വിഴിഞ്ഞത്ത് അടിപതറി മുഖ്യൻ!കലിതുള്ളി അദാനി! സർക്കാരിന് ജനങ്ങളുടെ തിരിച്ചടി! വിഴിഞ്ഞം സമരത്തില്‍ അദാനിക്ക് പ്രതിദിനം നഷ്ടം 2 കോടി, ആകെ നഷ്ടം 220 കോടി!! സമരക്കാരില്‍ നിന്ന് ഈടാക്കില്ല; കലിപൂണ്ട് അദാനി

വിഴിഞ്ഞത്തെ സമരത്തിൽ അദാനിക്ക് കോടികളുടെ നഷ്ട്ടം. വിഴിഞ്ഞം സമരം മൂലം അദാനി പോര്‍ട്‌സിനുണ്ടായത് 220 കോടി രൂപയുടെ നഷ്ടമാണെന്നാണ് കണക്ക്. എന്നാൽ 140 ദിവസമായിരുന്നു വിഴിഞ്ഞം സമരം എങ്കിലും തുറമുഖ നിര്‍മാണം തടസപ്പെടുത്തിയുള്ള സമരം 110 ദിവസമാണ് ഉണ്ടായിരുന്നത്.
ഇതേതുടർന്ന് ഓരോ ദിവസത്തേയും നഷ്ടം 2 കോടി എന്ന നിലയില്‍ കണക്കാക്കിയാണ് സമര കാലയളവില്‍ 220 കോടി രൂപ നഷ്ടമുണ്ടായി എന്ന് അദാനി പോര്‍ട്‌സ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ഓരോ ഇനത്തിലും കൃത്യമായി എത്ര രൂപയുടെ നഷ്ടം ഉണ്ടായി എന്ന റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം നഷ്ടം സര്‍ക്കാര്‍ സമരക്കാരില്‍ നിന്ന് ഈടാക്കില്ലെന്നാണ് റിപോർട്ട്. സമരം അവസാനിച്ച സ്ഥിതിക്ക് ഇനി പ്രകോപിപ്പിക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതേസമയം സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് അദാനി പോര്‍ട്ട്‌സുമായി ചില വിട്ടുവീഴ്ചകള്‍ വേണ്ടി വന്നേക്കാം എന്നാണ് പറയുന്നത്.
https://www.facebook.com/Malayalivartha
























