കൊച്ചിയില്‍ പനി ബാധിച്ച് പതിമൂന്നുകാരനായ വിദ്യാര്‍ത്ഥി മരിച്ചു

പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. ചെറളായി പ്രഭു ഭാഗ്‌സ്ട്രീറ്റില്‍ ജിത്തു ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ രജ്ഞിത് ആര്‍. മല്ലയ്യയുടെ മകന്‍ രാജീവ് ആര്‍. മല്ലയ്യ (13)യാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി പനി മൂലം ചികിത്സയിലായിരുന്നു രാജീവ്. പുലര്‍ച്ചെ ഛര്‍ദ്ദി മൂര്‍ച്ഛിക്കുകയും ശ്വാസതടസം പ്രകടമാവുകയും ചെയ്തു. കുളിമുറിയില്‍ തളര്‍ന്നുവീണ ഉടനെ മരിക്കുകയായിരുന്നു.
പുലര്‍ച്ചെ അഞ്ചോടെ അമ്മ ജയയാണ് മകന്‍ കളിമുറിയില്‍ കിടക്കുന്നത് കണ്ടത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മട്ടാഞ്ചേരി ടി.ഡി. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് രാജീവ്. നിര്യാണത്തെ തുടര്‍ന്ന് സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് കരിപ്പാലം രൂദ്ര വിലാസം ശ്മശാനത്തില്‍ നടക്കും. അങ്കിത സഹോദരിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha