മണ്ഡലകാലം ആരംഭിച്ച ശേഷം സന്നിധാനത്ത് ഇന്ന് അനുഭവപ്പെട്ടത് അഭൂതപൂർവമായ ഭക്തജനതിരക്ക് :- ദർശനത്തിന് ഇന്നലെ ഓൺലൈൻ ബുക്ക് ചെയ്തത് 1,07695 അയ്യപ്പന്മാർ...

സന്നിധാനത്ത് അഭൂതപൂർവമായ ഭക്തജനതിരക്ക്. ഇത്തവണത്തെ മണ്ഡലകാലം ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന കാലമാണിന്ന്. ദർശനത്തിന് 1,07695 അയ്യപ്പന്മാരാണ് ഇന്നലെ ഓൺലൈൻ ബുക്ക് ചെയ്ത് വന്നത്. ഇന്ന് 98,633 പേരും ബുക്ക് ചെയ്തിട്ടുണ്ട്.
ഇത്തവണ വെർച്ച്വൽ ക്യു വഴി ബുക്കിംഗ് എല്ലാവർക്കും നിര്ബന്ധമാണ്. അതുകൊണ്ടാണ് ഓരോ ദിവസത്തെയും തിരക്ക് മുൻകൂട്ടി അറിയാൻ കഴിയുന്നതും. ഡിസംബർ 12ന് തിങ്കളാഴ്ചയും ഒരു ലക്ഷത്തിന് മുകളിലാണ് ദർശന ബുക്കിംഗ്. സന്നിധാനത്ത് ചാറ്റൽ മഴ ഉള്ളതിനാൽ നടപ്പാതകളിൽ വഴുക്കലും അനുഭവപ്ലെടുന്നുണ്ട്.
https://www.facebook.com/Malayalivartha



























