പെട്രോളടിക്കാന്‍ പണം നല്‍കിയില്ല : യുവാവ് ഹോട്ടല്‍ അടിച്ച് തകര്‍ത്തു; സംഭവം കൊച്ചിയിൽ

കൊച്ചിയിൽ പെട്രോളടിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് ഹോട്ടല്‍ തകര്‍ത്തു. സംഭവത്തിൽ കെ എസ് ആര്‍ ടി സി ഗാരേജിനടുത്തുള്ള ശക്തി ഫുഡ്സ് എന്ന കടയാണ് പ്രതി തകര്‍ത്തത്. ആലുവയിൽ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
അതേസമയം ഒരു മണിയോടെ സ്ഥലത്ത് എത്തിയ യുവാവ് ബൈക്കില്‍ പെട്രോള്‍ ഇല്ലെന്നും അടിക്കാന്‍ ഇരുനൂറ് രൂപ നല്‍കണമെന്നും ഹോട്ടലിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശി ശക്തിവേലിനോട് ആവശ്യപ്പെട്ടു. എന്നാൽ പണം നല്‍കില്ലെന്ന് പറഞ്ഞതോടെ യുവാവ് ശക്തിവേലിനെ കൈയ്യേറ്റം ചെയ്യുകയും തിരികെ പോവുകയുമായിരുന്നു.
തുടർന്ന് കട തകര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ തന്നെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























