പാലക്കാട് പാറമടയിലെ വെള്ളക്കെട്ടിൽ മകന്റെ മൃതദേഹം; മരണവിവരം അറിഞ്ഞ് അമ്മ കുഴഞ്ഞുവീണു മരിച്ചു; നാടിനെ കണ്ണീരണിയിച്ച് അമ്മയുടെയും മകന്റെയും വിയോഗം

പാലക്കാട് മകന്റെ മരണ വിവരം അറിഞ്ഞ അമ്മ കുഴഞ്ഞുവീണു മരിച്ചു. മകൻ പാറമടയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത് അറിഞ്ഞ മാതാവ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പാലക്കാട് അമ്പലപ്പാറ തിരുണ്ടിയിലാണ് ദാരുണ സംഭവമുണ്ടായത്.
സംഭവത്തിൽ തിരുണ്ടി കോടങ്ങാട്ടിൽ അനീഷ് ബാബു (38), മാതാവ് ആമിന(58) എന്നിവരാണു മരിച്ചത്. വീടിനോടു ചേർന്നുള്ള പഴയ ക്വാറിയിലെ വെള്ളക്കെട്ടിലാണ് അനീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
എന്നാൽ മത്സ്യങ്ങളെ വളർത്തുന്ന വെള്ളക്കെട്ടായിരുന്നു ഇത്. തുടർന്ന് മകന്റെ മരണവിവരം അറിഞ്ഞ ആമിന കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























