Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

കോഹ്ലിയോട് എല്ലാ ബോളിലും സിക്സടിക്കണമെന്ന് ഗാലറി ആവശ്യപ്പെടുന്നു; നിലവിളി അതീവ ശക്തമാകുന്നു; ആവേശം കാട്ടി എല്ലാ ബോളിലും സിക്സ്ടിക്കാൻ കോഹ്ലി ശ്രമിച്ചാൽ ഇന്ത്യയും തോക്കും കോഹ്ലിയും; ഭരിക്കുന്നവരും കളിക്കുന്നവരും ഗാലറിയുടെ ശബ്ദം ശ്രദ്ധിക്കുകയേ വേണ്ട; അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടു തന്നെ നിരപരാധിയായ ഡോക്ടറോടും അവഹേളിതരായ ആരോഗ്യ പ്രവർത്തകരോടും ഐക്യദാർഢ്യം; ഡോക്‌ടർ സുൽഫി നൂഹ് കുറിക്കുന്നു

09 DECEMBER 2022 05:01 PM IST
മലയാളി വാര്‍ത്ത

കോഹ്ലിയോട് എല്ലാ ബോളിലും സിക്സടിക്കണമെന്ന് ഗാലറി ആവശ്യപ്പെടുന്നു. നിലവിളി അതീവ ശക്തമാകുന്നു. ആവേശം കാട്ടി എല്ലാ ബോളിലും സിക്സ്ടിക്കാൻ കോഹ്ലി ശ്രമിച്ചാൽ ഇന്ത്യയും തോക്കും കോഹ്ലിയും. ഭരിക്കുന്നവരും കളിക്കുന്ന വരും ഗാലറിയുടെ ശബ്ദം ശ്രദ്ധിക്കുകയേ വേണ്ട.

അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടു തന്നെ നിരപരാധിയായ ഡോക്ടറോടും അവഹേളിതരായ ആരോഗ്യ പ്രവർത്തകരോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിർണായകമായ കുറിപ്പ് പങ്കു വച്ച് ഡോക്‌ടർ സുൽഫി നൂഹ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ ;

ഗ്യാലറിക്ക് വേണ്ടി കളിക്കുമ്പോൾ കോഹ്ലിയോട് എല്ലാ ബോളിലും സിക്സടിക്കണമെന്ന് ഗാലറി ആവശ്യപ്പെടുന്നു. നിലവിളി അതീവ ശക്തമാകുന്നു. ആവേശം കാട്ടി എല്ലാ ബോളിലും സിക്സ്ടിക്കാൻ കോഹ്ലി ശ്രമിച്ചാൽ ഇന്ത്യയും തോക്കും കോഹ്ലിയും. എല്ലായിപ്പോഴും! ഉറപ്പായും! മെസ്സിയൊട് ഓരോ മിനിറ്റിലും ഗോളടിക്കാൻ ഗാലറിയുടെ ആവശ്യം.ഗാലറി മുഴുവൻ തിരമാല സൃഷ്ടിച്ച് ജനസാഗരം ആർത്തിരമ്പുന്നു. ഗോൾ ഗോൾ ഗോൾ

മെസ്സി ഓരോ മിനിറ്റിലും ഗോളടിക്കാൻ ശ്രമിച്ചാൽ മെസ്സിയും അർജൻറീനയും തോറ്റു തുന്നം പാടും. അതു തന്നെയാണ് ആലപ്പുഴ മെഡിക്കൽ കോളേജ് വിഷയത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവിടെ അമ്മയുടെയും കുഞ്ഞിന്റെയും മരണവുമായി ബന്ധപ്പെട്ട് ഗ്യാലറിക്ക് വേണ്ടി ചില കളികൾ നടക്കുന്നു. പ്രസ്തുത ഡോക്ടറെ ജോലിയിൽ നിന്നും മാറി നിൽക്കാൻ ആവശ്യപ്പെട്ടത്ര. ഗ്യാലറിക്കുവേണ്ടി! ചെയ്ത തെറ്റെന്താണ്?

ഡ്യൂട്ടിയിൽ അല്ലായിരുന്നിട്ടും രോഗിയുടെ നില വഷളായതറിഞ്ഞ് ആശുപത്രിയിലേക്ക് പാഞ്ഞെത്തിയതിനൊ? ഗർഭ കാലാവധി മുഴുവ സംരക്ഷിച്ചതിനൊ? ആ കാലയളവിൽ പെരിപ്പാർട്ടം കാഡിയോ മയോപ്പതിവരുമെന്ന് ഗണിച്ച് പറയാൻ കഴിയാതിരുന്നതിനൊ? പ്രസവ സമയത്ത് കോഡ് പ്രൊലാപ്സ് എന്ന സങ്കീർണാവസ്ഥയിൽ ക്രാഷ് ലാൻഡിങ് പോലെ ക്രാഷ് സിസേറിയൻ ചെയ്യാൻ തീരുമാനിച്ച ഡോക്ടർമാരുടെ സംഘം എന്ത് തെറ്റാണ് ചെയ്തത്?

