രാത്രി ട്രാഫിക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ എസ് ഐയ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

ട്രാഫിക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ എസ് ഐയ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് എസ് ഐ മണക്കടവ് സ്വദേശി വിചിത്രന്‍(52 ) ആണ് വാഹനാപകടത്തില്‍ മരിച്ചത്.
വെള്ളിയാഴ്ച രാത്രി 10.30 ഓടെ ചാലപ്പുറം മാങ്കാവ് റോഡില്‍ മൂരിയാട് പാലത്തിലായിരുന്നു അപകടം. രാത്രി ട്രാഫിക് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേയ്ക്ക് പോകുകയായിരുന്നു എസ് ഐ. റോഡരികില്‍ കിടന്ന വിചിത്രനെ അതുവഴി വന്ന രണ്ട് യുവാക്കളാണ് പി വി എസ് ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ നിന്ന് ആസ്റ്റര്‍ മിംസിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചയോടെ മരിച്ചു. അപകടത്തില്‍ എസ് ഐയ്ക്ക് തലയ്ക്കാണ് പരുക്കേറ്റത്.
https://www.facebook.com/Malayalivartha



























