഭയെ ഞെട്ടിച്ചു. സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസ് ആയിരുന്നു രണ്ടാം പ്രതി. ഇവർ ഉൾപ്പെടെ അൻപതോളം വൈദികരാണ് പ്രതിപ്പട്ടികയിലു ണ്ടായിരുന്നത്. ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. രണ്ടു ലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും കേസുണ്ട്. ലഭിച്ച പരാതിക്ക് പുറമേ പൊലീസ് സ്വമേധയായും കേസെടുത്തു.

പ്രതിപ്പട്ടികയിലെ ഒന്നു മുതൽ 15 വരെയുള്ള വൈദികർ സംഘർഷ സ്ഥലത്ത് നേരിട്ടെത്തിയവരല്ല. എന്നാൽ ഇവർ ചേർന്ന് ഗൂഢാലോചന നടത്തുകയും അതിനുശേഷം കണ്ടാലറിയാവുന്ന ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് മുല്ലൂരിലെത്തുകയും സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിർദേശം മറികടന്ന് സംഘർഷം സൃഷ്ടിക്കുകയും ചെയ്തെന്ന് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. വധശ്രമം, ഗൂഡാലോചന, അന്യായമായി സംഘം ചേരൽ, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 96 പേരുടെ പ്രതിപ്പട്ടികയാണ് എഫ്ഐആറിൽ ചേർത്തിട്ടുള്ളത്.

നിയമം നിയമത്തിൻ്റെ വഴിക്ക് നീങ്ങുന്നതാണ് കേരളത്തിൻ്റെ രീതി. എഫ്.ഐ ആർ ഒരിക്കലും കീറികളയില്ല. അതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പിന്നാലെ വരും. അതാണ് കേരളത്തിൻെറ ശൈലി. കേസ് വരുമ്പോൾ ബിഷപ്പും പട്ടക്കാരുമൊന്നും കാണില്ല. കാരണം വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കേസുകളെല്ലാം പിൻവലിക്കാമെന്ന് സർക്കാർ ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. ചുരുക്കി പറഞ്ഞാൽ മത്സ്യത്തൊഴിലാളികളെ പിണറായി തേച്ചെന്ന് ചുരുക്കം.

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിനു വേണ്ടി സർക്കാർ പൊന്നുംവില നൽകി ഏറ്റെടുത്ത ഏക്കർ കണക്കിന് ഭൂമി ഉമ്മൻ ചാണ്ടി സർക്കാർ അദാനിക്ക് കൈമാറിയിരുന്നു. സർക്കാർ പണം ഒരു സ്വകാര്യ കമ്പനിക്ക് തീറെഴുതി കൊടുത്തത് തീർച്ചയായും അഴിമതി തന്നെയാണെന്നാണ് തുറമുഖ കരാറിനെ കുറിച്ച് അന്വേഷിക്കാൻ നിയുക്തനായ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരുടെ കണ്ടെത്തിയിരുന്നു.എന്നാൽ പിണറായി നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ റിപ്പോർട്ട് പിണറായി തന്നെ മുക്കി.ഇതാണ് അദാനിയുടെ തിണ്ണമിടുക്ക്.

പദ്ധതിയിലെ വിവാദ വ്യവസ്ഥകൾക്കെതിരെ ജുഡീഷ്യൽ കമ്മീഷൻ രംഗത്തെത്തിയിരുന്നു. പദ്ധതിക്കായി സർക്കാർ ആവശ്യത്തിലേറെ ഭൂമിയാണ് അക്വയർ ചെയ്തതെന്ന് കമ്മീഷൻ കണ്ടെത്തി . പദ്ധതിച്ചെലവ് രണ്ട് വർഷത്തിനുള്ളിൽ അൻപത് ശതമാനത്തിലേറെ വർധിപ്പിച്ചതിന് ന്യായീകരണമില്ലെന്നും കമ്മീഷൻ കണ്ടെത്തി. മുൻ സർക്കാരിന്റെ നടപടികളെ പൂർണമായും അനുകൂലിച്ചാണ് കമ്പനി പ്രതിനിധി സിറ്റിംഗിൽ സംസാരിച്ചത്. എന്നാൽ കോടികണക്കിന് രൂപക്ക് സർക്കാർ അക്വയർ ചെയത ഭൂമിയുടെ മൊത്തം അവകാശം ഒരു സ്വകാര്യ കമ്പനിക്ക് എങ്ങനെ നൽകുമെന്ന് കമ്മീഷൻ ചോദിച്ചു. കരാറിലെ വ്യവസ്ഥകൾക്കെതിരെ സിഎജി നടത്തിയ പരാമർശങ്ങളെ തുടർന്നാണ് പിണറായി സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. പദ്ധതിയിലെ കരാർ വ്യവസ്ഥകൾ തിരുത്താനാവില്ലെന്ന നിലപാടിലാണ് പിണറായി സർക്കാർ.

