മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം വീണ്ടും ഊര്‍ജിതമായി....

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം വീണ്ടും ഊര്‍ജിതമായി. നിര്‍മാണ ജോലികള്‍ക്ക് ആക്കം കൂട്ടാനായി മുല്ലൂര്‍ തുറമുഖ കവാടത്തിലെ വിശാല പാതയിലൂടെ ലോഡു നിറച്ച വാഹനങ്ങളുള്‍പ്പെടെ ഓടിത്തുടങ്ങി.
വ്യാഴാഴ്ച രാവിലെ പത്തരയോടെ കരിങ്കല്‍ നിറച്ച രണ്ട് ടിപ്പറുകള്‍ പ്രധാന കവാടം കടന്നുപോയതോടെയാണ് അനിശ്ചിതത്വത്തിന് വിരാമമായത്. അതിന് ശേഷം നൂറില്‍പ്പരം ടിപ്പര്‍ ലോറികള്‍ കല്ലുമായി ഇന്നലെ വന്ന് മടങ്ങി.
പദ്ധതി പ്രദേശത്ത് കൂറ്റന്‍ യന്ത്രങ്ങളുടെ മുരള്‍ച്ച ഉയര്‍ന്നതിനൊപ്പം ക്രെയിനുകളുടെ തലയനക്കങ്ങളും തുടങ്ങി. നിര്‍മാണത്തിന് വേഗം കൂട്ടാന്‍ പുലിമുട്ടു നിര്‍മാണ ജോലി, ബെര്‍ത്തു നിര്‍മാണം, ഇതിനിടയ്ക്കുള്ള കടല്‍ നികത്തല്‍, അക്രോപോഡു നിക്ഷേപം, ബാര്‍ജുവഴിക്കുള്ള കരിങ്കല്ലു നിക്ഷേപം തുടങ്ങി ഒരേ സമയം വിവിധയിനം ജോലികള്‍ക്കാണ് തുടക്കമായത്.
ഗുണനിലവാര പരിശോധന പൂര്‍ത്തിയാക്കിയ കരിങ്കല്ല് ശേഖരം ബെര്‍ത്തിനും കരയ്ക്കും മധ്യേയുള്ള കടല്‍ നികത്തുന്നതിന് കല്ല് നിക്ഷേപിക്കുന്ന ജോലിയും തുടങ്ങി. ഇതോടൊപ്പം മുതലപ്പൊഴിയില്‍ നിന്നു ബാര്‍ജ് വഴി കല്ല് എത്തിക്കാനുള്ള ജോലികളും തുടങ്ങി.
"
https://www.facebook.com/Malayalivartha



























