ബൈക്ക് ഓടിക്കൊണ്ടിരിക്കെ കാൽവെക്കാനുള്ള ഫൂട്ട് റെസ്റ്റ് ഒടിഞ്ഞു; തലയടിച്ചു റോഡിലേക്കു വീണ വീട്ടമ്മ നിലത്ത് വീണു മരിച്ചു, മകൻ ഓടിച്ച ബൈക്കിന് പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന ശോഭയുടെ മരണം അതിദാരുണം

മകൻ ഓടിച്ച ബൈക്കിന് പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന മാതാവ് നിലത്ത് വീണു മരിച്ചതായി റിപ്പോർട്ട്. കൊല്ലം ചവറ ചിറ്റൂർ പൊന്മന പുത്തൻപുര കിഴക്കതിൽ ഗോകുലം ഗോപകുമാറിൻ്റെ ഭാര്യ ശോഭയാണ് (46) ദാരുണമായി മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെ തീരദേശ പാതയിൽ ആറാട്ടുപുഴ തറയിൽകടവ് ഫിഷറീസ് ആശുപത്രിക്കു സമീപമാണ് ഇത്തരത്തിൽ അപകടമുണ്ടായത്.
കൂടാതെ കാറ്ററിങ് ജോലിക്കാരിയായ ശോഭ ഇളയ മകൻ രാഹുലിനൊപ്പം രാമഞ്ചേരി ഭാഗത്തുള്ള കല്യാണവീട്ടിലേക്ക് വരികയായിരുന്നു. ബൈക്ക് ഓടിക്കൊണ്ടിരിക്കെ കാൽവെക്കാനുള്ള ഫൂട്ട് റെസ്റ്റ് ഒടിഞ്ഞു പോയതാണ് അപകടത്തിന് കാരണമായി പറയുന്നത്. തലയടിച്ചു റോഡിലേക്കു വീണ ഇവരെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. രാഹുലിന്റെ കാലിനും പരിക്കേറ്റിട്ടുണ്ട്.
അതോടൊപ്പം തന്നെ കെഎസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ് തട്ടി റോഡിലേക്ക് മറിഞ്ഞുവീണ ബൈക്ക് യാത്രികൻ ഇന്നലെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. ആലുവ സ്വദേശി റിഷിൻ പീറ്ററാണ് ഇത്തരത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെ അങ്കമാലി സിഗ്നൽ ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. പഴയ മാർക്കറ്റ് റോഡിൽ നിന്നും ദേശീയപാതയിലേക്ക് കയറിയ ബൈക്ക് യാത്രികനെയാണ് കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ഇടിച്ചിട്ടത്. അങ്കമാലിയിൽ നിന്നും കാലടി എംസി റോഡിലേക്ക് തിരിയുകയായിരുന്ന ബസാണ് ഇടിച്ചത്.
https://www.facebook.com/Malayalivartha



