യഥാർത്ഥത്തിൽ വിഴിഞ്ഞത്ത് നിർമ്മാണം തുടരുന്ന തുറമുഖം കേരള സർക്കാരിന്റെ വകയല്ല. അത് അദാനിയുടെ വകയാണ്. സംസ്ഥാന സർക്കാർ നൽകുന്ന പണം കൂടി ഉപയോഗിച്ചാണ് നിർമ്മാണം നടക്കുന്നത്. എന്നാൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി തരേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. വർഷങ്ങളോളം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം അദാനിക്കായിരിക്കും. തുറമുഖത്തിൽ ആരു പ്രവേശിക്കണമെന്ന് തീരുമാനിക്കുന്നതും അദാനി തന്നെയായിരിക്കും. ചുരുക്കത്തിൽ മുല്ലപ്പെരിയാർ പോലെ ഒരു പണം പാഴാക്കൽ പദ്ധതിയായി വിഴിഞ്ഞം മാറും. അങ്ങനെയാണെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു പദ്ധതി എന്നാണ് വിവരമുള്ളവർ ചോദിക്കുന്നത്.

സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമി അദാനിക്ക് പണയം വയ്ക്കാം എന്ന വ്യവസ്ഥ എങ്ങനെയാണ് ആവിർഭവിച്ചതെന്ന് ജുഡീഷ്യൽ കമ്മീഷൻ ചോദിച്ചപ്പോൾ സർക്കാർ അഭിഭാഷകന് മിണ്ടാട്ടമുണ്ടായിരുന്നില്ല. സർക്കാർ മാറിയെങ്കിലും നയം മാറിയില്ല എന്ന സംഭവമാണ് ഇതിലൂടെ തെളിഞ്ഞത്. അങ്ങനെയാണെങ്കിൽ സർക്കാർ ഭൂമി പണയം വയ്ക്കാമെന്ന വ്യവസ്ഥ ദുർവിനിയോഗം ചെയ്യരുതെന്ന വ്യവസ്ഥ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല എന്നും കമ്മീഷൻ ചോദിച്ചു. അതിനും മറുപടി ഉണ്ടായിരുന്നില്ല.

2013 ൽ 69 കോടിയായിരുന്ന പദ്ധതി ചെലവ് 2015ൽ 934 കോടിയായത് എങ്ങനെയാണെന്നും കമ്മീഷൻ ആരാഞ്ഞു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജയിംസ് വർഗീസിനോടാണ് കോടതി ഇക്കാര്യം ചോദിച്ചത്. അപ്പോൾ കേന്ദ്രം പറഞ്ഞത് അനുസരിച്ചാണ് സംസ്ഥാന സർക്കാർ ഇക്കാര്യങ്ങൾ ചെയ്തതെന്ന് ജെയിംസ് വർഗീസ് പറഞ്ഞു. തുറമുഖത്തിന് വേണ്ടി അമേരിക്കൻ കമ്പനി നടത്തിയ പഠനങ്ങൾ ഹാജരാക്കാൻ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

സർക്കാർ പണം സ്വകാര്യ വ്യക്തിയുടെ സ്വകാര്യ കമ്പനിക്ക് തീറെഴുതി കൊടുത്തിട്ടും ഒന്നും സംഭവിക്കാത്ത നാടാണ് നമ്മുടേത്. നാളെ കരാർ ഒപ്പിട്ട ഉമ്മൻ ചാണ്ടിക്ക് വിഴിഞ്ഞം കാണണമെങ്കിലും അദാനിയുടെ ടിക്കറ്റെടുക്കേണ്ടി വരും.എന്നിട്ടും പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സർക്കാർ തേച്ചു.അതാണ് സർക്കാരിൻ്റെ കരുത്ത്. അദാനിക്ക് മുന്നിൽ സർക്കാർ താണു വണങ്ങിയാണ് നിൽക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends