'സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാൻ ‘ടാക്റ്റിക്സ്’ മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോൾ ന്യുസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റു. ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോടാണ്...' ഷാഫി പറമ്പിൽ കുറിക്കുന്നു

സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താതില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എം.എൽ.എ രംഗത്ത് എത്തി. സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാൻ ടാക്റ്റിക്സ് മാഹാത്മ്യം പറഞ്ഞവരിപ്പോൾ ന്യൂസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
വിരാട് കോലിയും രോഹിതും രാഹുലും ധവാനുമെല്ലാം ഉള്ള ടീം ഇന്ത്യ കളിച്ചിട്ടും പരമ്പര നഷ്ടമായി. സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാൻ ‘ടാക്റ്റിക്സ്’ മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോൾ ന്യുസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റു. ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോടാണ്.
അതേസമയം ബംഗ്ലാദേശിനെതിരെയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ സഞ്ജു സാസംണെ ഉള്‍പ്പെടുത്താതില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. സഞ്ജുവിന് പകരമായി ഫോമിലല്ലാത്ത റിഷഭ് പന്തിനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പരിക്കേറ്റ പന്ത് കളിച്ചില്ല. നിലവില്‍ കെഎല്‍ രാഹുലാണ് ഇന്ത്യന്‍ ടീമിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍.
https://www.facebook.com/Malayalivartha



























