'സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഹോസ്‌റ്റലിൽ രാത്രി ഒന്‍പതരക്ക് ശേഷം വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും പ്രവേശിക്കാം. മൂവ്മെന്റ് രജിസ്റ്ററില്‍ പേര് എഴുതി വെച്ച് കോളേജ് ഐഡി കാണിച്ചാല്‍ മാത്രം മതി...' ഡോ. ഷിംനാ അസീസ് കുറിക്കുന്നു

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഹോസ്‌റ്റലിൽ രാത്രി ഒന്‍പതരക്ക് ശേഷം വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും പ്രവേശിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ തീരുമാനത്തിനു വേണ്ടി സമരം ചെയ്ത് ആവശ്യം നേടിയെടുത്ത എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംനാ അസീസ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഹോസ്‌റ്റലിൽ രാത്രി ഒന്‍പതരക്ക് ശേഷം വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും പ്രവേശിക്കാം. മൂവ്മെന്റ് രജിസ്റ്ററില്‍ പേര് എഴുതി വെച്ച് കോളേജ് ഐഡി കാണിച്ചാല്‍ മാത്രം മതി. ഹോസ്റ്റലിനു ചുറ്റുമുള്ള സിസിടിവിയും മറ്റ് സുരക്ഷാമാര്‍ഗങ്ങളും ശക്തമാക്കണം എന്നും ഉത്തരവിലുണ്ട്. പിന്നീട് ഇതേക്കുറിച്ചൊരു ചോദ്യം വാർഡനിൽ നിന്നോ അധികൃതരിൽ നിന്നോ ഉണ്ടാവരുത്.
ആവശ്യമെങ്കില്‍ മക്കളുടെ മൂവ്മെന്‍റ് രക്ഷിതാക്കള്‍ക്ക് പരിശോധിക്കാം. വളരെ നല്ല തീരുമാനം. പതിനെട്ട് വയസ്സ് കഴിഞ്ഞ ആണിനും പെണ്ണിനും രണ്ടു നിയമം ഉണ്ടായിരുന്നിടത്ത് നിന്നും മാറി എല്ലാവർക്കും ഒരേ നിയമം എന്നിടത്ത് എത്തിയിരിക്കുന്നു കാര്യങ്ങള്‍. ഒന്നാം വര്‍ഷക്കാര്‍ക്ക് ഈ നിയമം ബാധകമല്ല.
അവര്‍ക്ക് പുറത്ത് പോയി ക്ലിനിക്കല്‍ കേസുകള്‍ കാണേണ്ടതില്ല എന്നതും പുതിയൊരു സ്ഥലത്ത് വന്നു ചേര്‍ന്നവര്‍ ആയതിനാല്‍ അവര്‍ക്ക് മറ്റുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവരുത് എന്നത് കൊണ്ടുമാണ് ഈ വേര്‍തിരിവ്. അവര്‍ക്ക് വൈകി പ്രവേശിക്കണം എന്നുണ്ടെങ്കില്‍ രക്ഷിതാക്കളുടെ സമ്മതപത്രം ആവശ്യമാണ്. ഈ തീരുമാനത്തിനു വേണ്ടി സമരം ചെയ്ത് ആവശ്യം നേടിയെടുത്ത എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ !!
Dr. Shimna Azeez
https://www.facebook.com/Malayalivartha
























