Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസിന് മുന്നിലെ കുറ്റസമ്മത മൊഴിക്ക് പ്രാധാന്യമില്ല: കൊടും ക്രിമിനൽ ബുദ്ധിയിൽ ഗ്രീഷ്മ കളിച്ചു: വിഷം കഴിച്ച് പോലീസിനെ ഭയപ്പെടുത്തി: ചോദ്യം ചെയ്ത് വീഴ്ത്താൻ നോക്കിയ പോലീസിനെ അതിവിദഗ്ധമായി പറ്റിച്ചു: ഷാരോൺ വധക്കേസിൽ ഗ്രീഷ്മ ഇതുവരെ സത്യം പറഞ്ഞിട്ടില്ല:- ദൃക്‌സാക്ഷികളില്ലാത്ത കേസിൽ തൊണ്ണൂറ് ശതമാനവും ഗ്രീഷ്മയ്ക്ക് അനുകൂലം - റിട്ടയേർഡ് എസ് പി ജോർജ് ജോസഫ് പറയുന്നു...

10 DECEMBER 2022 12:17 PM IST
മലയാളി വാര്‍ത്ത

ഷാരോൺ വധക്കേസിൽ പോലീസിനോട് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത് പലതവണ ജ്യൂസിൽ സ്ലോ പോയിസൺ കലർത്തിയെന്നും കഷായത്തിൽ വിഷം കലർത്തി നൽകിയെന്നുമായിരുന്നു. ആ ഘട്ടത്തിൽ ഗ്രീഷ്മയുടെ മൊഴി ഏറെ വാർത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഈ മൊഴികളെല്ലാം തന്നെക്കൊണ്ട് ക്രൈംബ്രാഞ്ച് പറയിപ്പിച്ചതെന്നായിരുന്നു ഗ്രീഷ്മ മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി നൽകിയത്. ഇത്തരത്തിൽ ഒരു സ്റ്റേറ്റ്മെന്റ് ആരുടെയെങ്കിലും പ്രേരണ കൊണ്ടാണ് വരുന്നതെങ്കിൽ തീർച്ചയായും അതിന് നടപടി നേരിടേണ്ടി വരുമെന്ന് റിട്ടയേർഡ് എസ് പി ജോർജ് ജോസഫ് ഒരു മാധ്യമ ചർച്ചയ്ക്കിടെ ചൂണ്ടിക്കാട്ടി. ഈ കേസിന്റെ ട്രയൽ സമയത്ത് കോടതി അത് സ്വീകരിക്കില്ലെന്ന് അദ്ദേഹം പറയുന്നു.

പോലീസിന്റെ മുന്നിലെ കുറ്റസമ്മത മൊഴിക്ക് യാതൊരു പ്രാധാന്യവും ഇല്ല. കേസിനെ സംബന്ധിച്ച് പോലീസിനോട് നടത്തിയ കുറ്റസമ്മതമൊഴി വാർത്താ പ്രാധാന്യം നേടിയാലും കാര്യമില്ലെന്ന് ജോർജ് ജോസഫ് പറയുന്നു. ഗ്രീഷ്മ വളരെ തന്ത്രശാലിയായ ക്രിമിനൽ ആണ്. ഗ്രീഷ്മയെ ചോദ്യം ചെയ്ത് വീഴ്ത്താൻ പോലീസിന് ആയിട്ടില്ല. ഇതുവരെയും ഗ്രീഷ്മ കീടനാശിനി കൊടുത്തു, കഷായം കൊടുത്തു എന്ന് പറയുന്നതല്ലാതെ അതിനപ്പുറം ഗ്രീഷ്മ ഒന്നും പറയാൻ തയ്യാറായിട്ടില്ല. ഷാരോൺ ആശുപത്രിയിൽ മരണത്തോട് മല്ലിടുമ്പോഴും ശരീരത്തിനുള്ളിലെ പല അവയവങ്ങളും ദ്രവിച്ചിരുന്നു. അത്തരം കേടുപാട് ഒരു കീടനാശിനികൊണ്ട് ഒരിക്കലും ഉണ്ടാകില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ഗ്രീഷ്മ ഇതുവരെ ഷാരോൺ വധക്കേസിൽ സത്യം പറഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അസിഡിറ്റി പവറുള്ള എന്തെങ്കിലും ഉള്ളിൽ പോയാൽ മാത്രമേ ഇത്തരത്തിൽ ആന്തരീകാവയവങ്ങൾ ദ്രവിക്കുകയുള്ളു. വായടക്കം പൊള്ളിയ നിലയിലായിരുന്നു. അത് കഷായം കൊണ്ടോ ജ്യൂസിലെ പോയിസൺ കൊണ്ടോ ഉണ്ടാവില്ല. ആര് പറഞ്ഞിട്ടാണ് ഇത് ചെയ്തത് ? ആരൊക്കെ സഹായിച്ചു ? ആരാണ് ഇതിന്റെ മാസ്റ്റർ ബ്രെയിൻ? എന്നിങ്ങനെ പല ചോദ്യങ്ങൾക്കുള്ള ഉത്തരവും ഇപ്പോഴും ബാക്കിയാണ്. അമ്മയെയും അമ്മാവനെയും കേസിൽ തെളിവ് നശിപ്പിച്ചത്തിനു മാത്രമാണ് പ്രതിചേർത്തിരിക്കുന്നത്.

