'ഒന്ന് തൊട്ടുകൊടുത്ത് ഫിനിഷ് ചെയ്യേണ്ട ചുമതല അയാൾ ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തു.. മെസ്സിയുടെ ചില ഗോളുകളെക്കാൾ കവിതയുള്ളത് അയാളുടെ അസിസ്റ്റുകൾക്കാണ്. റിയൽ മജീഷ്യൻ. അർജൻ്റീന സെമിയിലേക്ക്...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞുനിന്ന കളിയില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍ എത്തിയിരിക്കുകയാണ്. ആരാധകര്‍ക്ക് ബ്രസീല്‍- അര്‍ജന്റീന സ്വപ്ന ഫൈനല്‍ കാണാനായില്ലെങ്കിലും ബ്രസീലിന് പിഴച്ച പെനാലിറ്റിയില്‍ അര്‍ജന്റീന വിജയം നേടിയെടുത്ത് സെമിയിലേക്ക് എത്തുകയായിരുന്നു. ഇപ്പോഴിതാ 'ഒന്ന് തൊട്ടുകൊടുത്ത് ഫിനിഷ് ചെയ്യേണ്ട ചുമതല അയാൾ ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തു.. മെസ്സിയുടെ ചില ഗോളുകളെക്കാൾ കവിതയുള്ളത് അയാളുടെ അസിസ്റ്റുകൾക്കാണ്. റിയൽ മജീഷ്യൻ. അർജൻ്റീന സെമിയിലേക്ക്' എന്ന് കുറിക്കുകയാണ് ഡോ. നെൽസൺ ജോസഫ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇനിയൊരിക്കൽ ഈ മൽസരത്തിൻ്റെ സ്കോർ നില മാത്രം നോക്കുന്നൊരാൾക്ക് ആ മാന്ത്രികതയെന്താണെന്ന് അനുഭവിക്കാൻ കഴിയണമെന്നില്ല. വിങ്ങിൽ നിന്ന് കിട്ടിയ ബോൾ സ്വീകരിച്ച് ചാട്ടുളി പോലൊരു കുതിപ്പ്.
അതിനെക്കാൾ ഗംഭീരം ആ പാസ് ആയിരുന്നു. നിറഞ്ഞു നിന്ന അത്രയും പേർക്കിടയിലൂടെ സൂചിക്കുഴയിലെന്നപോലെ കൃത്യതയുള്ളൊരു പാസ് മൊളിനയുടെ കാലിലേക്ക്..
ഒന്ന് തൊട്ടുകൊടുത്ത് ഫിനിഷ് ചെയ്യേണ്ട ചുമതല അയാൾ ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തു.. മെസ്സിയുടെ ചില ഗോളുകളെക്കാൾ കവിതയുള്ളത് അയാളുടെ അസിസ്റ്റുകൾക്കാണ്. റിയൽ മജീഷ്യൻ. അർജൻ്റീന സെമിയിലേക്ക്.
https://www.facebook.com/Malayalivartha



























