പാഴൂരിൽ ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: 43 കാരൻ അറസ്റ്റിൽ

പാഴൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പാഴൂര്‍ സ്വദേശി അഷ്കര്‍ എന്ന സുധീന്ദ്രനെയാണ് (43) മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം ആറുവയസ്സുകാരിയുടെ ഭയത്തിന്റെ കാരണം വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് ലൈംഗിക ചൂഷണത്തെപ്പറ്റി അറിയാൻ ഇടയായത്. തുടർന്ന് വിവരം മനസ്സിലാക്കിയ പ്രതി തൃശൂര്‍ ജില്ലയിലെ പീച്ചിയില്‍ പിതാവ് താമസിക്കുന്ന വീട്ടിലേക്ക് ഒളിവിൽ പോകാനായിരുന്നു ശ്രമം. പിന്നാലെ രാത്രി പാഴൂരുള്ള വീട്ടിലെത്തി സാധനങ്ങളെടുത്ത് ഒളിവില്‍ പോകാന്‍ ശ്രമം നടത്തുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്.
മാത്രമല്ല പ്രതി കുട്ടിക്ക് അശ്ലീല വീഡിയോ കാണിച്ചു കൊടുത്തതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ മാവൂര്‍ സി.ഐ കെ. വിനോദന്‍, എസ്.ഐ വേണുഗോപാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രജീഷ്, ബിജുഷ, നിഗില, ഷറഫലി, ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
https://www.facebook.com/Malayalivartha
























