ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു; ബില്ലിൽ ഉള്ളത് യുജിസി മാർഗ്ഗ നിർദേശങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകളാണ്; സുപ്രീംകോടതി വിധികൾക്ക് വിരുദ്ധമായിട്ടാണ് ബിൽ; അതുകൊണ്ട് ബിൽ നിയമപരമായി നിലനിൽക്കില്ല; ആഞ്ഞടിച്ച് പ്രതിപക്ഷം

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബില്‍ നിയമസഭയിയിൽ അവതരിപ്പിച്ചു. എന്നാൽ നിർണ്ണായകമായ കാര്യങ്ങളാണ് അവിടെ നടന്നത്. ബില്‍ അവതരിപ്പിച്ചത് നിയമ മന്ത്രി പി.രാജീവായിരുന്നു. എന്നാൽ ഇതിനെതിരെ തടസ്സവാദവുമായി പ്രതിപക്ഷം കടന്നു വന്നു. ബില്ലില്‍ നിയമ പ്രശ്നങ്ങൾ ഉണ്ടെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിക്കുകയും ചെയ്തു . ബില്ലിൽ ഉള്ളത് യുജിസി മാർഗ്ഗ നിർദേശങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകൾ ആണെന്നാണ് എതിർക്കുന്നവർ ഉന്നയിക്കുന്ന വാദം.
സുപ്രീംകോടതി വിധികൾക്ക് വിരുദ്ധമായിട്ടാണ് ബിൽ. അതുകൊണ്ട് നിയമ പരമായി നിലനിൽക്കില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. ബില്ലിൽ പറയുന്നത് ചാൻസലറുടെ ആസ്ഥാനം സർവകലാശാല ആസ്ഥാനത്തു ആയിരിക്കും എന്നാണ്. സർവകലാശാല തനത് ഫണ്ടിൽ നിന്നാണ് ചെലവ് എന്നും വ്യവ്സഥ ചെയ്യുന്നുണ്ട് . ചാൻസ്ലറുടെ നിയമന അധികാരി സർക്കാരാണ് എന്നതാണ് ശ്രദ്ധേമായ കാര്യം. ചാൻസലര്‍ ഇല്ലെങ്കിൽ പ്രോ ചാൻസലര്‍ക്ക് ചുമതല എന്ന കാര്യവും ബില്ലിൽ വ്യക്തമായി പറയുന്നുണ്ട്.
നിയമന അധികാരി ആയ മന്ത്രി ചാൻസ്ലർക്ക് കീഴിലാണ് വരുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. അങ്ങിനെ ഒരുപാട് നിയമ പ്രശ്നം ബില്ലിൽ ഉണ്ട് എന്നതാണ് ശ്രദ്ധേമായ കാര്യം . ചാൻസ്ലർ നിയമനത്തിന് നിയമന പ്രക്രിയ ഇല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം . ക്യാബിനെറ്റിന് ഇഷ്ടം ഉള്ള ആളെ വെക്കാവുന്നതാണ് . സർക്കാരും ഗവർണ്ണരും ഒരേ തലത്തിലാണ് ഉള്ളത്. സർക്കാരിന്‍റെ ചട്ട വിരുദ്ധ നിലപാടുകളെ ആദ്യം സര്‍ക്കാര്‍ അംഗീകരിച്ചു.
അതുക്കൊണ്ട് തന്നെ സർക്കാരും ഗവർണ്ണരും ഒരു പോലെ കുറ്റക്കാരാണ് എന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത് . പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വരെ ചാൻസ്ലർ ആക്കുന്നു . ഇഷ്ടക്കാരെ ചാൻസ്ലർ ആക്കാൻ സർക്കാരിന് കഴിയും എന്ന ആരോപണവും ശക്തമാക്കിയിരിക്കുകയാണ് .ബിൽ പിൻവലിക്കണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുകയുണ്ടായി .ഗവർണ്ണാറേ ചാൻസ്ലർ സ്ഥാനത്തു നിന്നും മാറ്റുന്നത് സർക്കാരുമായുള്ള തർക്കത്തിന്റെ പേരിലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു .ധന കാര്യ മെമ്മോറാണ്ടം ബില്ലിൽ വേണ്ടിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha


























