വീര്യം കൂടിയ ലഹരി മരുന്നായ എം.ഡി.എം.എയുമായി ഈരാറ്റുപേട്ടയിൽ യുവാവ് പിടിയിൽ; പിടിയിലായത് കോട്ടയത്തെ എംഡി എം എയുടെ മൊത്ത വിതരണക്കാർ

വീര്യം കൂടിയ ലഹരി മരുന്നായ എംഡി എം എയുമായി കോട്ടയത്തെ എംഡിഎംഐയുടെ മൊത്തം വിതരണക്കാരനായ ഈരാറ്റുപേട്ട സ്വദേശി പിടിയിലായി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഈരാറ്റുപേട്ട നടയ്ക്കലിൽ നിന്നും ഇയാളെ പിടികൂടിയത്. ഈരാറ്റുപേട്ട നടയ്ക്കൽ കണിയാംകുന്നേൽ വീട്ടിൽ മുഹമ്മദ് മുനീറി ( മുന്ന - 24 ) നെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും 11.509 ഗ്രാം എം ഡി എം എയും പിടിച്ചെടുത്തു.
ഇയാൾ നിരവധി മയക്കുമരുന്ന് കേസുകളിലും മോഷണ കേസുകളിലും പ്രതിയാണ്. കോട്ടയം ജില്ലയിലെയും ഈരാറ്റുപേട്ട മേഖലയിലെയും എം.ഡി.എം.എയുടെ മൊത്ത വിതരണക്കാരനാണ് പ്രതി. ബാഗ്ലൂരിൽ നിന്നും രഹസ്യമായി കടത്തിക്കൊണ്ട് വന്ന് ഗ്രാമിന് അയ്യായിരം രൂപാ നിരക്കിലാണ് ടിയാൻ ലഹരി കച്ചവടം നടത്തി വന്നിരുന്നത്. കോട്ടയം എക്സൈസ് സ്പെഷ്യൽ സ്വാഡ് ടീം നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് കൊടും ക്രിമിനലായ മുന്നയെ പിടികൂടിയത്.
എം.ഡി.എം.എ ആവശ്യപ്പെട്ട് യുവതികളും വിദ്യാർത്ഥികളും അടക്കമുള്ള നിരവധി ആളുകളുടെ കോളുകളാണ് ഇയാളുടെ ഫോണിലേക്ക് ദിവസവും വരുന്നത്. ടിയാൻ്റെ ഫോണിലേക്ക് വന്ന കോളുകൾ നിരീക്ഷിക്കുകയാണന്നും ലഹരി കടത്തിൽ ടിയാന് സഹായികൾ ഉണ്ടെങ്കിൽ അവർക്കെതിരേ നിയമനടപടികൾ എടുക്കുമെന്നും എക്സൈസ് അറിയിച്ചു.
അര ഗ്രാമിന് മുകളിൽ എം.ഡി.എം.എ കൈവശം സൂക്ഷിക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്, 10 ഗ്രാമിന് മുകളിൽ എം.ഡി.എം.എ സൂക്ഷിച്ചാൽ 20 വർഷം വരെ തടവ് ശിക്ഷ കിട്ടുന്ന ഗൗരവമായ കുറ്റക്യത്യമാണ്. എക്സൈസ്കാരെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ വളരെ സാഹസികമായാണ് കീഴടക്കിയത്. റെയ്ഡിൽ സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ്, പ്രിവൻ്റീവ് ഓഫീസർ കെ.രാജീവ്, എം.നൗഷാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ വിനോദ് കുമാർ വി , നിമേഷ് കെ.എസ്, രതീഷ് പി.ആർ, സുരേഷ് എസ്, അരുൺ പി. നായർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ആശ മാത്യു എന്നിവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha



