കുട്ടിയുടെ നില വഷളാവുകയും അതിനെ ശിശുരോഗ വിദഗ്ധരുടെ സംഘത്തിലേക്ക് കൈമാറുകയും ചെയ്ത് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കിണഞ്ഞ് ശ്രമിച്ച് പരാജയപ്പെട്ട ഡോക്ടർമാരുടെ സംഘം എന്ത് തെറ്റാണ് ചെയ്തത്. അമ്മയുടെ ജനറൽ കണ്ടീഷൻ മോശമാകുന്നത് തിരിച്ചറിഞ്ഞ് നിമിഷങ്ങൾക്കകം കാർഡിയോളജിസ്നെ കൊണ്ട് ഓപ്പറേഷൻ ടേബിളിൽ എക്കോ ചെയ്യിപ്പിച്ച് പെരി പാർട്ടം കാഡിയോ മയോപ്പതി എന്ന കൃത്യമായ ഡയഗ്നോസിസിൽ എത്തുകയും 20% മാത്രം ഹൃദയം പമ്പ് ചെയ്യുന്നു എന്ന് അവസ്ഥ മനസ്സിലാക്കുകയും ചെയ്ത ഡോക്ടർമാർ എന്ത് തെറ്റാണ് ചെയ്തത്?

ഏതാണ്ട് 90 ശതമാനവും മരണ സാധ്യതയുള്ള ഈ അവസ്ഥയിൽ ജീവൻ രക്ഷിക്കാൻ ഞങ്ങൾ ദൈവങ്ങളൊന്നുമല്ലല്ലോ. അതിനൊപ്പം ഒരുപക്ഷേ അത്യപൂർവ്വമാണെങ്കിൽ പോലും ജീവൻ രക്ഷിക്കാൻ സാധ്യതയുള്ള സംവിധാനങൾ ഏത് ആശുപത്രിയിലാണ് നിലവിലുള്ളത്? പിന്നെ ഡോക്ടറെ അതും പ്രസ്തുത സംഭവത്തിൽ സാമൂഹിക വശങ്ങൾ മാനിച്ച് ആശുപത്രിയിലേക്ക് ഓടിയെത്തിയ ഡോക്ടറെ ലീവിൽ നിൽക്കണമെന്ന് വാക്കാൽ ആവശ്യപ്പെടുന്നത് ഏത് ഗ്യാലറിയുടെ കയ്യടി നേടാനാണ്?

20ലേറെ കൊല്ലങ്ങൾ കൊണ്ട് നേടിയെടുത്ത വൈദ്യശാസ്ത്ര വിജ്ഞാനവും പരിചയവും ഒരൊറ്റ നിമിഷംകൊണ്ട് ഗ്യാലറികളുടെ കയ്യടിക്ക് വേണ്ടി തകർത്ത് തരിപ്പണമാക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ ആവില്ല തന്നെ. ഗാലറികൾ വീണ്ടും വീണ്ടും നിമിഷം പ്രതി ഗോളും എല്ലാ ബോളിലും സിക്സും ആവശ്യപ്പെട്ടു കൊണ്ടിരിക്കും. ഓരോ നിമിഷവും ഗോളും എല്ലാ ബോളിലും സിക്സും ശ്രമിച്ചാൽ ടീമും വ്യക്തികളും പരാജയപ്പെടും. മെഡിക്കൽ രംഗവും!

ഇത്തരം അവസ്ഥകളിൽ ആരോഗ്യ പ്രവർത്തകരോടൊപ്പം അടിയുറച്ച് നിൽക്കുന്നതാണ് ചങ്കുറപ്പുള്ള സർക്കാരിൻറെ, നേതൃത്വത്തിന്റെ നിലപാട്. ഗാലറികളിൽ ആരവം മുഴങ്ങിക്കൊണ്ടിരിക്കും. ക്ലാസുള്ള ,ജീനിയസായ കളിക്കാർ ഇവിടെ കൃത്യമായി റിസൾട്ട് തന്നു കൊണ്ടിരിക്കണമെങ്കിൽ ഗാലറിയുടെ ശബ്ദം കേൾക്കുകയെയരുത്. പെരി പാർട്ടം കാർഡിയോ മയോപ്പതി ഇനിയും മരണങ്ങൾ ഉണ്ടാക്കും. അതൊരു പച്ചയായ ദുഃഖസത്യം.

ഭരിക്കുന്നവരും കളിക്കുന്ന വരും ഗാലറിയുടെ ശബ്ദം ശ്രദ്ധിക്കുകയേ വേണ്ട അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടുതന്നെ
നിരപരാധിയായ ഡോക്ടറോടും അവഹേളിതരായ ആരോഗ്യ പ്രവർത്തകരോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്. ഡോ.സുൽഫി നൂഹു
സംസ്ഥാന പ്രസിഡൻറ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (5 minutes ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (18 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (25 minutes ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (9 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (10 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (10 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (10 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (10 hours ago)

Malayali Vartha Recommends