ഇരിട്ടിയിലെ ജനങ്ങൾ കടുവ ഭീതിയിൽ; അയ്യൻകുന്ന് പഞ്ചായത്തിലെ സ്കൂളുകൾക്ക് അവധി; കാട്ടിലേക്ക് കടുവയെ കയറ്റിവിടാൻ വനംവകുപ്പ് അധികൃതർ

കണ്ണൂരിൽ ഇരിട്ടിയിൽ കടുവ ഭീതിയിൽ ജനങ്ങൾ. കടുവയെ കണ്ട അയ്യൻകുന്ന് പഞ്ചായത്തിൽ ഉച്ചയ്ക്ക് ശേഷം സ്കൂളുകൾക്ക് അവധി നൽകുകയും ചെയ്തു. തുടർന്ന് കടുവയെ കണ്ട സ്ഥലങ്ങളിൽ വൈകുന്നേരം നാലിന് ശേഷം റോഡ് അടയ്ക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
അതേസമയം ഈ സാഹചര്യത്തിൽ രാത്രിയിൽ ആളുകൾ പുറത്തിറങ്ങരുതെന്നും വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ മേഖലയിൽ കഴിഞ്ഞ ആറു ദിവസമായി കടുവ പേടിയിലാണ് ജനം. കടുവയെ പിടികൂടാൻ കാമറ സ്ഥാപിക്കാനും ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്താനും തീരുമാനമായിട്ടുണ്ട്.
നിലവിൽ അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പിൽ കടുവ എത്തിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും, റബർ പാലെടുക്കാനെത്തിയ ഒരു സ്ത്രീയും പ്രദേശത്ത് കടുവയെ കണ്ടിട്ടുണ്ട്. ഇപ്പോൾ കടുവ ആക്രമണകാരിയല്ല. അതിനാൽ കാട്ടിലേക്ക് കടുവയെ കയറ്റിവിടാനാണ് ശ്രമമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha
























