സ്മ്യൂൾ ആപ്പിൽ പരിചയപ്പെട്ട് പാട്ട് പാടി ഗായകനൊപ്പം പ്രണയത്തിലായി: പ്രവാസിയുടെ ഭാര്യ മക്കൾക്കൊപ്പം വിവാഹിതനായ യുവാവിനൊപ്പം ഒളിച്ചോടി: കോടതിയിൽ കാമുകനൊപ്പം പോകണമെന്ന് 25കാരി: നാട്ടിലെത്തിയ പ്രവാസി ഏഴും മൂന്നും വയസുള്ള മക്കളെ കോടതിയിൽ നിന്ന് ഏറ്റുവാങ്ങി...

സ്മ്യൂൾ ആപ്പിൽ പരിചയപ്പെട്ട് ഒപ്പം പാടിയ ഭര്‍തൃമതി പാട്ടുകാരനൊപ്പം ഒളിച്ചോടി. വയനാട്ടുകാരനായ പാട്ടുകാരന്‍ ഫിറോസിനൊപ്പം ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രവാസി യുവാവിന്റെ 25കാരിയായ ഭാര്യ ഒളിച്ചോടുകയായിരുന്നു. ഭര്‍തൃവീട്ടില്‍ നിന്നും കഴിഞ്ഞ ആഴ്ചയാണ് ഏഴും മൂന്നും വയസുള്ള രണ്ട് മക്കള്‍ക്കൊപ്പം കാണാതായത്.
രാത്രി 10.45 ഓടെ ഇവിടെ നിന്നും യുവതിയെയും മക്കളെയും കാണാതാവുകയായിരുന്നു. ഭര്‍ത്താവ് വിദേശത്തായിരുന്നതിനാല്‍ ബന്ധുക്കളുടെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് യുവതിയും മക്കളും വയനാട്ടിലെ പാട്ടുകാരനൊപ്പമാണെന്ന് വ്യക്തമായതെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
പൊലീസ് ഇവരെ ബന്ധപ്പെട്ടപ്പോള്‍ സ്റ്റേഷനില്‍ ഹാജരാകാമെന്ന് സമ്മതിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കൊപ്പം ഇരുവരും ബേക്കല്‍ പൊലിസില്‍ ഹാജരായി. രണ്ട് മാസം മുമ്പാണ് സ്മ്യൂൾ ആപ്പിൽ ചേര്‍ന്ന് ഇരുവരും ഒന്നിച്ച് പാടാന്‍ തുടങ്ങിയത്. ഭാര്യയും അഞ്ചു വയസും നാലു മാസവും പ്രായമായ മക്കളും യുവാവിനുണ്ട്. ഒന്നിച്ചു പാട്ടു പാടി ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വാടക ക്വാര്‍ടേഴ്‌സിലാണ് യുവാവ് ഭാര്യക്കും മക്കള്‍ക്കുമൊപ്പം താമസിക്കുന്നത്. എല്ലാ വിവരവും അറിഞ്ഞു കൊണ്ട് തന്നെയാണ് യുവതി വീടുവിട്ടതെന്നാണ് വിവരം.
വയനാട്ടില്‍ നിന്നും കാറുമായി വന്ന് ഫിറോസ് യുവതിയേയും മക്കളെയും കൂട്ടി പോകുകയായിരുന്നുവെന്നാണ് പറയുന്നത്. ഭാര്യ ഒളിച്ചോടിയ വിവരമറിഞ്ഞ് യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് നിന്നും തിങ്കളാഴ്ച നാട്ടില്‍ എത്തി. ഭര്‍ത്താവും യുവതിയുടെ ബന്ധുക്കളും സ്റ്റേഷനിലെത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതി കോടതിയില്‍ നിന്നും ഫിറോസിനൊപ്പം പോയി. രണ്ട് മക്കളെയും പിതാവ് കോടതിയില്‍ നിന്നും ഏറ്റുവാങ്ങി.
https://www.facebook.com/Malayalivartha


























