27-ാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി... 12000-ല്‍ അധികം ഡെലിഗേറ്റുകളെയും സിനിമാപ്രവര്‍ത്തകരേയും ചലച്ചിത്ര പ്രേമികളേയും വരവേല്‍ക്കാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങി

27-ാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 12000-ല്‍ അധികം ഡെലിഗേറ്റുകളെയും സിനിമാപ്രവര്‍ത്തകരേയും ചലച്ചിത്ര പ്രേമികളേയും വരവേല്‍ക്കാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങി.
പ്രധാന വേദിയായ ടാഗോര്‍ തിയറ്ററടക്കം 14 തിയറ്ററുകളിലായി 70ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. വിവിധ തിയറ്ററുകളിലായി 9600 സീറ്റുകളാണ് മേളയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്.
2500 സീറ്റുകള്‍ ഉള്ള ഓപ്പണ്‍ തിയറ്റര്‍ ആയ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദര്‍ശന വേദി. മിഡ്‌നൈറ്റ് സ്‌ക്രീനിംഗ് ചിത്രമായ സാത്താന്‍സ് സ്ലേവ്‌സ് 2 കമ്മ്യൂണിയന്‍ ഉള്‍പ്പടെ പ്രധാന ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. മേളയുടെ നാലാം ദിനം രാത്രി 12നാണ് ചിത്രത്തിന്റെ പ്രദര്‍ശനം.
പ്രത്യേക സാങ്കേതിക സംവിധാനമാണ് നിശാഗന്ധിയില്‍ ഒരുക്കിയിരിക്കുന്നത്. മേളയുടെ ഉദ്ഘാടന സമാപന ചടങ്ങുകളും നിശാഗന്ധിയില്‍ നടക്കും.
മേളയുടെ ഭാഗമായി വിവിധതരം കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. പ്രധാനവേദിയായ ടാഗോര്‍ തിയറ്ററില്‍ തമിഴ് റോക്ക് ബാന്‍ഡ് ജാനു, പ്രദീപ് കുമാര്‍ തുടങ്ങിയവരുടെ ഗാനസന്ധ്യകളുണ്ടാകും.
"
https://www.facebook.com/Malayalivartha



























