കുടുംബത്തിലെ മരണങ്ങളില്‍ മനം തകർന്ന് ശാപ മാറ്റ പൂജ നടത്തി: തെറ്റിയോട് ദേവി കൽപിച്ചപോലെ സ്വർണവും പണവും അലമാരയ്ക്കുള്ളിൽ വച്ച് പൂട്ടി: ശാപം തീർന്നാൽ ആൾദൈവം എത്തി മുറി തുറക്കുമെന്ന് പറഞ്ഞിറങ്ങി ഒരുവർഷം കഴിഞ്ഞും തെറ്റിയോട് ദേവിയെ കണ്ടില്ല: ഗതികെട്ട് അലമാര തുറന്ന വെള്ളായണി സ്വദേശിയും, കുടുംബവും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച...

ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ വെള്ളായണിയിൽ വന്‍ കവര്‍ച്ച. വെള്ളായണി കൊടിയില്‍ വിശ്വംഭരന്റെ വീട്ടിൽ നിന്നാണ് 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം നഷ്ടപ്പെട്ടത്. കുടുംബത്തിലെ ശാപം മാറ്റാനുള്ള പൂജയ്ക്കെത്തിയ കളിയിക്കാവിള സ്വദേശിനിയും സംഘവുമാണ് സ്വർണവും പണവും കവർന്നത്. കുടുംബത്തിലെ മരണങ്ങളില്‍ മനം തകര്‍ന്നാണ് വിശ്വംഭരനും മക്കളും തെറ്റിയോട് ദേവിയെന്ന് അവകാശപ്പെടുന്ന കളിയിക്കാവിളയിലെ ആള്‍ദൈവത്തില്‍ അഭയം പ്രാപിക്കുന്നത്.
ആള്‍ദൈവമായ വിദ്യയും നാലംഗസംഘവും 2021 ആദ്യം പൂജക്കായി വെള്ളായണിയിലെ വീട്ടിലെത്തി. പതിനഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ അലമാര തുറക്കാന്‍ ആള്‍ദൈവമെത്തിയില്ല. അന്വേഷിച്ചപ്പോള്‍ ശാപം തീര്‍ന്നില്ലന്നും മൂന്ന് മാസം കഴിയുമെന്ന് മറുപടി.
പിന്നീടത് ഒരു വര്‍ഷമായി. ഒടുവില്‍ ഗതികെട്ട് വീട്ടുകാര്‍ തന്നെ അലമാര തുറന്നപ്പോഴാണ് സ്വർണം പണവും നഷ്ടമായെന്ന് തിരിച്ചറിഞ്ഞത്. നഷ്ടമായവ വീണ്ടെടുക്കാന്‍ കുടുംബം സ്റ്റേഷനുകള്‍ കയറി ഇറങ്ങുന്ന അവസ്ഥയാണ് ഇപ്പോൾ. തട്ടിപ്പ് സംഘം ആള്‍ദൈവമായി അടുത്ത പൂജാകേന്ദ്രങ്ങളും തേടുന്നുണ്ടെന്നാണ് സൂചന.
https://www.facebook.com/Malayalivartha



























