എറണാകുളത്ത് അമിതവേഗതയിലെത്തിയ ലോറി പശുക്കളെ ഇടിച്ചു തെറിപ്പിച്ചു; നടുറോഡില്‍ 5 പശുക്കള്‍ ചത്തനിലയില്‍; നിര്‍ത്താതെ പോയ ലോറിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

എറണാകുളത്ത് നടുറോഡില്‍ പശുക്കള്‍ ചത്തനിലയില്‍. എറണാകുളത്തെ അമ്പലമേടിലാണ് സംഭവം. അമിത വേഗതയില്‍ എത്തിയ ലോറി ഇടിച്ച് 5 പശുക്കളാണ് ചത്തത്. മാത്രമല്ല ഈ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടന്ന രണ്ട് കിടാങ്ങളടക്കം അഞ്ച് പശുക്കളാണ് ചത്തത്.
കുഴിക്കാട് ജങ്ങ്ഷനില്‍ പുലര്‍ച്ച നാലുമണിയോടെയായിരുന്നു സംഭവം നടന്നത്. പശുക്കളെ ഇടിച്ച ലോറി നിര്‍ത്താതെ പോകുകയും ചെയിതു. ഇതിനു പിന്നാലെ വന്ന കാറിലെ യാത്രക്കാര്‍ ലോറിയുടെ നമ്പര്‍ സഹിതം പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് റോഡിന് നടുവില്‍ കിടന്ന ജഡങ്ങള്‍ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നീക്കുകയായിരുന്നു. പിന്നാലെ മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനു പിന്നാലെ വന്ന കാറിലെ യാത്രക്കാരാണ് വിവരം അറിയിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനത്തെ കുറിച്ചും ഡ്രൈവറെ കുറിച്ചും അന്വേഷണം നടത്തുന്നതായും പോലീസ് അറിയിച്ചു. നിലവിൽ പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് എടുത്തതായും പ്രതിയുടെ അറസ്റ്റ് ഇന്നുതന്നെ ഉണ്ടാകുമെന്നും പൊലീസ് വ്യക്താക്കി.
https://www.facebook.com/Malayalivartha


























