കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍ ഇരിക്കാനിടയായ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍ ഇരിക്കാനിടയായ സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
അതേസമയം പ്ലസ് ടു വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍. പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാത്ത പ്ലസ് ടു വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് ദിവസം അധികൃതര്‍ അറിയാതെ ക്ലാസിലിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നവംബര്‍ 29ന് ഒന്നാം വര്‍ഷ ക്ലാസ് തുടങ്ങിയിരുന്നു. 245 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. ഇതിന് പുറമെയാണ് പ്ലസ് ടു വിദ്യാര്‍ഥിനി കടന്നുകൂടിയത്.
"
https://www.facebook.com/Malayalivartha



























