വിദ്യാർത്ഥികൾക്ക് സർവകലാശാലയുടെ പേരിൽ സന്തോഷിക്കാൻ കഴിയണം; വിദ്യാർത്ഥികൾക്ക് ഇതിലൊന്നും താത്പര്യമില്ല; ഇലക്ഷൻ, അടിപിടി എന്നിങ്ങനെയുള്ള മറ്റൊരു ലോകത്താണ് വിദ്യാർത്ഥികൾ; മിടുക്കരായ കുറേ കുട്ടികൾ ഇതിനിടയിൽപെട്ടു കിടക്കുന്നു; തുറന്നടിച്ച് ഹൈക്കോടതി

വിദ്യാർത്ഥികൾക്ക് സർവകലാശാലയുടെ പേരിൽ സന്തോഷിക്കാൻ കഴിയണമെന്ന് ഹൈക്കോടതി. കുറേപ്പേർ ഇവിടെ സ്ഥാനമുണ്ടാക്കാൻ ശ്രമിക്കുകയാണ്. വിദ്യാർത്ഥികൾക്ക് ഇതിലൊന്നും താത്പര്യമില്ല എന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നത്. ഇലക്ഷൻ, അടിപിടി എന്നിങ്ങനെയുള്ള മറ്റൊരു ലോകത്താണ് വിദ്യാർത്ഥികൾ എന്നാണ് ഹൈക്കോടതി പറയുന്നത്. മിടുക്കരായ കുറേ കുട്ടികൾ ഇതിനിടയിൽപെട്ടു കിടക്കുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.
സർവകലാശാലയുടെ പേരിൽ വിദ്യാർത്ഥികൾക്ക് സന്തോഷവും വേണം. ഓക്‌സഫഡ് സർവകലാശാല പോലെ നമ്മുടെ സർവകലാശാലകളുടെ പേരും പ്രശസ്തമാവണം എന്നാണ് ഹൈക്കോടതിയുടെ നിലപാട്. കോടതിയുടെ പരിഗണനയിലുള്ള വിജ്ഞാപനം ഗവർണർ എങ്ങനെ പിൻവലിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. സെനറ്റ് പ്രമേയം പാസാക്കിയത് കോടതിയോടുള്ള വെല്ലുവിളിയാണ് എന്നാണ് അവർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നിർണായകമായ പല ചോദ്യങ്ങളും ഹൈക്കോടതി ഉന്നയിച്ചു.
സെനറ്റിന് കോടതിയിൽ വിശ്വാസമില്ലേ? ഗവർണർ വിജ്ഞാപനം പിൻവലിച്ചില്ലെങ്കിൽ കോടതി അതു റദ്ദാക്കിയാലും പോരേ?ചാൻസലർ സ്ഥാനത്തു നിന്ന് ഗവണർറെ നീക്കാനുള്ള ബില്ല് ലെജിസ്ലേറ്റിവ് വരുന്ന കാര്യം കക്ഷികളിലൊരാൾ കോടതിയുടെ മുൻപാകെ കൊണ്ട് വന്നു. രാഷ്ട്രീയം കോടതിക്കു പുറുത്തുമതിയെന്ന തീരുമാനത്തിലാണ് ഹൈക്കോടതി.
https://www.facebook.com/Malayalivartha



