ഇതുകൊണ്ടൊന്നും ഈ കേസിൽ വ്യക്തതയോ, തെളിവുകളോ ഉണ്ടാവില്ലെന്ന് ജോർജ് ജോസഫ് പറയുന്നു. ഷാരോൺ ഇത് കുടിക്കുമ്പോൾ നേരിൽ കണ്ടതിന് ദൃക്‌സാക്ഷികൾ ഇല്ല. വീടിനുള്ളിൽ വച്ച് കഷായം കുടിച്ച് പുറത്തേയ്ക്ക് ഇറങ്ങിയ ഷാരോൺ ഛർദ്ദിച്ചത് സുഹൃത്ത് കണ്ടു എന്നല്ലാതെ, വേറെ തെളിവുകളൊന്നും തന്നെ ഗ്രീഷ്മയ്ക്ക് എതിരെ ഇല്ല. മരണമൊഴിയിൽ പോലും ഷാരോൺ ഗ്രീഷ്മയെ അങ്ങേയറ്റം ന്യായികരിക്കുന്നതല്ലാതെ കുറ്റപ്പെടുത്തുന്ന ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. മരണമൊഴി കൊണ്ട് യാതൊരു പ്രയോജനവും ഈ കേസിൽ ഇല്ല.

ഗ്രീഷ്മയ്ക്ക് എതിരെ ഈ കേസിൽ വ്യക്തമായ തെളിവുകളില്ലാത്തതുകൊണ്ട് മൊഴി സ്വീകരിക്കാനും കഴിയില്ലെന്ന് ജോർജ് ജോസഫ് പറയുന്നു. വളരെ സൂത്രശാലിയായ ക്രിമിനൽ തന്നെയാണ് ഗ്രീഷ്മ. പോലീസിനെ പറ്റിക്കാൻ വളരെ ഈസിയായി ഗ്രീഷ്മയ്ക്ക് കഴിയുന്നുണ്ട്. ഒരു ലിമിറ്റിനപ്പുറം പോലീസിനും പോകാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഇടയ്ക്ക് വിഷം കഴിച്ച് പോലീസിനെ ഗ്രീഷ്മ ഭീഷണിപ്പെടുത്തി. അല്ലെങ്കിൽ ഭീതിപ്പെടുത്തി. അതാണ് ഗ്രീഷ്മയുടെ സ്വഭാവം. അതുകൊണ്ടു ഈ കേസിൽ നിന്ന് ഗ്രീഷ്മ വഴുതിപ്പോകാനുള്ള സാധ്യതയാണ് കൂടുതലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേസ് തൊണ്ണൂറ് ശതമാനവും ഗ്രീഷ്മയ്ക്ക് അനുകൂലമായിരിക്കും, അല്ലെങ്കിൽ അത് ബലപ്പെടുത്തുന്ന നീക്കം തന്നെയാണ് ഈ രഹസ്യമൊഴിയെന്ന് ജോർജ് ജോസഫ് പറയുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് ഗ്രീഷ്മ പാറശാല ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയിൽ എത്തി മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയത്. ക്രൈംബ്രാഞ്ചിനെ കുരുക്കിലാക്കുന്നതാണ് ഗ്രീഷ്മയുടെ രഹസ്യ മൊഴി. തന്നെ കുറ്റസമ്മതം നടത്തിക്കാൻ നിർബന്ധപൂർവം ഒരു കെട്ടുകഥ ചമയ്ക്കുകയായിരുന്നുവെന്ന് കാണിച്ച്കൊണ്ട് രഹസ്യമൊഴി നൽകുകയായിരുന്നു. മുഴുവൻ പോലീസിനെയും പുറത്ത് നിർത്തി പെൻക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയതാണ് മജിസ്‌ട്രേറ്റിന്റെ മുറിയിൽ വച്ച് ഗ്രീഷ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്.

