Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പരിചരിക്കാൻ വീട്ടിലെത്തിയ പെൺകുട്ടിയെ തേൻ നൽകി 16 വയസ് മുതൽ പീഡനത്തിനിരയാക്കി ആത്മീയ ഗുരു: വിവാഹശേഷം സ്വകാര്യ ദൃശ്യങ്ങൾ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി ബലം പ്രയോഗിച്ച് പലതവണ ക്രൂര ബലാത്സംഗം: ഗുരുവിന്റെ പീഡനം അറിഞ്ഞ് യുവതിയെ ഉപേക്ഷിച്ച് ഭർത്താവ്:- പരാതിയുമായി മുഖ്യമത്രിക്ക് മുന്നിൽ 37കാരി....

08 DECEMBER 2022 10:18 AM IST
മലയാളി വാര്‍ത്ത

ആത്മീയ ഗുരു ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായി. വടകര സ്വദേശിയായ ആത്മീയ ഗുരു എടോടി മശ്ഹൂർ മഹലിൽ സൈനുൽ ആബിദ് തങ്ങളാണ് (48) പിടിയിലായത്. ആത്മീയ ഉപദേശി എന്ന പരിഗണന മറയാക്കി ഇയാൾ വർഷങ്ങളോളം ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് കോതകുറിശി സ്വദേശിയായ 37 കാരിയുടെ പരാതി. യുവതിയുടെ ആരോപണം ശരിയാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസും പറയുന്നു.

അറസ്റ്റിലായ സൈനുൽ ആബിദ് തങ്ങളുടെ മുത്തശ്ശൻ പരാതിക്കാരിയുടെ കുടുംബത്തിന്റെആത്മീയ ഗുരുവായിരുന്നു. ഇദ്ദേഹത്തിന്റെ മരണ ശേഷം പേരക്കുട്ടിയായ സൈനുൽ ആബിദ് പുതിയ തങ്ങളായി പരാതിക്കാരിയുടെ വീട്ടുകാരെ സമീപിക്കുകയായിരുന്നു .16 വയസ് പ്രായമുള്ളപ്പോഴാണ് പുതിയ തങ്ങളെ പരിചരിക്കാൻ വീട്ടുകാർ പരാതിക്കാരിയെ നിയോഗിച്ചത്. അന്ന് മുതൽ പലവട്ടം ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതിക്കാരി പറയുന്നത്.

യുവതിയുടെ ആരോപണം ശരിയാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസും പറയുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് യുവതി നൽകിയ പരാതി പ്രകാരം ഒറ്റപ്പാലം പൊലീസിന് ലഭിച്ച നിർദേശമനുസരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്.

നവംബര്‍ അവസാനവാരം കടയ്ക്കലിൽ ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകനെതിരെ കേസ് എടുത്തിരുന്നു. ചടയമംഗലത്തെ എയ്‌ഡഡ്‌ സ്‌കൂളിലെ ഉർദു അധ്യാപകൻ യൂസഫിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം തൃപ്പൂണിത്തുറയിൽ കലോത്സവത്തിനിടെ നടന്ന പീഡനം വൻ വിവാദമായതിന് പിന്നാലെയാണ് കടയ്ക്കലിലെ പീഡന വിവരം പുറത്ത് വന്നത്. തൃപ്പൂണിത്തുറയില്‍ കലോത്സവത്തിൽ പങ്കെടുക്കാൻ തന്നോടൊപ്പം ബൈക്കിൽ വന്ന പെൺകുട്ടിയെയാണ് സ്കൂളിലെ അധ്യാപകനായ കിരൺ പീഡിപ്പിച്ചത്.

സൈനുൽ ആബിദിന്റെ വടകരയിലെ വീട്ടിൽ 2002 മാർച്ച് 29ന് തേനിൽ മയക്കുമരുന്നു ചേർത്തു നൽകിയായിരുന്നു ആദ്യ പീഡനമെന്നു പൊലീസ് പറഞ്ഞു. അന്നു യുവതിക്കു 16 വയസ്സായിരുന്നു. സൈനുൽ ആബിദ് തങ്ങളുടെ കുടുംബത്തെ പരിചരിക്കാൻ എന്ന നിലയിലാണ് എസ്എസ്എൽസി പൂർത്തിയായതിനു പിന്നാലെ യുവതിയെ കുടുംബം വടകരയിലേക്കു പറഞ്ഞുവിട്ടത്. കുടുംബത്തിന്റെ ആത്മീയഗുരു സ്ഥാനത്തായിരുന്നു സൈനുൽ ആബിദെന്നു പൊലീസ് പറയുന്നു. ഒന്നര വർഷത്തിനു ശേഷം യുവതി വീട്ടിൽ തിരിച്ചെത്തി.

 

പിന്നീടു പല തവണ ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും പീഡനം തുടർന്നെന്നാണു കേസ്. വടകരയിലെ ആബിദിന്റെ വീട്ടിലും യുവതിയുടെ വീട്ടിൽ വരുമ്പോഴുമായിരുന്നു പീഡനങ്ങൾ. സ്വകാര്യദൃശ്യങ്ങൾ ഉൾപ്പെടെ കൈവശമുണ്ടെന്നു ഭീഷണിപ്പെടുത്തിയായിരുന്നു ചൂഷണമെന്നു പൊലീസ് പറഞ്ഞു. അതിനിടെ ആബിദിന്റെ വിവാഹം കഴിഞ്ഞു. പിന്നാലെ യുവതിയുടെയും. 2014 ൽ വീണ്ടും ആബിദ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. 2018 ലും 20ലും പീഡനം തുടർന്നു. സംഭവം അറിഞ്ഞ ഭർത്താവ് യുവതിയെ ഉപേക്ഷിച്ചു. പിന്നീടാണ് ഇവർ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (5 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends