വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അദാനി ഗ്രൂപ്പ് ഇന്ന് പുനരാരംഭിക്കുന്നതിനൊപ്പം, മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരും നടപടി ആരംഭിച്ചു

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അദാനി ഗ്രൂപ്പ് ഇന്ന് പുനരാരംഭിക്കുന്നതിനൊപ്പം, മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരും നടപടി ആരംഭിച്ചു.
ഇവര്‍ക്കുള്ള പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കാനായി മുട്ടത്തറ വില്ലേജില്‍ എട്ട് ഏക്കര്‍ ഭൂമി മത്സ്യബന്ധനവകുപ്പിന് ഭൂമി കൈമാറാനായി മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കും.കപ്പലിന് തുറമുഖവും മത്സ്യത്തൊഴിലാളികള്‍ക്ക് പാര്‍പ്പിടവും അതിവേഗം സജ്ജമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
പുലിമുട്ട് നിര്‍മ്മാണം ഇരട്ടിവേഗത്തിലാക്കി ഓണത്തിനുതന്നെ ആദ്യ കപ്പല്‍ അടുപ്പിക്കാനാണ് അദാനിയുടെ ശ്രമം. ഇതിനായി 30,000 ടണ്‍ കല്ല് പ്രതിദിനം കടലില്‍ നിക്ഷേപിക്കാനായി ബാര്‍ജുകള്‍ സജ്ജമാക്കും.
15000 ടണ്‍ ആയിരുന്നു സമരം തുടങ്ങും മുമ്പുവരെ നിക്ഷേപിച്ചിരുന്നത്. സമരം കാരണം തുറമുഖകമ്പനിക്കുണ്ടായ 226 കോടി രൂപയുടെ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറും.
പദ്ധതി വൈകിയതിന് അദാനി ഗ്രൂപ്പില്‍ നിന്ന് ആര്‍ബിട്രേഷന്‍ ഇനത്തില്‍ നഷ്ടപരിഹാരം ഈടാക്കാനും സര്‍ക്കാര്‍ തയ്യാറാവില്ല.സമരപ്പന്തല്‍ ഇന്നലെ വൈകുന്നേരത്തോടെ സമരസമിതിതന്നെ നീക്കം ചെയ്തു.
"
https://www.facebook.com/Malayalivartha



























