മൂന്നു സ്ത്രീകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാംപ്രതിയെ പോലീസ് അറസ്റ്റുചെയ്തു.. രണ്ടാം പ്രതിയ്ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

മൂന്നു സ്ത്രീകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാംപ്രതിയെ പോലീസ് അറസ്റ്റുചെയ്തു.. രണ്ടാം പ്രതിയ്ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി
മൂന്നു സ്ത്രീകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാംപ്രതിയെ പോലീസ് അറസ്റ്റുചെയ്തു. കീരിക്കാട് കണ്ണമ്പള്ളി ഭാഗം നടയില്‍ ജയേഷ് (ബിജു- 40) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 8.30- ഓടെയാണ് കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിനു സമീപം സഹോദരിമാരായ മിനി, സ്മിത എന്നിവരേയും അയല്‍വാസി നീതുവിനേയും വാള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
കഴിഞ്ഞ ഓണക്കാലത്ത് വീടിനുസമീപം പടക്കം പൊട്ടിച്ചതു ചോദ്യം ചെയ്തതും ഒന്നാം പ്രതിയായ ബിജുവിന്റെ വീട്ടിലെ മാവില്‍ നിന്നു മാങ്ങ പറിച്ചതിലുമുള്ള വിരോധവുമാണ് സ്ത്രീകള്‍ക്ക് നേരേ ആക്രമണം നടത്താന്‍ കാരണം.
ബിജുവും മറ്റു മൂന്നുപേരും കൂടി മിനിയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി മിനിയെയും സഹോദരി സ്മിതയെയും തടയാന്‍ ചെന്ന അയല്‍വാസി നീതുവിനെയും വാളുകൊണ്ട് വെട്ടുകയായിരുന്നു.
കേസിലെ മൂന്നാം പ്രതി സജിത്ത്, നാലാം പ്രതി ഉല്ലാസ് എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. കായംകുളം കുന്നത്താലുംമൂട് ബിവറേജിനു സമീപത്തു നിന്നാണ് ബിജുവിനെ അറസ്റ്റുചെയ്തത്. കേസിലെ രണ്ടാം പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പോലീസ് .
"
https://www.facebook.com/Malayalivartha



























