ഭർത്താവ് വാഹനാപകടത്തിൽ മരിച്ച യുവതിയാണെന്നാണ് പരിചയപ്പെടുത്തി; പിന്നാലെ വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ, ഭാര്യ ഒളിവിൽ

കോങ്ങാട് വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി ഭാര്യയുമായി ചേർന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് യുവാവ് പൊലീസിന്റെ പിടിയിലായത്. സംഭവത്തിൽ കടമ്പഴിപ്പുറം സ്വദേശി സരിൻ കുമാറാണ് (37) പിടിയിലായത്.കേസിൽ കോങ്ങാട് പൊലീസാണ് ഇയാളെ പിടികൂടിയത്.
അതേസമയം തട്ടിപ്പിന് കൂട്ടുനിന്ന ഭാര്യ ശാലിനി (36) ഒളിവിലാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ അഞ്ച് വിവാഹ തട്ടിപ്പുകേസിൽ പ്രതിയാണ് ശാലിനി. മാത്രമല്ല പത്രങ്ങളിൽ പുനർവിവാഹത്തിന് പരസ്യം നൽകിയ ആളുടെ നമ്പറിൽ ബന്ധപ്പെട്ട ശാലിനി ഭർത്താവ് വാഹനാപകടത്തിൽ മരിച്ച യുവതിയാണെന്നാണ് പരിചയപ്പെടുത്തിയത്. തുടർന്ന് മധ്യപ്രദേശിൽ അധ്യാപികയാണെന്നും പറഞ്ഞു.
ഇതിനു പിന്നാലെ യുവാവുമായി ഫോണിൽ സന്ദേശങ്ങളയച്ച് യുവതി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് വാഹനാപകടത്തിൽ മരിച്ച ആദ്യഭർത്താവിന്റെ ചികിത്സയ്ക്ക് പലരിൽ നിന്ന് കടം വാങ്ങിയാണ് ആശുപത്രി ചെലവ് നടത്തിയതെന്ന് പറഞ്ഞാണ് ദമ്പതികൾ പലതവണയായി 41 ലക്ഷം രൂപ തട്ടിയെടുത്തത്. കേസിൽ ശാലിനിക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. സരിൻ കുമാറിനെ പാലക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha


























