രാത്രി് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകവേ സിറ്റി ട്രാഫിക് പൊലീസ് എസ്‌ഐയ്ക്ക് വാഹന അപകടത്തില്‍ ദാരുണാന്ത്യം

രാത്രി് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകവേ സിറ്റി ട്രാഫിക് പൊലീസ് എസ്‌ഐയ്ക്ക് വാഹന അപകടത്തില്‍ ദാരുണാന്ത്യം. സിറ്റി ട്രാഫിക് പൊലീസ് എസ്‌ഐ മണക്കടവ് സ്വദേശി വിചിത്രന്‍ (52) ആണ് വാഹന അപകടത്തില്‍ മരിച്ചത്. തലയ്ക്കാണ് പരുക്കേറ്റത്.
വെള്ളിയാഴ്ച രാത്രി 10.30 ഓടെ ചാലപ്പുറം മാങ്കാവ് റോഡില്‍ മൂരിയാടായിരുന്നു അപകടം നടന്നത്. രാത്രി ട്രാഫിക് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്നു.
റോഡരികില്‍ കിടന്ന വിചിത്രനെ രണ്ടു യുവാക്കളാണ് പിവിഎസ് ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവിടെനിന്ന് ആസ്റ്റര്‍ മിംസിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചയോടെ മരിച്ചു.
"
https://www.facebook.com/Malayalivartha



























