ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ (ഐ.ഒ.എ) ആദ്യ വനിതാ പ്രസിഡന്റായി ചുമതലയേറ്റ് ഇതിഹാസ കായിക താരവും രാജ്യസഭാ എം.പിയുമായ ഒളിമ്പ്യന്‍ പി.ടി ഉഷ

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ (ഐ.ഒ.എ) ആദ്യ വനിതാ പ്രസിഡന്റായി ചുമതലയേറ്റ് ഇതിഹാസ കായിക താരവും രാജ്യസഭാ എം.പിയുമായ ഒളിമ്പ്യന്‍ പി.ടി ഉഷ .
ഐ.ഒ.എയുടെ 95 വര്‍ഷത്തെ ചരിത്രത്തില്‍ തലപ്പത്തെത്തുന്ന ആദ്യ ഒളിമ്പ്യനും ആദ്യ അന്താരാഷ്ട്ര മെഡല്‍ ജേതാവും ആദ്യ മലയാളിയുമാണ് 58 കാരിയായ ഉഷ. കായിക താരങ്ങള്‍ക്കും അസോസിയേഷനുകള്‍ക്കും സമീപിക്കാനാവുന്ന ഇടമാക്കി ഐ.ഒ.എയെ മാറ്റുമെന്ന് ഉഷ.
ഭരണ സമിതിയില്‍ കൂടുതല്‍ വനിതകളും കായിക താരങ്ങളും എത്തുന്നതില്‍ സന്തോഷമുണ്ട്. ഒരു കായിക താരം വളര്‍ന്നു വരാനുള്ള ബുദ്ധിമുട്ട് തനിക്ക് നന്നായി അറിയാം. അത് മനസ്സിലാക്കിത്തന്നെ മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha



























