അദാനി ഗ്രൂപ്പിന്റെ കോടതിയലക്ഷ്യ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും; മുഖ്യമന്ത്രിയുമായി സമരസമതി നടത്തിയ ചർച്ചയിൽ വിഴിഞ്ഞം സമരം ഒത്തു തീർപ്പ് ആയി; ഈ സാഹചര്യത്തിൽ കേന്ദ്രസേനയെ നിയോഗിക്കുന്നത് സംബന്ധിച്ച് കോടതിയിൽ സർക്കാർ ഇന്ന് എന്ത് നിലപാട് സ്വീകരിക്കുമെന്നത് ശ്രദ്ധേയം

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഇന്നും ഹൈക്കോടതിയിൽ നിർണായകമായ പല കാര്യങ്ങളും നടക്കാൻ പോകുകയാണ്. ഈ സമരത്തെ കുറിച്ച് അദാനി ഗ്രൂപ്പ് കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. ആ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുവാനിരിക്കുകയാണ്. വിഴിഞ്ഞത്ത് സമരം കൊടുമ്പിരി കൊണ്ടിരുന്നപ്പോൾ തുറമുഖ നിർമ്മാണത്തിന് സുരക്ഷ ഒരുക്കാൻ പോലീസിനോട് കോടതി ആവശ്യപ്പെട്ടതാണ് . എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഈയൊരു ആവശ്യവുമായി അദാനി ഗ്രൂപ്പ് കോടതിയെ സമീപിക്കുകയായിരുന്നു.
പ്രവർത്തനം തടസ്സപ്പെടുത്തരുതെന്ന് കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ട്. അതിനിടയിൽ തന്നെ സമരക്കാർ സംഘർഷം ഉണ്ടാക്കി എന്ന ആരോപണവും ശക്തമാക്കുകയായിരുന്നു. കേന്ദ്രസേനയുടെ സംരക്ഷണം ഇല്ലാതെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ പ്രയാസകരമാണെന്നും അദാനി ഗ്രൂപ്പ് കോടതിയിൽ പറഞ്ഞിരുന്നു. തുറമുഖ പ്രദേശം ഉൾപ്പെടുന്ന മേഖലയിൽ സുരക്ഷ ഒരുക്കാൻ കേന്ദ്രസേനയെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ നിലപാട് കോടതി തേടിയിരുന്നു.
സുരക്ഷ ഉത്തരവാദിത്വം കേന്ദ്രസേനയെ ഏൽപ്പിക്കുന്നിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. പക്ഷെ മുഖ്യമന്ത്രിയുമായി സമരസമതി നടത്തിയ ചർച്ചയിൽ വിഴിഞ്ഞം സമരം ഒത്തു തീർപ്പ് ആയിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ കേന്ദ്രസേനയെ നിയോഗിക്കുന്നത് സംബന്ധിച്ച് കോടതിയിൽ സർക്കാർ ഇന്ന് എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യം ശ്രദ്ധേയമാണ്. അദാനി ഗ്രൂപ്പ് ചില നിർണായക കാര്യങ്ങൾ ഹൈക്കോടതിയിൽ ചൂണ്ടിക്കാണിക്കും.
അതായത് വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷനടക്കം അക്രമിച്ചിട്ടും വാഹനങ്ങൾ നശിപ്പിച്ചിട്ടും അക്രമികളെ സ്റ്റേഷൻ ജാമ്യത്തിൽ പോലീസ് വിട്ടയച്ചത് ചൂണ്ടിക്കാണിക്കും. നിർമ്മാണ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങൾ തടയില്ലെന്ന് സമരക്കാർ കോടതിയിൽ നൽകിയ ഉറപ്പു ലംഘിച്ചതും ചൂണ്ടിക്കാണിക്കും. ഈ ഹർജികൾ പരിഗണിക്കുന്നത് ജസ്റ്റിസ് അനു ശിവരാമന്റെ ബഞ്ചാണ്.
https://www.facebook.com/Malayalivartha


























