Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഒപ്പിടാന്‍ ഇങ്ങ് വന്നേക്ക്... ഗവര്‍ണറെ നീക്കാനുള്ള ബില്ലിലെ ശക്തമായി എതിര്‍ത്ത യുഡിഎഫ് അവസാനം കാലുമാറി; മുസ്ലീം ലീഗിന്റെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കി വിഡി സതീശനും കൂട്ടരും; ചാന്‍സലര്‍ ബില്ലിനെ പ്രതിപക്ഷവും പിന്തുണച്ചു; ഗവര്‍ണറെ നീക്കാന്‍ സമ്മതം

08 DECEMBER 2022 08:59 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാനസിക പിന്തുണ നല്‍കിയിരുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അവസാനം കാലുമാറി. മുസ്ലീംലീഗിന്റെ ഭീഷണിയെ തുടര്‍ന്നാണ് ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ നീക്കാനുള്ള ബില്ലിനു പിന്തുണ നല്‍കിയത്. കോണ്‍ഗ്രസ് പഴയ നിലപാട് തുടര്‍ന്നാല്‍ മുസ്ലീം ലീഗ് സ്വന്തം നിലയില്‍ ബില്ലിനെ അനുകൂലിക്കുമെന്നായി. അത് പ്രതിപക്ഷ ഐക്യത്തിന് കോട്ടം തട്ടും. അതോടെ സതീശന്‍ മനം മാറി.

സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ നീക്കാനുള്ള ബില്ലിനു പ്രതിപക്ഷത്തിന്റെ ഭാഗിക പിന്തുണ ലഭിച്ചു. ഗവര്‍ണറെ നീക്കുന്നതിനോടു യോജിപ്പാണെന്നും പകരം ചാന്‍സലര്‍മാരെ കണ്ടെത്താനുള്ള വ്യവസ്ഥകളെ അംഗീകരിക്കുന്നില്ലെന്നും ബില്ലിന്റെ ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.
സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെപ്പോലും ചാന്‍സലറാക്കാന്‍ ഉതകുന്ന തരത്തിലാണു വ്യവസ്ഥകള്‍.

വിചക്ഷണരെന്നല്ലാതെ മിനിമം വിദ്യാഭ്യാസ യോഗ്യത പറയുന്നില്ല. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ പിടിച്ചുവയ്ക്കുന്നതിനോടും പ്രതിപക്ഷത്തിനു വിയോജിപ്പുണ്ടെന്ന് സതീശന്‍ പറഞ്ഞു. ചര്‍ച്ചയ്ക്കുശേഷം ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കയച്ചു. ബില്‍ അവതരിപ്പിച്ചപ്പോള്‍ത്തന്നെ പ്രതിപക്ഷത്തുനിന്ന് വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല, മാത്യു കുഴല്‍നാടന്‍, ടി.സിദ്ദിഖ് എന്നിവര്‍ തടസ്സവാദം ഉന്നയിച്ചു. ചട്ടങ്ങള്‍ ലംഘിച്ചാണ് ബില്‍. ഇതു പാസായാല്‍ പ്രോ ചാന്‍സലറായ മന്ത്രിയുടെയും ചാന്‍സലറുടെയും അധികാരങ്ങളില്‍ അവ്യക്തതയുണ്ടാകും.

സര്‍വകലാശാലകള്‍ സര്‍ക്കാരിന്റെ വകുപ്പായി തരംതാഴും. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നു മന്ത്രി പി.രാജീവ് വാദിച്ചു. തുടര്‍ന്നു തടസ്സവാദങ്ങള്‍ തള്ളി സ്പീക്കര്‍ എ.എന്‍.ഷംസീര്‍ റൂളിങ് നല്‍കിയതിനെത്തുടര്‍ന്നാണു ബില്‍ അവതരിപ്പിച്ചത്. ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ മാറ്റുന്നതിനോടു യോജിക്കുന്നെന്നു മുസ്‌ലിം ലീഗ് അംഗം പി.അബ്ദുല്‍ ഹമീദും വ്യക്തമാക്കി.

ബില്ലിലെ പ്രധാന വ്യവസ്ഥകള്‍ ഇവയാണ്. സര്‍വകലാശാലകളുടെ സ്വഭാവം അനുസരിച്ച്, അതതു മേഖലയിലെ പ്രഗല്‍ഭരായിരിക്കും ചാന്‍സലര്‍. സര്‍ക്കാരിന് രേഖാമൂലം അറിയിപ്പു നല്‍കി ചാന്‍സലര്‍ക്കു പദവി രാജിവയ്ക്കാം. സാന്മാര്‍ഗിക ദൂഷ്യം ഉള്‍പ്പെടെയുള്ള കുറ്റത്തിനു കോടതി ശിക്ഷിച്ചാല്‍ ചാന്‍സലറെ സര്‍ക്കാരിനു നീക്കാം. പെരുമാറ്റ ദൂഷ്യം ഉള്‍പ്പെടെയുള്ള ആരോപണങ്ങളിലോ മറ്റേതെങ്കിലും കാരണങ്ങളാലോ ഉത്തരവിലൂടെ ചാന്‍സലറെ സര്‍ക്കാരിനു നീക്കാം. ആരോപണങ്ങള്‍ സുപ്രീംകോടതി / ഹൈക്കോടതി മുന്‍ ജഡ്ജി അന്വേഷിച്ചു തെളിയിക്കുന്ന സാഹചര്യത്തിലാണു നടപടി. വിസി പദവിയില്‍ താല്‍ക്കാലിക ഒഴിവുണ്ടായാല്‍ പിവിസിക്കു ചുമതല നല്‍കണം.

അവസാനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാമെന്ന് യുഡിഎഫ് നിലപാടെടുത്തു. ചാന്‍സലര്‍ ബില്ലിനെ യുഡിഎഫ് എതിര്‍ത്തെങ്കിലും ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിച്ചു. മുന്നണി നേതാക്കളുടെ യോഗത്തിലാണ് ഗവര്‍ണറെ ശക്തമായി എതിര്‍ക്കാന്‍ തീരുമാനിച്ചത്. മുസ്ലിം ലീഗിന്റെ നിലപാട് കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെങ്കിലും പകരം കൊണ്ടുവരുന്ന സംവിധാനത്തില്‍ നിയമപ്രശ്‌നങ്ങളുണ്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആറു സര്‍വകലാശാലകളില്‍ ചാന്‍സലര്‍മാരെ നിയമിക്കുന്നതിലൂടെ അധിക ചെലവ് ഉണ്ടാകില്ലെന്നു മന്ത്രി പി.രാജീവ് പറഞ്ഞു. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കി വിഷയ വിദഗ്ധരെ ചാന്‍സലര്‍മാരാക്കാനുള്ള സര്‍വകലാശാല നിയമഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍വകലാശാലാ ആസ്ഥാനത്ത് ചാന്‍സലര്‍മാര്‍ക്ക് ഓഫിസ് സൗകര്യം നല്‍കിയാല്‍ സര്‍വകലാശാലകള്‍ക്ക് അവരുടെ ഫണ്ടില്‍നിന്നു പണം കണ്ടെത്തേണ്ടി വരുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, അധിക ചെലവ് ഉണ്ടാകില്ലെന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends