ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കുന്നത് കേരള സർക്കാർ അറിയിച്ചിട്ടുണ്ടോ? നിർണായക ചോദ്യവുമായി അടൂർപ്രകാശ് എം പി; കേരള സർക്കാർ ഈ വിഷയം അറിയിച്ചിട്ടില്ല; തുറന്നടിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അന്നപൂർണ്ണ ദേവി

ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് മാറ്റുന്ന വിഷയം പാർലമെന്‍റിലും ചർച്ചയായിരിക്കുകയാണ്. ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള കേരള സർക്കാർ നീക്കം പാർലമെന്‍റിൽ ഉന്നയിച്ചത് അടൂർപ്രകാശ് എം പിയാണ്. ആറ്റിങ്ങൽ എം പിയായ അദ്ദേഹം ചോദിച്ചത് ഒരൊറ്റ ചോദ്യമാണ്. ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കുന്നത് കേരള സർക്കാർ അറിയിച്ചിട്ടുണ്ടോ?
പക്ഷേ ഈ വിഷയം കേരള സർക്കാർ അറിയിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അന്നപൂർണ്ണ ദേവി മറുപടി കൊടുത്തത് .കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി മറ്റൊരു കാര്യം ചൂണ്ടികാണിച്ചു. ഗവർണർമാരെ ചാൻസിലർമാരായി നിയമിക്കുന്നത് സംസ്ഥാന നിയമ പ്രകാരമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ കാര്യം സർക്കാർ അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയില്ലെന്നും മന്ത്രി അന്നപൂർണ്ണ ദേവി തുറന്നടിച്ചു. , അടുത്തിടെ ചില സംസ്ഥാനങ്ങളില്‍ ഗവർണമാരെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശുപാർശ ഉണ്ടെന്നും മന്ത്രി പാർലമെന്‍റിൽ തുറന്നടിച്ചു.
ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റുന്ന ബിൽ ലെജിസ്‌ലേറ്റീവ് അസ്സംബ്ലി പാസാക്കിയിരിക്കുകയാണ്. ഇനി അത് നിയമമാകണമെങ്കിൽ ഗവർണർ ഒപ്പിടണം. പക്ഷെ ഗവർണറുടെ ഒപ്പിനായി ഇത് വരെ സർക്കാർ അത് അയച്ചിട്ടില്ല. അതേസമയം ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റുന്ന ബില്ല് സർക്കാർ പാസാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർണായകമായ പരാമർശങ്ങൾ ഗവർണർ നടത്തിയിരു ന്നു. എനിക്ക് എതിരെയാണോ ബില്ല് എന്നതല്ല വിഷയം എന്നാണ് ഗവർണർ ചൂണ്ടി കാണിച്ച ന്നത്.
ബില്ല് നിയമത്തിന് എതിരാകരുത് എന്നാണ് ഗവർണർ പറയുന്നത്. ചാന്‍സലര്‍മാര്‍ക്കുള്ള കാരണംകാണിക്കൽ നോട്ടീസിലെ തുടർനടപടികൾ.കോടതി തീരുമാനം അനുസരിച്ചാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.ലെജിസ്‌ലേറ്റീവ് പാസ്സാക്കിയ ചാൻസിലർ ബില്ല് കാണാതെ പറയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു . ബില്ലിൽ ഒപ്പിടുന്ന കാര്യത്തിൽ ബില്ല് മുന്നിലെത്തിയ ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു . കൺകറന്റ് പട്ടികയിലുള്ളതാണ് ബില്ലിലെ വിവരങ്ങൾ. അതിൽ മാറ്റം കൊണ്ടുവരണമെങ്കിൽ കേന്ദ്രാനുമതി വെണമെന്നും ഗവർണർ പറഞ്ഞിരുന്നു . കേന്ദ്ര അനുമതി ഉണ്ടെങ്കിൽ ഒപ്പിടാൻ മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























