ജമ്മു കശ്മീരിൽ ഭീകരർക്കെതിരായ ബുൾഡോസർ നടപടി ആരംഭിച്ചു; പുൽവാമയിലെ ഒരു ഭീകരന്റെ വീട് അധികൃതർ തകർത്തു

ജമ്മു കശ്മീരിൽ ഭീകരർക്കെതിരായ ബുൾഡോസർ നടപടി തുടങ്ങിയതായി റിപ്പോർട്ട്. ആദ്യ പടിയായി പുൽവാമയിലെ ഒരു ഭീകരന്റെ വീട് അധികൃതർ തകർക്കുകയുണ്ടായി. ആഷിഖ് നെൻഗ്രൂവിന്റെ വീടാണ് ഉദ്യോഗസ്ഥർ തകര്‍ത്തത്.
അതോടൊപ്പം തന്നെ പുൽവാമ ജില്ലയിലെ രാജ്‌പോരയിലെ സർക്കാർ ഭൂമി കയ്യേറിയാണ് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരൻ ആഷിഖ് നെൻഗ്രൂവിന്റെ വീട് നിർമ്മിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ന്യൂകോളനി പരിസരത്തെ ഇരുനില വീട് പൊളിക്കുന്നതിന് ബുൾഡോസർ ജീവനക്കാരെയും അധികൃതരെയും പൊലീസും അനുഗമിക്കുകയുണ്ടായി.
അതേസമയം നെൻഗ്രൂ 2019ൽ പാകിസ്ഥാനിലേക്ക് താമസം മാറി. നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഇയാളാണെന്ന് സംശയമുണ്ട്. ഏതാനും മാസങ്ങൾക്കുമുമ്പ് നെൻഗ്രൂവിന്റെ സഹോദരനും പാചകക്കാരനുമായ മൻസൂർ അഹമ്മദ് കൊല്ലപ്പെട്ടിരുന്നു. തീവ്രവാദി ഗ്രൂപ്പുകൾ തമ്മിലുള്ള ശത്രുതയെ തുടർന്നാണ് മൻസൂർ കൊല്ലപ്പെട്ടതെന്നും വെടിയുണ്ടകൾ പതിച്ച നിലയില്‍ ഷോപിയാനിലെ തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയെന്നും പൊലീസ് വക്തമാക്കി.
https://www.facebook.com/Malayalivartha



























