രാജ്യാന്തര മേളയില്‍ ഇന്ന് അറുപത്തിയേഴ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും... മത്സര വിഭാഗത്തിലെ മലയാള ചിത്രമായ അറിയിപ്പിന്റെ കേരളത്തിലെ ആദ്യപ്രദര്‍ശനവും ഇന്ന് നടക്കും.

രാജ്യാന്തര മേളയില്‍ ഇന്ന് അറുപത്തിയേഴ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ അറിയിപ്പിന്റെ കേരളത്തിലെ ആദ്യപ്രദര്‍ശനവും ഇന്ന് നടക്കും.
ഇന്ത്യയുടെ ഓസ്‌കര്‍ പ്രതീക്ഷ ചെല്ലോ ഷോയുടെ ആദ്യ പ്രദര്‍ശനവും നടക്കും. പ്രതാപ് പോത്തന്‍ നായകനായ കാഫിര്‍ , ഇറാനില്‍ നിരോധിക്കപ്പെട്ട ലൈലാസ് ബ്രദേഴ്‌സ് , വീറ്റ് ഹെല്‍മര്‍ ചിത്രം ദി ബ്രാ ,റഷ്യന്‍ ചിത്രം ബ്രാറ്റന്‍ ,ദി ബ്ലൂ കഫ്താന്‍ , പ്രിസണ്‍ 77 , യു ഹാവ് ടു കം ആന്‍ഡ് സീ ഇറ്റ്, ദി ഫോര്‍ വാള്‍സ് , കൊര്‍സാജ് , ട്രോപിക് എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവു ഇന്നുണ്ടാകും.
മുര്‍ണോവിന്റെ നോസ്ഫെറാറ്റു വൈകിട്ട് ടാഗോറില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. മത്സര വിഭാഗത്തിലെ ക്ലൊണ്ടൈക്ക്,ഹൂപ്പോ ,അറിയിപ്പ് എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്ന് നടക്കും.
സാമ്പത്തിക അസമത്വത്തെ ആക്ഷേപ ഹാസ്യ രൂപത്തില്‍ അവതരിപ്പിച്ച ട്രയാങ്കിള്‍ ഓഫ് സാഡ്‌നെസ്, 1977 ല്‍ ബാഴ്‌സലോണയിലെ ജയിലില്‍ നടന്ന സംഘര്‍ഷങ്ങള്‍ പ്രമേയമാക്കിയ സ്പാനിഷ് ത്രില്ലര്‍ ചിത്രം പ്രിസണ്‍ 77, അവിചാരിതമായി കിട്ടുന്ന ബ്രായുടെ ഉടമയെ അന്വേഷിച്ചുള്ള ട്രെയിന്‍ ഡ്രൈവറുടെ യാത്ര പ്രമേയമാക്കിയ ഡച്ച് ട്രാജിക് കോമഡി ചിത്രം ദി ബ്രാ എന്നിവ ഇന്ന് നിശാഗന്ധിയില്‍ ഓപ്പണ്‍ പ്രദര്‍ശനത്തിനെത്തുന്നതാണ്.
"
https://www.facebook.com/Malayalivartha



























