കണ്ണൂരിൽ ഒൻപതാം ക്ലാസുകാരനെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് കഞ്ചാവ് നൽകി പീഡിപ്പിച്ചു; പ്രതിയെ കുടുക്കിയത് കുട്ടിയെ ഉപയോഗിച്ച് തന്നെ; പ്രതി പിടിയിൽ

കണ്ണൂരിൽ പതിനഞ്ചുകാരനെ ലഹരി നൽകി പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. പതിനഞ്ചുകാരനെ ആളൊഴിഞ്ഞ വീട്ടിൽ വെച്ചാണ് കഞ്ചാവ് നൽകി പീഡനത്തിനിരയാക്കിയത്. കണ്ണൂർ ആയിക്കരയിലാണ് സംഭവം നടന്നത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി സ്വദേശി ഷെരീഫിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
അതേസമയം അയല്‍വാസിയായ റഷാദ് വഴിയാണ് കുട്ടി കഞ്ചാവ് വില്‍പനക്കാരുടെ വലയില്‍ പെട്ടതെന്നു പൊലീസ് വ്യക്തമാക്കി. എന്നാൽ ഇയാളെ കണ്ടെത്തിയിട്ടില്ല. സംഭവത്തെ തുടർന്ന് തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ കോവിഡ് കാലത്ത് പഠിക്കുന്നതിന് വേണ്ടി കുട്ടി ഉപയോഗിച്ച ഫോണ്‍ നമ്പര്‍ അയല്‍വാസിയായ റഷാദ് വാങ്ങിയിരിന്നു. പിന്നാലെ ഇയാള്‍ ആയിക്കരയിലുള്ള ഒരാളുമായി നമ്പര്‍ കൈമാറിയാണ് കുട്ടിയെ കെണിയില്‍പ്പെടുത്തുന്നതെന്നാണ് പറയുന്നത്.
മാത്രമല്ല ഇരുവരും കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ്. കഞ്ചാവ് ബീഡി നല്‍കി കുട്ടിയെ ആയിക്കരയിലെ ആളൊഴിഞ്ഞ മുറിയിലേക്ക് ഇവര്‍ കൊണ്ടു പോകാറുണ്ടായിരുന്നു. പിന്നാലെ ഇതു തുടര്‍ന്നതോടെ കുട്ടി വീട്ടില്‍ വിവരമറിയിച്ചു.ഇതോടെയാണ് സംഭവം പുറത്ത് വരുന്നത്.
തുടർന്ന് കുട്ടിയുടെ അമ്മാവന്മാരും പൊലീസും ചേര്‍ന്ന് കുട്ടിയെ ഉപയോഗിച്ചു തന്നെ പ്രതിയെ കുടുക്കി. സംഘത്തിലെ ആളുകളെ കുട്ടിയെ കൊണ്ടുതന്നെ വിളിപ്പിക്കുകയും, പൊലീസ് ഇയാള്‍ മുറിയുടെ അകത്ത് കയറിയതോടെ വാതില്‍ പൊളിച്ച് പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha



