 

അന്വേഷണ സംഘം നിർബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചതായാണ് ഗ്രീഷ്മയുടെ രഹസ്യ മൊഴി. കുറ്റസമ്മതം നടത്തിയാൽ അമ്മയെയും അമ്മാവനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാമെന്ന് പോലീസ് ഉറപ്പ് നല്കിരുന്നതായും രഹസ്യ മൊഴിയിൽ പരാമർശിക്കുന്നു. പക്ഷെ മറിച്ചാണ് സംഭവിച്ചതെന്നും. ഇതുകൊണ്ടാണ് രഹസ്യ മൊഴി നൽകിയതെന്നും ഗ്രീഷ്മ മജിസ്‌ട്രേറ്റിനെ അറിയിച്ചത്. കഴിഞ്ഞ ദിവസം റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഗ്രീഷ്മയുമായി പ്രത്യേക അന്വേഷണ സംഘം നെയ്യാറ്റിൻകര രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിയത്. ജയിലിൽ വച്ച് പോലീസുകാരോടും സഹ തടവുകാരോടും പലതവണ മജിസ്‌ട്രേറ്റിന് മുന്നിൽ തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ഇത് മുൻ നിർത്തിയാണ് കഴിഞ്ഞ ദിവസം കനത്ത സുരക്ഷാ വലയത്തിൽ ഗ്രീഷ്മയെ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജർ ആക്കിയത്.

മജിസ്‌ട്രേറ്റ് തന്നെ, എന്തെങ്കിലും കൂടുതലായി പറയാൻ ഉണ്ടോ എന്ന് ചോദിക്കുകയായിരുന്നു. തനിക്ക് രഹസ്യമൊഴി നല്കാൻ ഉണ്ടെന്ന് ഗ്രീഷ്മ പലതവണ ആവർത്തിച്ചു. ഉടൻ തന്നെ മജിസ്‌ട്രേറ്റ് ഈ രഹസ്യമൊഴി വിഡിയോയിൽ ചിത്രീകരിക്കണോ എന്ന് ഗ്രീഷ്മയോട് ചോദിച്ചു. വേണമെന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. ഇതോടെ ഗ്രീഷ്മയുടെ വക്കീലും, മജിസ്‌ട്രേറ്റിന്റെ സഹായിയെയും, മാത്രം മജിസ്‌ട്രേറ്റിന്റെ മുറിയിൽ നിർത്തി, മുഴുവൻ ഉദ്യോഗസ്ഥരെയും പുറത്ത് നിർത്തി വീഡിയോ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി രഹസ്യ മൊഴി രേഖപ്പെടുത്തി. ഏകദേശം ഇരുപത് മിനിറ്റോളം ഗ്രീഷ്മ രഹസ്യമൊഴി നൽകുകയായിരുന്നു. 164 സ്റ്റേറ്റ്മെന്റ് പ്രകാരം പുറത്ത് വന്ന വിവരങ്ങളിൽ ഉള്ളത് രണ്ട് കാര്യങ്ങളായിരുന്നു.

 

തന്നെ കുടുക്കുന്നതിനായി പോലീസ് കുറ്റസമ്മതം നടത്തിക്കാൻ തയ്യാറാക്കിയ ഒരു മാസ്റ്റർ പ്ലാനായിരുന്നു ഇത്. അതിൽ താൻ കുടുങ്ങുകയായിരുന്നുവെന്നാണ് മജിസ്‌ട്രേറ്റിന് ഗ്രീഷ്മ നൽകിയ രഹസ്യ മൊഴിയിൽ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ തന്റെ അമ്മയെയും, അമ്മാവനെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാമെന്ന് ഉറപ്പ് നൽകിരുന്നു. പക്ഷെ താൻ കുറ്റസമ്മതം നടത്തണമെന്ന് അവർ അവർത്തിച്ചുവെന്ന് ഗ്രീഷ്മ പറയുന്നു. ഇതിന്റെ പേരിൽ താനാണ് ഷാരോൺ രാജിന് ഒറ്റക്ക് കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചതെന്നും, അമ്മയെയും അമ്മാവനെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാൻ എല്ലാം സമ്മതിച്ചെങ്കിലും പോലീസ് നൽകിയ ഉറപ്പ് ലംഘിച്ചുവെന്നും ഗ്രീഷ്മ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (17 minutes ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (30 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (37 minutes ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (9 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (10 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (10 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (10 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (10 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (10 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (10 hours ago)

Malayali Vartha Recommends