ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പുറത്താക്കല്‍ നടപടിക്കെതിരെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജി വീണ്ടും ഹൈക്കോടതി പരിഗണനയില്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പുറത്താക്കല്‍ നടപടിക്കെതിരെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജി വീണ്ടും ഹൈക്കോടതി പരിഗണനയില്‍. ചാന്‍സലറുടെ നടപടി നിയമവിരുദ്ധമാണ് എന്നാണ് ഹര്‍ജിക്കാരുടെ വാദം.
എന്നാല്‍ പതിനഞ്ച് സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി അംഗീകരിക്കാത്തത് നിയമ വിരുദ്ധം ആണെന്നും സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച നോട്ടിഫിക്കേഷന്‍ പിന്‍വലിക്കാനായി മുന്‍ വിസി മഹാദേവന്‍ പിള്ള ആവശ്യപ്പെട്ടത് പ്രകടമായ അധിക്ഷേപമാണെന്നും ഗവര്‍ണ്ണര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേ സമയം രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ചാന്‍സലറുടെ തീരുമാനം റദ്ദാക്കുകയാണെങ്കില്‍ സെനറ്റ് നോമിനിയെ നിര്‍ദേശിക്കുമോയെന്ന് കോടതി ചോദിച്ചിട്ടുണ്ടായിരുന്നു. വിട്ടുവീഴ്ചക്ക് ആരും തയ്യാറാകുന്നില്ലെങ്കില്‍ ചാന്‍സലറുടെ തീരുമാനത്തില്‍ എന്തിന് ഇടപെടണമെന്ന ചോദ്യവും കോടതിയില്‍ നിന്നുണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha



























