ഞെട്ടിക്കുന്ന ഉത്തരം.... ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗവും മലയാളിയുമായ സഞ്ജു സാംസണ്‍ തങ്ങളുടെ രാജ്യത്തിനു വേണ്ടി കളിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീം; സഞ്ജുവിനെ ക്യാപ്റ്റനാക്കാം, എല്ലാ മത്സരവും കളിപ്പിക്കാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗവും മലയാളിയുമായ സഞ്ജു സാംസണെ നിരന്തരം തഴയുന്നതില്‍ അമര്‍ഷത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. അതിനിടെ തങ്ങളുടെ രാജ്യത്തിനു വേണ്ടി കളിക്കാന്‍ അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീം താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. വിവിധ ദേശീയ സ്‌പോര്‍ട്‌സ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയതത്.
അയര്‍ലന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് സഞ്ജുവിന് വാഗ്ദാനവുമായി രംഗത്തെത്തിയത്. സഞ്ജുവിനെ അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കുമെന്നും എല്ലാ മത്സരങ്ങളിലും കളിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയതായാണ് വിവരം. സഞ്ജു ഞങ്ങളുടെ ദേശീയ ടീമിലുണ്ടെങ്കില്‍ അദ്ദേഹത്തെ എല്ലാ മത്സരങ്ങളും കളിപ്പിക്കും.
അദ്ദേഹം വളരെ കഴിവുള്ള ബാറ്ററാണ്, അപൂര്‍വ പ്രതിഭകളില്‍ ഒരാളാണ്. ഞങ്ങളുടെ ദേശീയ ടീമിനു കളിക്കുന്നതിനു ഞങ്ങള്‍ അദ്ദേഹത്തിന് ഒരു ഓഫര്‍ നല്‍കുന്നു. ഞങ്ങളുടെ ടീമിന് അദ്ദേഹത്തെപ്പോലെ ഒരു നായകനും ബാറ്ററും ആവശ്യമാണ്. ഇന്ത്യന്‍ ടീം അദ്ദേഹത്തെ അവഗണിക്കുകയാണെങ്കില്‍, ഞങ്ങളോടൊപ്പം ചേരാം, ഞങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുകയും എല്ലാ മത്സരങ്ങളും കളിക്കാന്‍ അനുവദിക്കുകയും ചെയ്യുമെന്നും അയര്‍ലന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു.
അതേസമയം സഞ്ജു ഈ ഓഫര്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ട്. തന്നെ പരിഗണിച്ചതിന് അയര്‍ലന്‍ഡിനോട് സഞ്ജു നന്ദി പ്രകടിപ്പിച്ചെങ്കിലും തനിക്ക് ഇന്ത്യയ്ക്ക് വേണ്ടി മാത്രമേ കളിക്കാനാകൂവെന്നും മറ്റൊരു രാജ്യത്തെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് കളിക്കുന്നത് ഒരിക്കലും ചിന്തിക്കാനാവില്ലെന്നും താരം പറഞ്ഞു.
എന്നെ പരിഗണിച്ചതിന് അയര്‍ലന്‍ഡ് ക്രിക്കറ്റ് പ്രസിഡന്റിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ എനിക്ക് അദ്ദേഹത്തിന്റെ ഓഫര്‍ സ്വീകരിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ കളിക്കാനാണ് ഞാന്‍ ക്രിക്കറ്റ് തുടങ്ങിയത്. മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ കളിക്കാന്‍ എനിക്ക് കഴിയില്ല. എനിക്ക് ഈ ഓഫര്‍ സ്വീകരിക്കാന്‍ കഴിയില്ല, അയര്‍ലന്‍ഡ് ക്രിക്കറ്റ് പ്രസിഡന്റിനോട് ക്ഷമിക്കണമെന്നും സഞ്ജു സാംസണ്‍ പറഞ്ഞു.
സ്ഥിരമായി പ്ലേയിങ് ഇലവന്‍ ടീമില്‍ ഇടം ലഭിക്കുന്നില്ലെങ്കിലും അതിനായി കാത്തിരിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുമെന്നും എനിക്ക് സങ്കടമില്ലെന്നും സഞ്ജു സാംസണ്‍ അയര്‍ലന്‍ഡിനു മറുപടി നല്‍കിയതായും സൂചനയുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റില്‍നിന്ന് സഞ്ജു, നിരന്തരമായി അവഗണന നേരിടുന്നെന്ന ആരോപണത്തിനിടെയാണ് ഈ റിപ്പോര്‍ട്ടെന്നത് ശ്രദ്ധേയമാണ്. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ബംഗ്ലദേശ് പര്യടനത്തിനുള്ള ടീമിലും സഞ്ജുവിനെ ഉള്‍പ്പെടുത്താതില്‍ ബിസിസിഐക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമയം രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സഞ്ജു സാംസണ്‍ കേരള ടീമിനെ നയിക്കും. ജാര്‍ഖണ്ഡിനും രാജസ്ഥാനുമെതിരായ മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിജോമോന്‍ ജോസഫാണു വൈസ് ക്യാപ്റ്റന്‍. രോഹന്‍ എസ് കുന്നുമ്മല്‍, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, ജലജ് സക്‌സേന തുടങ്ങിയ പ്രമുഖര്‍ ടീമിലുണ്ട്. സഞ്ജുവിന് തിരിച്ചു വരാനുള്ള അവസരം കൂടിയാണ്.
കൃഷ്ണപ്രസാദ്, ഷോണ്‍ റോജര്‍, വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ സുരേഷ് എന്നിവര്‍ രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മത്സരം കളിക്കും. ഡിസംബര്‍ 13ന് റാഞ്ചിയിലാണ് കേരളത്തിന്റെ ആദ്യ മത്സരം. 20ന് ജയ്പൂരില്‍ രാജസ്ഥാനെതിരെ രണ്ടാം മത്സരം കേരളം കളിക്കും. ജനുവരി മൂന്നു മുതല്‍ ആറു വരെ ഗോവയെയും, പത്തു മുതല്‍ 13 വരെ സര്‍വീസസിനെയും 17 മുതല്‍ 20 വരെ കര്‍ണാടകയെയും കേരളം നേരിടും. കേരളത്തില്‍ വച്ചാണ് ഈ മത്സരങ്ങള്‍ നടക്കുക. 24ന് പുതുച്ചേരിക്കെതിരെയും കേരളത്തിനു കളിയുണ്ട്. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനാണ് കേരളത്തിന്റെ പരിശീലകന്‍.
ഫീല്‍ഡിങ്ങിനിടെ കൈവിരലിന് പരിക്കേറ്റ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് പകരം സഞ്ജുവിനെ ഇറക്കിയില്ല. സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ബംഗ്ലാദേശുമായുള്ള മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തി. മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണ് അവസരം നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബാറ്ററായ രോഹിതിന് പകരം സ്പിന്‍ ബൗളര്‍ക്കാണ് ടീം അധികൃതര്‍ ഇടം നല്‍കിയത്. രോഹിതിന് പകരം കെ.എല്‍. രാഹുല്‍ ആണ് ടീമിനെ നയിക്കുക.
"
https://www.facebook.com/Malayalivartha



























